AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

JSK Trailer: എത്തി… ആ മാസ്സ് ത്രില്ലിങ് സംഭവം… ജെഎസ്കെ-ജാനകി. വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ ട്രെയിലർ

Janaki V/S State Of Kerala Trailer Out: സുരേഷ് ഗോപിയുടെ തീപ്പൊരി ഡയലോഗുകൾ പ്രേക്ഷകരെ ആവേശം കൊള്ളിക്കുകയും ചിത്രത്തിൻ്റെ പ്രതീക്ഷ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ ശക്തിയും ആഴവും വരച്ചുകാട്ടിക്കൊണ്ട്, അതിനുള്ളിൽ നിന്ന് നടക്കുന്ന നീതിക്കായുള്ള പോരാട്ടത്തിൻ്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.

JSK Trailer: എത്തി… ആ മാസ്സ് ത്രില്ലിങ് സംഭവം… ജെഎസ്കെ-ജാനകി. വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ ട്രെയിലർ
JskImage Credit source: facebook
aswathy-balachandran
Aswathy Balachandran | Published: 14 Jul 2025 20:10 PM

കൊച്ചി: സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ രചിച്ച് സംവിധാനം ചെയ്ത “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” എന്ന ചിത്രത്തിൻ്റെ മാസ്സ് ത്രില്ലിംഗ് ട്രെയ്‌ലർ പുറത്തിറങ്ങി. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം ജൂലൈ 17-ന് ആഗോളതലത്തിൽ റിലീസ് ചെയ്യും.

സുരേഷ് ഗോപി ഡേവിഡ് ആബേൽ ഡൊണോവൻ എന്ന ശക്തനായ വക്കീൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ കോർട്ട് റൂം ഡ്രാമ, കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എൻ്റർടൈൻമെൻ്റാണ് നിർമ്മിക്കുന്നത്. ജെ. ഫനീന്ദ്ര കുമാർ ആണ് ചിത്രത്തിൻ്റെ നിർമ്മാതാവ്. അനുപമ പരമേശ്വരൻ, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് നായികമാർ.

ട്രെയ്‌ലർ സൂചിപ്പിക്കുന്നത് ചിത്രം വളരെ ശക്തവും പ്രസക്തവുമായ ഒരു സാമൂഹിക വിഷയം ചർച്ച ചെയ്യുന്നുണ്ടെന്നാണ്. ഉദ്വേഗം നിറഞ്ഞ കോടതി രംഗങ്ങൾക്കൊപ്പം ഇൻവെസ്റ്റിഗേഷന്റെ ത്രില്ലും ചിത്രത്തിലുണ്ടെന്ന് ട്രെയ്‌ലർ ഉറപ്പുനൽകുന്നു. മാസ്സ് രംഗങ്ങൾക്ക് പുറമെ വൈകാരിക നിമിഷങ്ങളും കഥാഗതിയിൽ നിർണ്ണായക സ്വാധീനം ചെലുത്തുമെന്ന് ട്രെയ്‌ലർ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.

 


സുരേഷ് ഗോപിയുടെ തീപ്പൊരി ഡയലോഗുകൾ പ്രേക്ഷകരെ ആവേശം കൊള്ളിക്കുകയും ചിത്രത്തിൻ്റെ പ്രതീക്ഷ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ ശക്തിയും ആഴവും വരച്ചുകാട്ടിക്കൊണ്ട്, അതിനുള്ളിൽ നിന്ന് നടക്കുന്ന നീതിക്കായുള്ള പോരാട്ടത്തിൻ്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.

സുരേഷ് ഗോപിയുടെ 253-ാമത് ചിത്രമായ “ജെ എസ് കെ”ക്ക് സെൻസറിംഗ് പൂർത്തിയായപ്പോൾ യു/എ 16+ സർട്ടിഫിക്കറ്റ് ലഭിച്ചു. മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജോയ് മാത്യു, ജയൻ ചേർത്തല, അനുപമ പരമേശ്വരൻ, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ തുടങ്ങി വലിയൊരു താരനിര ചിത്രത്തിലുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം ആഗോള റിലീസിനെത്തുന്നത്.