AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam Season 7: ‘ഫ്രീ ആയാണോ പോയത്, ഒരു ഉദ്ഘാടനത്തിന് കുറഞ്ഞത് 50000 രൂപ, ഇത്രയും നാൾ ഉണ്ടാക്കിയ പണമെവിടെ’; അനുമോൾക്കെതിരെ സായ് കൃഷ്ണ

Sai Krishna Questions Anumol’s Finances: അതൊക്കെ ചുമ്മാ അടിച്ച് വിടുന്നതാണെന്നാണ് സായ് കൃഷ്ണ പറയുന്നത്. ഒന്നുമുണ്ടാക്കാതെ ഫ്രീ ആയാണോ എല്ലാ പണിക്കും ഇത്രയും കാലം പോയതെന്നും താരം ചോദിക്കുന്നു.

Bigg Boss Malayalam Season 7: ‘ഫ്രീ ആയാണോ പോയത്, ഒരു ഉദ്ഘാടനത്തിന് കുറഞ്ഞത് 50000 രൂപ, ഇത്രയും നാൾ ഉണ്ടാക്കിയ പണമെവിടെ’; അനുമോൾക്കെതിരെ സായ് കൃഷ്ണ
Anumol, Sai Krishna
sarika-kp
Sarika KP | Published: 06 Nov 2025 12:01 PM

ബി​ഗ് ബോസ് മലയാളം സീസൺ ഏഴ് അവസാനിക്കാൻ മൂന്ന് ദിവസം ബാക്കിയിരിക്കെ വലിയ തരത്തിലുള്ള ചർച്ചകളും വിവാദങ്ങളുമാണ് വീടിനകത്തും പുറത്തും ഉയരുന്നത്. ഇതിനിടെയിൽ മുന്‍ മത്സരാര്‍ഥികള്‍ ഹൗസിലേക്ക് എത്തിയതും ചർച്ചകൾക്ക് ആക്കം കൂട്ടി. ഇവരെ എത്തിയതോടെ എല്ലാ തവണത്തെ പോലെ സൗഹൃദ നിമിഷങ്ങളായിരുന്നില്ല കണ്ടത് മറിച്ച് അത്യന്തം സംഘര്‍ഷഭരിതമാകുന്ന കാഴ്ചയാണ് അരങ്ങേറുന്നത്.

പലരും പലർക്കെതിരെയും തിരിയുന്ന കാഴ്ചയാണ് കണ്ടത്. ഇതിൽ പലരും ടാർ​ഗറ്റ് ചെയ്തത് അനുമോളെയായിരുന്നു. 16 ലക്ഷത്തിന്റെ പിആർ ആണ് അനുമോൾക്ക് പുറത്തുള്ളത് എന്നാണ് പലരും വാദിക്കുന്നത്. എന്നാൽ താരത്തിന്റെ കുടുംബവും അടുത്ത സുഹൃത്തുക്കളും ഇത് നിഷേധിച്ചിരുന്നു. വളരെയേറെ കഷ്ടപ്പെട്ടാണ് അനുമോൾ ഇന്നത്തെ നിലയിലേക്ക് എത്തിയതെന്നാണ് കുടുംബം പറഞ്ഞത്. കടം വീട്ടാൻ വേണ്ടിയാണ് ബി​ഗ് ബോസിൽ വന്നതെന്നും ഇവർ പല ഓൺലൈൻ ചാനലിനു നൽകിയ അഭിമുഖത്തിൽ തുറന്നുപറഞ്ഞിരുന്നു.

Also Read:ലക്ഷങ്ങളുടെ കടം, ആത്മഹത്യക്ക് ശ്രമിച്ചു; ജെസിബി ഡ്രൈവറായി ജോലി; അക്ബർ ഖാൻ കപ്പ് ഉയർത്തുമോ?

എന്നാൽ ഇതിനിടെയിലും പല തരത്തിലുള്ള ചോദ്യങ്ങളാണ് താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്നത്. വലിയ രണ്ട് നില വീടും രണ്ട് കാറുകളും ചൂണ്ടിക്കാട്ടിയാണ് പലരും രം​ഗത്ത് എത്തുന്നത് .അനുമോളും കുടുംബവും വോട്ടിന് വേണ്ടി സിംപതി കാർഡ് ഇറക്കുകയാണെന്ന വിമർശനം നിലനിൽക്കുന്നുണ്ട്. ഇപ്പോഴിതാ മുൻ ബി​ഗ് ബോസ് താരം സായ് കൃഷ്ണ അനുമോളെക്കുറിച്ച് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.അതൊക്കെ ചുമ്മാ അടിച്ച് വിടുന്നതാണെന്നാണ് സായ് കൃഷ്ണ പറയുന്നത്. ഒന്നുമുണ്ടാക്കാതെ ഫ്രീ ആയാണോ എല്ലാ പണിക്കും ഇത്രയും കാലം പോയതെന്നും താരം ചോദിക്കുന്നു.

സ്റ്റാർ മാജിക്കിൽ ഒരു ദിവസം ഒരാളുടെ പ്രതിഫലം എത്രയുണ്ടാകും. ഒരു ഉദ്ഘാടനത്തിന് പോയാൽ കുറഞ്ഞത് 50000 രൂപ വാങ്ങാതിരിക്കുമോ. നാട് നടന്ന് ഉദ്ഘാട‌നങ്ങൾ ചെയ്തിട്ടില്ലേ. അന്ന് അവർ നല്ല രീതിയിൽ സമ്പാദിച്ചിട്ടുണ്ട്. 40 ലക്ഷം രൂപയുടെ വീട് വെക്കുന്നയാൾ കുറച്ച് കോമൺസെൻസുണ്ടെങ്കിൽ ഒന്നിച്ച് പെെസ എടുത്ത് കൊടുക്കുമോ എന്നാണ് സായ് ചോദിക്കുന്നത്. ലോണൊക്കെ എല്ലാവർക്കും ഉണ്ടാകുമെന്നും സായ് കൃഷ്ണ പറഞ്ഞു.