Bigg Boss Malayalam Season 7: ‘അപ്പാനി ശരത്തും ബിൻസിയും തമ്മിലുള്ള ഒരു കോമ്പോയുണ്ട്; പുറത്തായത് നന്നായി അല്ലെങ്കിൽ ശരത്തിന്റെ കുടുംബം കലങ്ങിയേനെ’

Bigg Boss Malayalam Season 7: ഇപ്പോഴിത ഇവരുടെ കോമ്പോയെ കുറിച്ച് മുൻ ബി​ഗ് ബോസ് താരം സായ് കൃഷ്ണ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബി​ഗ് ബോസിന് കുറേനാൾ ഓടിക്കാനുള്ള നാറ്റ കണ്ടന്റ് ബിൻസി വീട്ടിൽ തുടർന്നിരുന്നുവെങ്കിൽ കിട്ടുമായിരുന്നുവെന്നാണ് സായ് പറയുന്നത്.‌

Bigg Boss Malayalam Season 7: അപ്പാനി ശരത്തും ബിൻസിയും തമ്മിലുള്ള ഒരു കോമ്പോയുണ്ട്; പുറത്തായത് നന്നായി അല്ലെങ്കിൽ ശരത്തിന്റെ കുടുംബം കലങ്ങിയേനെ

Big Boss malayalam

Published: 

18 Aug 2025 | 03:33 PM

ബി​ഗ് ബോസ് സീസൺ 7 ആരംഭിച്ച് 16 ദിവസം പിന്നിടുമ്പോൾ വാശീയേറിയ പോരാട്ടമാണ് ഹൗസിൽ നടക്കുന്നത്. ഈ സീസണിൽ ഇതുവരെ രണ്ട് എവിക്ഷനുകളാണ് നടന്നത്. ആദ്യ ആഴ്ചയിൽ തന്നെ ഹൗസിലെ മുതിർന്ന മത്സരാർത്ഥി മുൻഷി രഞ്ജിത്ത് പുറത്തായയത്. തുടർന്ന് ഈ ആഴ്ച ആർജെ ബിൻസിയും പുറത്തായി. എന്നാൽ ബിൻസിയെ പുറത്താക്കിയതിൽ നിരവധി പേർ വിമർശനവുമായി രം​ഗത്ത് എത്തിയിരുന്നു.

മത്സരത്തിൽ ഒട്ടും സജീവമല്ലാത്ത പലരും വീട്ടിൽ തുടരുമ്പോഴാണ് ബിൻസിയുടെ ഈ എവിക്ഷൻ എന്നാണ് പല ബി​ഗ് ബോസ് പ്രേമികളും പറയുന്നത്. വീട്ടിൽ ആക്റ്റീവ് ആയിരുന്ന ആളുകളിൽ മുന്നിൽത്തന്നെ ബിൻസി ഉണ്ടായിരുന്നു. ‌നൂറ് ദിവസം ​ഹൗസിൽ തികയ്ക്കുമെന്നുള്ള വിശ്വാസം ബിൻസിക്ക് ഉണ്ടായിരുന്നു. എല്ലാവരുമായും നല്ല ബന്ധം ഉണ്ടാക്കിയ ബിൻസി കൂടുതൽ അടുപ്പം സൂക്ഷിച്ചിരുന്നത് അപ്പാനി ശരത്തുമായാണ്. അതുകൊണ്ട് തന്നെ ബിൻസി എവിക്ടടായപ്പോൾ ഏറ്റവും കൂടുതൽ വിഷമിച്ചത് അപ്പാനി ശരത്തായിരുന്നു. ബിൻസിയെ കെട്ടിപിടിച്ച് കരയുകയും ചെയ്തിരുന്നു. ഇതോടെ അപ്പാനി ശരത്ത്-ബിൻസി കോമ്പോയ്ക്ക് ഇടയിൽ എന്തോ ഉണ്ടെന്നുള്ള അഭിപ്രായം പ്രചരിക്കുന്നുണ്ട്.

Also Read:റെന ഫാത്തിമയ്ക്ക് സംസ്‌കാരമില്ല, 2 കെ കിഡ്‌സിന്റെ നിലവാരം കാണിക്കുന്നു; വിമര്‍ശനം

