Bigg Boss Malayalam Season 7: കൂവാനും പുലികളി കളിച്ച് നാണം കെടുത്താനും എയർപോട്ടിൽ കാത്ത് നിൽക്കുന്നു; എനിക്ക് പേടിയാണ് എല്ലാവരേയും’; മസ്താനി
Bigg Boss Season 7 Ex-Contestant Mastani: കൂവാനും പുലികളി കളിച്ച് നാണം കെടുത്താനും പലതരം ചോദ്യങ്ങൾ ചോദിക്കാനും അപ്പാനി ശരത്തിന്റെ കയ്യിൽ നിന്നും പണംവാങ്ങിയ മീഡിയ വെയ്റ്റ് ചെയ്യുകയാണ് എന്നാണ് അവർ പറഞ്ഞത് എന്നാണ് മസ്താനി പറയുന്നത്.
ബിഗ് ബോസ് സീസൺ ഏഴിൽ വൈൽഡ് കാർഡായി എത്തിയ മത്സരാർത്ഥിയായിരുന്നു അവതാരകയും മോഡലുമെല്ലാമായ മസ്താനി. എന്നാൽ വീട്ടിലെത്തി രണ്ടാഴ്ചയ്ക്ക് ശേഷം താരം പുറത്താകുന്ന കാഴ്ചയാണ് കണ്ടത്. നെഗറ്റീവ് ഗെയിം കളിച്ചതാണ് മസ്താനി പുറത്താകാൻ കാരണം എന്ന രീതിയിലുള്ള പ്രചരണങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. എന്നാൽ പുറത്തായതിനു ശേഷം മസ്താനി ഒരു ചാനലിനും അഭിമുഖം നൽകിയിരുന്നില്ല. ഇപ്പോഴിതാ താൻ എന്തുകൊണ്ട് ഒരു മീഡിയയ്ക്കും അഭിമുഖം കൊടുത്തില്ലെന്ന ചോദ്യത്തിന് മറുപടി നൽകുകയായണ് താരം.
സ്വന്തം യുട്യൂബ് ചാനലിൽ പങ്കിട്ട വീഡിയോയിലൂടെയായിരുന്നു മസ്താനിയുടെ പ്രതികരണം. തനിക്ക് ഇപ്പോൾ എല്ലാവരേയും ഭയമാണെന്നാണ് മസ്താനി പറയുന്നത്. തന്നെ കുറ്റം പറഞ്ഞ പല ചാനലും ഇന്റർവ്യു ചോദിച്ച് തന്നെ വിളിക്കുന്നുണ്ടെന്നും പക്ഷെ തനിക്ക് പേടിയാണ് ഇന്റർവ്യു കൊടുക്കാൻ എന്നുമാണ് മസ്താനി പറയുന്നത്. വലിയൊരു തുക പ്രതിഫലമായി വാങ്ങി തനിക്ക് ഏതെങ്കിലും ഒരു ചാനലിന് എക്സ്ക്ലൂസീവ് ഇന്റർവ്യൂ കൊടുക്കാൻ സാധിക്കുമെന്നും മസ്താനി പറയുന്നു.
താൻ പറയുന്നത് വളച്ചൊടിച്ച് പല തരത്തിലുള്ള തമ്പ് ഇടാൻ അവർക്ക് കഴിയുമെന്നാണ് മസ്താനി പറയുന്നത്. താൻ വർക്ക് ചെയ്ത വെറൈറ്റി മീഡിയ എന്ന ചാനലിനോട് തനിക്ക് നന്ദിയുണ്ടെന്നും അവർ തനിക്കൊപ്പം നിൽക്കുന്നുണ്ടെന്നും മസ്താനി പറയുന്നു. വേണമെങ്കിൽ അവർക്ക് തന്റെ ഇന്റർവ്യു എടുക്കാം . പക്ഷേ അവർ അത് ആവശ്യപ്പെട്ടില്ലെന്നും അത് അവരുടെ മാന്യതയെന്നും മസ്താനി പറയുന്നു.
Also Read: ‘അനുമോളിൻ്റെ പേരിനെ കളങ്കപ്പെടുത്താനുള്ള ശ്രമം; വ്യാജപ്രചാരണങ്ങൾ ഞങ്ങളെ തകർക്കാൻ കഴിയില്ല’
ബിഗ് ബോസിൽ നിന്ന് ഇറങ്ങിയപ്പോൾ ഫോൺ നാട്ടിലെത്തിയശേഷം മാത്രമെ ഓൺ ചെയ്യാവൂ എന്ന് പറഞ്ഞിരുന്നു. പക്ഷേ എയർപോട്ടിലെ ആവശ്യങ്ങൾക്ക് വേണ്ട ഐഡി പ്രൂഫ്സ് എല്ലാം തന്റെ ഫോണിലാണെന്നും അതുകൊണ്ട് തന്നെ ചെന്നൈ എയർ പോട്ടിൽ എത്തിയപ്പോൾ ഫോൺ ഓൺ ചെയ്തുവെന്നും അപ്പോൾ തന്നെ ഒരുപാട് കോൾസ് വന്നു. കൂടുതലും തനിക്ക് പരിചയമുള്ള മീഡിയയിൽ നിന്നാണ്. കൊച്ചി എയർപ്പോർട്ടിൽ വരുമ്പോൾ സൂക്ഷിക്കണമെന്നും തന്നെ കാത്ത് ആളുകൾ നിൽപ്പുണ്ട്. കൂവാനും പുലികളി കളിച്ച് തന്നെ നാണം കെടുത്താനും തന്നോട് പലതരം ചോദ്യങ്ങൾ ചോദിക്കാനും അപ്പാനി ശരത്തിന്റെ കയ്യിൽ നിന്നും പണം വാങ്ങിയ മീഡിയ വെയ്റ്റ് ചെയ്യുകയാണ് എന്നാണ് അവർ പറഞ്ഞത് എന്നാണ് മസ്താനി പറയുന്നത്.
എയര്‍പ്പോര്‍ട്ടിലെത്തിയപ്പോള്‍ തനിക്ക് അറിയാവുന്ന മീഡിയക്കാരാണ് എന്നിട്ടും അവർ തന്റെ വീഡിയോയ്ക്ക് നൽകിയ ക്യാപ്ഷൻ കണ്ട് തനിക്ക് വിഷമമായെന്നും മസ്താനി പറയുന്നു. പൊതുവെ എല്ലാ കാര്യവും ഫണ്ണായി എടുത്തിരുന്ന ആളാണ് ബിഗ് ബോസിൽ പോയി വന്നശേഷം തനിക്ക് അത് പറ്റുന്നില്ലെന്നും മസ്താനി പറയുന്നു.