AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam 7: നെവിൻ ബി​ഗ് ബോസ് ക്വിറ്റ് ചെയ്തു? കാരണം അനുമോൾ! നിരാശയിൽ പ്രേക്ഷകർ

Nevin quits Bigg Boss Malayalam 7: ഇപ്പോഴിതാ ഷോയിൽ നിന്ന് ഒരാൾ ക്വിറ്റ് ചെയ്തുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ജിസേൽ-അനുമോൾ-നെവിൻ എന്നിവർ തമ്മിലുള്ള പ്രശ്നത്തെ തുടർന്നാണ് ഇവരിൽ ഒരാൾ ഷോ ക്വിറ്റ് ചെയ്ത് പുറത്ത് പോയതെന്നാണ് റിപ്പോർട്ടുകൾ.

Bigg Boss Malayalam 7: നെവിൻ ബി​ഗ് ബോസ് ക്വിറ്റ് ചെയ്തു? കാരണം അനുമോൾ! നിരാശയിൽ പ്രേക്ഷകർ
Nevin
sarika-kp
Sarika KP | Published: 26 Aug 2025 21:43 PM

ഓരോ ദിവസവും അപ്രതീക്ഷിത ട്വിസറ്റാണ് ബി​ഗ് ബോസ് മലയാളം സീസൺ ഏഴിൽ സംഭവിക്കുന്നത്. ഷോ ആരംഭിച്ച് 24 ദിവസം പിന്നീടുമ്പോൾ ഇതുവരെ നാല് മത്സരാർത്ഥികളാണ് വീട്ടിൽ നിന്ന് പുറത്ത് പോയത്. ഇപ്പോഴിതാ ഷോയിൽ നിന്ന് ഒരാൾ ക്വിറ്റ് ചെയ്തുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ജിസേൽ-അനുമോൾ-നെവിൻ എന്നിവർ തമ്മിലുള്ള പ്രശ്നത്തെ തുടർന്നാണ് ഇവരിൽ ഒരാൾ ഷോ ക്വിറ്റ് ചെയ്ത് പുറത്ത് പോയതെന്നാണ് റിപ്പോർട്ടുകൾ.

ഇതോടെ മൂന്ന് പേരിൽ ക്വിറ്റ് ചെയ്തത് നെവിൻ ആണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. എന്നാൽ എന്താണ് കാരണം എന്നത് വ്യക്തമല്ല. ഹൗസിൽ നിലവിലുള്ള പതിനഞ്ച് മത്സരാർത്ഥികളിൽ ഏറ്റവും ശക്തരായ മത്സരാർത്ഥിയാണ് നെവിൻ. അതുകൊണ്ട് തന്നെ നെവിൻ പുറത്ത് പോയെന്ന വാർത്ത കേട്ട് നിരാശയിലാണ് ബി​ഗ് ബോസ് പ്രേക്ഷകർ. ഹൗസിലെ ഏക എന്റർടെയ്നർ എന്ന വിശേഷണമാണ് നെവിനുള്ളത്.

വലിയ വഴക്കുകൾ വീട്ടിൽ നടക്കുമ്പോൾ അതിൽ ഇടപ്പെടുകയും പ്രേക്ഷകരെ ചിരിപ്പിക്കാൻ വേണ്ടിയുള്ള കണ്ടന്റുകൾ നൽകുകയും ചെയ്യുന്ന മത്സരാർത്ഥിയാണ് നെവിൻ. ഇതിനു പുറമെ ആദ്യ ദിവസം മുതലെ പറയേണ്ട കാര്യങ്ങൾ കൃത്യമായി പറയുകയും ടാസ്കിൽ കൃത്യമായി കളിക്കുകയും ചെയ്യാറുണ്ട്.

Also Read: ‘ജാസ്മിൻ കുളത്തിൽ ഇറങ്ങിയതുകൊണ്ട് ശ്രീകോവിലിൽ നിന്ന് കൃഷ്ണൻ ഇറങ്ങി ഓടിയോ? വിശ്വാസം ബിസിനസാക്കരുത്’; സായ്

ഇതോടെ സംഭവത്തിൽ പ്രതികരണവുമായി നിരവധി യൂട്യൂബ് ചാനലടക്കം രം​ഗത്ത് എത്തിയിരുന്നു. നെവിൻ നല്ലൊരു മത്സരാർത്ഥിയാണ് ക്വിറ്റ് ചെയ്തുവെങ്കിൽ അത് തെറ്റായ തീരുമാനമാണെന്നുമാണെന്നാണ് പ്രേക്ഷകർ പറയുന്നത്. ‘അനുവും ജിസേലും തമ്മില്‍ പതിവ് പോലെ പ്രശ്നം ഉണ്ടായപ്പോള്‍ നിവിന്‍ അതില്‍ കേറി ഇടപെട്ടു. ഇതിനിടെയിൽ നെവീനെ അനു ഇടിച്ചു. എന്നാൽ ബി​ഗ് ബോസ് ഇതിൽ യാതൊരു നടപടിയും എടുത്തിരുന്നില്ല.

അനുവിനെതിരെ അനുമോളെ പുറത്താക്കുന്നില്ലെങ്കില്‍ ഞാന്‍ ഇറങ്ങിപ്പോകാമെന്ന് പറഞ്ഞ് നെവീന്‍ സ്വയം ഇറങ്ങിപ്പോയി എന്നാണ് ​ഗോൾഡൻ ഡയറീസ് എന്ന യൂട്യൂബ് ചാനലിൽ പറയുന്നത്.അതേസമയം നൂറയുമായുള്ള വിഷയത്തില്‍ ബിഗ് ബോസ് കർശനമായ രീതിയില്‍ താക്കീത് ചെയ്തപ്പോള്‍ തനിക്ക് ബിഗ് ബോസിന്റെ അടിമയാകാന്‍ പറ്റില്ലെന്ന് പറഞ്ഞ് നെവിൻ സ്വയം ഇറങ്ങിപ്പോകുകയായിരുന്നുവെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന മറ്റൊരു വാദം.