AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam 7: ‘പതപ്പിക്കല്ലെ ഞാൻ പുതപ്പിക്കും’; ഇത് 7ന്റെ പണിയാകും! ബിഗ് ബോസ് സീസൺ 7 പ്രൊമോ എത്തി

Bigg Boss Malayalam Season 7 Promo : ബിഗ് ബോസ് ഷോകളില്‍ മത്സരാര്‍ഥികള്‍ സാധാരണ ഇറക്കാറുള്ള പലതരം കാര്‍ഡുകള്‍ ഇത്തവണ അനുവദിക്കില്ലെന്ന് മോഹൻലാൽ പറയുന്നതാണ് വീഡിയോയിൽ കാണിച്ചിരിക്കുന്നത്.

Bigg Boss Malayalam 7: ‘പതപ്പിക്കല്ലെ ഞാൻ പുതപ്പിക്കും’; ഇത് 7ന്റെ പണിയാകും! ബിഗ് ബോസ് സീസൺ 7 പ്രൊമോ എത്തി
മോഹൻലാൽ Image Credit source: Facebook
sarika-kp
Sarika KP | Published: 14 Jul 2025 20:50 PM

മലയാളി പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ബിഗ് ബോസ് മലയാളം സീസണ്‍ 7 ഉടൻ സ്വീകരണ മുറിയിൽ എത്തുമെന്നാണ് സൂചന. പുതിയ സീസണിന്റെ ഓരോ അപ്ഡേറ്റസും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ പ്രൊമോ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രേക്ഷകപ്രീതി നേടുന്നത്. ഏഴിന്‍റെ പണി വരുന്നു എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. മോഹന്‍ലാല്‍ തന്നെയാണ് ഇതിലും അഭിനയിച്ചിരിക്കുന്നത്. ബിഗ് ബോസ് ഷോകളില്‍ മത്സരാര്‍ഥികള്‍ സാധാരണ ഇറക്കാറുള്ള പലതരം കാര്‍ഡുകള്‍ ഇത്തവണ അനുവദിക്കില്ലെന്ന് മോഹൻലാൽ പറയുന്നതാണ് വീഡിയോയിൽ കാണിച്ചിരിക്കുന്നത്.

ഫേക്ക് കാര്‍ഡ്, സേഫ് കാര്‍ഡ്, സോപ്പിംഗ് കാര്‍ഡ്, നന്മ കാര്‍ഡ്, ഒളിക്കല്‍ കാര്‍ഡ്, പ്രിപ്പയര്‍ കാര്‍ഡ്, വിക്റ്റിം കാര്‍ഡ് എന്നിവയൊന്നും ഇനി ഈ ടേബിളില്‍ ഇറക്കി കളിക്കരുത്, കീറിപ്പോകും എന്ന് മോഹൻലാൽ വീഡിയോയിൽ പറയുന്നത് കേൾക്കാം. രസിപ്പിക്കാന്‍ വരുന്നവര്‍ വെറുപ്പിക്കരുത്. ഇനി ഞാന്‍ അത് സമ്മതിക്കില്ല, ഫാന്‍ ബോയ് എന്ന് പറഞ്ഞ് പതപ്പിച്ച് സോപ്പിംഗ് കളി നടത്തരുത്. പതപ്പിക്കല്ലെ ഞാൻ പുതപ്പിക്കും, ഷോയുടെ ഉള്ളില്‍ വേറൊരു ഷോ ഇറക്കി വിക്റ്റിം കാര്‍ഡ് കളിക്കരുത്, നന്മമരം കളിക്കരുത്, സേഫ് ഗെയിം കളിക്കരുത് എന്നിങ്ങനെയാണ് മോഹന്‍ലാല്‍ ഇത്തവണത്തെ മത്സരാര്‍ഥികളോട് പറയുന്നത്.

Also Read:എത്തി… ആ മാസ്സ് ത്രില്ലിങ് സംഭവം… ജെഎസ്കെ-ജാനകി. വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ ട്രെയിലർ

ഇതിനു പുറമെ ബി​ഗ് ബോസ് അണിയറ പ്രവർത്തകർക്കും, തനിക്കും മോഹൻലാൽ ഉപദേശങ്ങൾ നൽകുന്നുണ്ട്. നിലവാരമില്ലാത്ത ടാസ്കുമായി വന്നാല്‍ കമ്മിറ്റിക്കും കിട്ടും പണി എന്നാണ് അണിയറ പ്രവർത്തകർക്കുള്ള മുന്നറിയിപ്പ്. ഏതായാലും യൂട്യൂബിൽ പങ്കുവച്ച വീഡിയോ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.