അപ്പാനി-ബിൻസി കോമ്പോ കാണേണ്ടി വന്നില്ലെന്നും. ബിഗ് ബോസ് ഒരു കുടുംബം രക്ഷിച്ചു അപ്പാനിയുടെ കുടുംബം രക്ഷിച്ച ബിഗ് ബോസിന് നന്ദി, അപ്പാനിയുടെ ഭാര്യയുടെ പ്രാർത്ഥന ദൈവം കേട്ടു എന്നിങ്ങനെയാണ് ബിൻസിയുടെ എവിക്ഷൻ വീഡിയോയ്ക്ക് താഴെ വന്ന ഏറെയും കമന്റുകൾ. ഇപ്പോഴിത ഇവരുടെ കോമ്പോയെ കുറിച്ച് മുൻ ബി​ഗ് ബോസ് താരം സായ് കൃഷ്ണ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ബി​ഗ് ബോസിന് കുറേനാൾ ഓടിക്കാനുള്ള നാറ്റ കണ്ടന്റ് ബിൻസി വീട്ടിൽ തുടർന്നിരുന്നുവെങ്കിൽ കിട്ടുമായിരുന്നുവെന്നാണ് സായ് പറയുന്നത്.‌ ബിൻസിയെ പുറത്താക്കാതെ ഹൗസിൽ നിർത്തിയിരുന്നുവെങ്കിൽ ഡബിൾ മടങ്ങ് കണ്ടന്റ് കിട്ടുമായിരുന്നു. കാരണം അപ്പാനി ശരത്തും ബിൻസിയും തമ്മിലുള്ള ഒരു കോമ്പോയുണ്ട്. അത് ഏത് സെൻസിലാണ് പുറത്തേക്ക് വന്നതെന്ന് തനിക്ക് അറിയില്ല. പക്ഷേ ആ കോമ്പോ ആളുകൾ ശ്രദ്ധിച്ചിട്ടുണ്ടെന്നാണ് വീഡിയോയിൽ സായ് പറയുന്നത്. ബിൻസി പുറത്തായപ്പോൾ നിരവധി കമന്റുകൾ വന്നിരുന്നു. നേരത്തെ ബിൻസി പുറത്തായത് നന്നായി അല്ലെങ്കിൽ ശരത്തിന്റെ കുടുംബം കലങ്ങിയേനെ എന്നായിരുന്നു കമന്റുകൾ. ബി​ഗ് ബോസിന് ഒരു നാറ്റ കണ്ടന്റ് ഓടിക്കാനുള്ള സാധനം അതിനുള്ളിൽ നിന്ന് നാട്ടുകാർ തന്നെ ഉണ്ടാക്കിയിട്ടിട്ടുണ്ടായിരുന്നുവെന്നും ബി​ഗ് ബോസ് ലൈവ് ടീം ശ്രദ്ധിച്ചില്ലെന്ന് തോന്നുന്നുവെന്നും സായ് വീഡിയോയിൽ പറയുന്നുണ്ട്.

Follow Us
Related Stories
Pennum Porattum OTT : പെണ്ണും പൊറാട്ടും ഒടിടി റിലീസ് പ്രഖ്യാപിച്ചു; എപ്പോൾ, എവിടെ കാണാം?
Amrutha Suresh: ‘അച്ഛന്‍ മരിച്ച സമയത്ത് ഒരു മകനായി അദ്ദേഹം ഉണ്ടായിരുന്നു, ഒരിക്കലും മറക്കാന്‍ പറ്റില്ല’; ഗോപി സുന്ദറിനെക്കുറിച്ച് അമൃത സുരേഷ്‌
Actress Assault Case: നടിയെ ആക്രമിച്ച കേസ്: ദിലീപ് അടക്കം മുഴുവൻ പേർക്കും ഹൈക്കോടതി നോട്ടീസ്
Actress Urvashi: പ്രസവത്തോടെ ഡിപ്രഷനിലോട്ട് പോയി! അവസ്ഥ വിവരിച്ച് നടി ഉർവശി
Bejoy Nambiar: ‘മലയാളത്തിൽ സിനിമ ചെയ്യാത്തത് അത് കാരണം, ദുൽഖറാണ് പറഞ്ഞത് തമിഴിലും ചെയ്യാമെന്ന്’
Vijay – Sangeetha Divorce: 27 വർഷങ്ങൾക്കിപ്പുറം നിങ്ങൾ അയാളുടെ കാലുകൾ മുറിച്ചു മാറ്റിയിരിക്കുന്നു! വിജയിയുടെ ഭാര്യ സംഗീതക്കെതിരെ ശ്രീലങ്കൻ എം പി
അഞ്ച് മിനുട്ടിൽ 20 ചപ്പാത്തി ഉണ്ടാക്കാം, വഴിയുണ്ട്
വിഷക്കൂണുകള്‍ എങ്ങനെ തിരിച്ചറിയാം?
എല്ലാ ദിവസവും മാങ്ങ കഴിച്ചാല്‍ എന്ത് സംഭവിക്കും? പണിയാക്കരുത്‌
ചപ്പാത്തി മാവ് ഫ്രിഡ്ജിൽ ഇരുന്ന് കട്ടിയും കറുത്ത നിറവുമാകുന്നോ? ഇനി ഉണ്ടാകില്ല
മുഖം മാറിയ ചെല്ലാനം; മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ
ഒടുവില്‍ നീതി കിട്ടിയേ...സഞ്ജുവിനെ ട്രോളി അര്‍ഷ്ദീപ്‌
നമ്മ വഴി, തനി വഴി; വാഷിങ്ടണ്‍ സുന്ദറിനോട് സഞ്ജു സാംസണ്‍ പറഞ്ഞത്‌
വീടിന് മുകളിലേക്ക് മറിഞ്ഞ കാറിനുള്ളിൽ കഞ്ചാവ്