AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Big Boss Malayala 7: ‘രേണു ജെനുവിനാണ്; ബി​ഗ് ബോസിൽ അവർക്ക് പറ്റുന്നില്ല, സെെക്യാട്രിസ്റ്റിന്റെ സഹായം തേടി’; ശാരിക

Sarika KB About Renu Sudhi: അത് അവരുടെ ഗെയിം സ്ട്രാറ്റജിയാണെന്നാണ് താൻ ആദ്യം കരുതിയത്. പക്ഷെ അവർക്ക് അവിടെ പറ്റുന്നുണ്ടായിരുന്നില്ലെന്നാണ് ശാരിക പറയുന്നത്.

Sarika KP
Sarika KP | Updated On: 27 Aug 2025 | 05:06 PM
ബി​ഗ് ബോസ് മലയാളം സീസൺ ഏഴിൽ നിന്ന് കഴിഞ്ഞ ദിവസമാണ് അവതാരകയായ കെ ബി ശാരിക പുറത്തായത്. 'ഹോട് സീറ്റ്' എന്ന ഷോയിലൂടെ മൂർച്ചയേറിയ ചോദ്യങ്ങളുമായി സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായ ശാരികയ്ക്ക് ബിഗ് ബോസിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കാൻ സാധിച്ചില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്. (Image Credits: Facebook)

1 / 5
ഇപ്പോഴിതാ ബിഗ്ബോസിൽ നിന്നും പുറത്തു വന്നതിനു ശേഷം ശാരിക നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. രേണു വളരെ ജെനുവിനായ വ്യക്തിയാണെന്നാണ് ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിൽ ശാരികയുടെ പ്രതികരണം.

2 / 5
നല്ല രീതിയിൽ കളിക്കാമെന്ന ഉദ്ദേശ്യത്തോടൊക്കെയാണ് രേണു ബിഗ് ബോസിലേക്ക് വന്നത്. എന്നാൽ രേണു മാനസികമായി വളരെ തളർന്നു പോയി. തന്നെ നോമിനേറ്റ് ചെയ്യുവെന്ന് അവർ പലവട്ടം മറ്റ് മത്സരാർത്ഥികളോട് പറയുന്നുണ്ട്.

3 / 5
നീ പോകേണ്ട, പകരം താൻ പോകാമെന്ന് അവർ തന്നോട് പറയുന്നുണ്ടായിരുന്നു. അത് അവരുടെ ഗെയിം സ്ട്രാറ്റജിയാണെന്നാണ് താൻ ആദ്യം കരുതിയത്. പക്ഷെ അവർക്ക് അവിടെ പറ്റുന്നുണ്ടായിരുന്നില്ലെന്നാണ് ശാരിക പറയുന്നത്.

4 / 5
രേണു ബി​ഗ് ബോസ് വീട്ടിൽ മെന്റലി ഡൗൺ ആണ്. സെെക്യാട്രിസ്റ്റിന്റെ സഹായം തേടിയിരുന്നുവെന്നും എന്നാൽ കിട്ടിയോ എന്നറിയില്ലെന്നുമാണ് ശാരിക പറയുന്നത്. ഷോയിൽ ആർക്കും അഭിനയിക്കാൻ പറ്റില്ലെന്നും രേണുവിന്റെ യഥാർത്ഥ മുഖം ഇതായിരിക്കുമെന്നാണ് തനിക്ക് തോന്നുന്നതെന്നും ശാരിക പറയുന്നു.

5 / 5