Bigg Boss Runner-Up Aneesh: ‘ഉടനെ വിവാഹം കഴിക്കണമെന്നാണ് ആ​ഗ്രഹം, നിങ്ങളെ എല്ലാവരെയും അറിയിക്കും’; അനീഷ്

BB7 First runner-up Aneesh About Wedding: വിവാഹം ഉണ്ടെങ്കിൽ നിങ്ങളെ എല്ലാവരെയും അറിയിക്കുമെന്നും അനീഷ് കൂട്ടിച്ചേർത്തു. ഉദ്ഘാടനത്തിനെത്തിയതായിരുന്നു ബിബി താരം.

Bigg Boss Runner-Up Aneesh: ഉടനെ വിവാഹം കഴിക്കണമെന്നാണ് ആ​ഗ്രഹം, നിങ്ങളെ എല്ലാവരെയും അറിയിക്കും; അനീഷ്

Aneesh Bigg Boss (2)

Published: 

30 Nov 2025 15:31 PM

ബി​ഗ് ബോസ് മലയാളം സീസൺ ഏഴിൽ ഏറെ പ്രേക്ഷകപിന്തുണ ലഭിച്ച മത്സരാർത്ഥികളിൽ ഒരാളാണ് അനീഷ്. ബി​ഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഫിനാലെയിൽ എത്തുകയും ഫസ്റ്റ് റണ്ണറപ്പ് ആകുകയും ചെയ്ത ‘കോമണർ’ എന്ന റെക്കോർഡ് നേട്ടത്തോടെയാണ് അനീഷ് ബിബി വീട്ടിൽ നിന്ന് ഇറങ്ങിയത്.

നാട്ടിലെത്തിയതിന് ശേഷവും സോഷ്യൽ മീഡിയയിൽ അനീഷും അനീഷുമായി ബന്ധപ്പെട്ട വിശേഷങ്ങളും ചർച്ചയായിരുന്നു. ഇതിലെ പ്രധാന ചർച്ചാവിഷയം അനുമോളുമായി ബന്ധപ്പെട്ടതായിരുന്നു. ബിബി​ വീട്ടിൽ അവസാന നിമിഷം അനീഷ് അനുമോളെ പ്രോപ്പോസ് ചെയ്‌തത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. പുറത്തുവന്നതിനു ശേഷവും ഈ ചർ‍ച്ച തുടരുന്ന കാഴ്ചയാണ് കണ്ടത്. ഇതിനിടെയിൽ വിവാഹ കാര്യത്തെ കുറിച്ച് അനീഷ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

Also Read:‘ബന്ധുക്കൾ പോലും കൈയൊഴിഞ്ഞു; അമൃതാനന്ദമയിയുടെ അടുത്ത് ചെന്നു; ജീവിതം മുഴുവൻ ഞാൻ കടപ്പെട്ടിരിക്കുന്നു’

വിവാഹത്തെ കുറിച്ച് എന്താണ് പറയാനുള്ളത് എന്ന ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അനീഷ്. വിവാഹം കഴിക്കാൻ പറ്റിയ നല്ല ഒരാളെ തേടി കൊണ്ടിരിക്കുകയാണെന്നും ഒത്തുവരുകയാണെങ്കിൽ ഉടനെ തന്നെ വിവാ​ഹം കഴിക്കണമെന്നാണ് ആ​ഗ്ര​ഹമെന്നും അനീഷ് പറഞ്ഞു. വിവാഹം ഉണ്ടെങ്കിൽ നിങ്ങളെ എല്ലാവരെയും അറിയിക്കുമെന്നും അനീഷ് കൂട്ടിച്ചേർത്തു. ഉദ്ഘാടനത്തിനെത്തിയതായിരുന്നു ബിബി താരം.

സ്റ്റാർ‌‌ സിങ്ങർ വേദിയിൽ വച്ച് അനുമോളെ കണ്ടിരുന്നുവെന്നും ഷേക്ക് ഹാന്‍ഡ് നൽകിയെന്നും അനീഷ് പറഞ്ഞു. ബി​ഗ് ബോസിലെ എല്ലാ മത്സരാർത്ഥികളുമായി കോൺടാക്ട് ഉണ്ട്.തനിക്ക് ആരുമായി ഒരു പരിഭവമോ ഇല്ലെന്നും എല്ലാവരുമായി വീട്ടിലും പുറത്തും നല്ല രീതിയിലാണ് നിൽക്കുന്നതെന്നും അനീഷ് പറഞ്ഞു.

ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ ശമ്പളമെത്ര?
കള്ളവോട്ട് ചെയ്താൽ ജയിലോ പിഴയോ, ശിക്ഷ എങ്ങനെ ?
നോൺവെജ് മാത്രം കഴിച്ചു ജീവിച്ചാൽ സംഭവിക്കുന്നത്?
വിര ശല്യം ബുദ്ധിമുട്ടിക്കുന്നുണ്ടോ? പരിഹാരമുണ്ട്‌
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന
രണ്ടര അടി നീളമുള്ള മീശ
പ്രൊസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടു
നായ പേടിപ്പിച്ചാൽ ആന കുലുങ്ങുമോ