Bigg Boss Malayalam Season 7: ‘രേണുവിന് തലവേദനയില്ല, ഉറങ്ങാൻ വേണ്ടി നാടകം കളിക്കുന്നത്’; വളഞ്ഞിട്ട് ആക്രമിച്ച് അപ്പാനി ശരത്തും അഭിലാഷും!
Bigg Boss Malayalam Season 7: രേണു സുധിയുടെ തലവേദനയാണ് പുതിയ വഴക്കിന് കാരണമായത്. രേണുവിന് തലവേദനയില്ലെന്നും ഉറങ്ങാൻ വേണ്ടി നാടകം കളിച്ചതാണെന്നുമാണ് അഭിലാഷ് ആരോപിക്കുന്നത്. ഇത് വലിയ വഴക്കിലേക്ക് മാറുന്ന കാഴ്ചയാണ് പ്രമോയിൽ വ്യക്തമാകുന്നത്.
കഴിഞ്ഞ ദിവസമാണ് ബിഗ് ബോസ് മലയാളം സീസൺ ഏഴ് ആരംഭിച്ചത്. ആദ്യ ദിവസം തന്നെ വഴക്കും തർക്കവും ഉന്തും തള്ളും എല്ലാം കൊണ്ടും ആകെ പവർഫുള്ളായിരുന്നു. ഹൗസിലേക്ക് പ്രവേശിച്ച ഉടൻ തന്നെ മത്സരാർത്ഥികൾക്ക് ടാസ്ക്കുകൾ ലഭിച്ചു. മത്സരാർത്ഥികളുടെ ലഗേജുകൾ പിടിച്ച് വെച്ചതു വിട്ടു കിട്ടാനായി ഒരു ടാസ്ക്ക് നൽകി കൊണ്ടായിരുന്നു.
റേസിങ് ടാസ്കിൽ വിജയിച്ച ബിന്നി സെബാസ്റ്റ്യനും ആര്യനും ഷാനവാസിനും സ്റ്റാർ പതിപ്പിച്ച ഒരു ബാന്റ് നൽകിയിരുന്നു. അത് അവരിൽ നിന്ന് തട്ടിയെടുക്കുന്നവർക്കാണ് ലഗേജുകൾ ബിഗ് ബോസ് ടീം വിട്ടു നൽകുന്നത്. അല്ലാത്തവർ പരിമിതമായ വസ്ത്രങ്ങൾ മാത്രമേ ലഭിക്കും. എന്നാൽ ഇത് അവസാനം ഉന്തും തള്ളിലേക്കും എത്തിയതോടെ ബിഗ് ബോസ് ഇടപെട്ട് അത് നിർത്തിവെച്ചു. ഇതിനിടെയിൽ ഷോയുടെ പുതിയ പ്രമോയാണ് ചർച്ചയാകുന്നത്. രേണു സുധിയെ വളഞ്ഞിട്ട് ആക്രമിക്കുന്ന അപ്പാനി ശരത്തിന്റെയും അഭിലാഷിന്റെയും വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. രേണു സുധിയുടെ തലവേദനയാണ് പുതിയ വഴക്കിന് കാരണമായത്. രേണുവിന് തലവേദനയില്ലെന്നും ഉറങ്ങാൻ വേണ്ടി നാടകം കളിച്ചതാണെന്നുമാണ് അഭിലാഷ് ആരോപിക്കുന്നത്. ഇത് വലിയ വഴക്കിലേക്ക് മാറുന്ന കാഴ്ചയാണ് പ്രമോയിൽ വ്യക്തമാകുന്നത്.
Also Read:ബിഗ്ബോസ് വീട്ടിലെ ആദ്യ ലെസ്ബിയൻ കപ്പിൾ, നൂറ് ദിവസം കടക്കാൻ ആദിലയ്ക്കും നൂറയ്ക്കും കഴിയുമോ?
അതേസമയം തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് കട്ടയ്ക്ക് മറുപടി രേണു നൽകുന്നുണ്ട്.തലവേദന അഭിനയിക്കേണ്ട ആവശ്യം തനിക്കില്ലെന്ന് രേണു തിരിച്ചടിച്ചു. രേണുവിന് നേരെ ഇരച്ചെത്തിയ അഭിലാഷിനെ മറ്റ് മത്സരാർത്ഥികൾ തടയുന്നതും പ്രമോയിൽ കാണാം. സെക്കന്റുകൾക്കുള്ളിൽ തലവേദന വരികയും സെക്കന്റുകൾക്കുള്ളിൽ തലവേദന മാറുകയും ചെയ്യുന്നത് എങ്ങനെയാണെന്ന് മാത്രമാണ് തങ്ങൾ ചോദിച്ചതെന്ന് നടൻ അപ്പാനി രവി പറയുന്നതും കാണാം.