Bigg Boss Malayalam Season 7: ‘എന്റെ ചോരയാണ് അത്, ഞാൻ എങ്ങനെയാണ് അവരെ ഒഴിവാക്കുക?’ ആദിലയോട് ഷാനവാസ്

Bigg Boss Malayalam Season 7 Shanavas Adhila: തന്റെ മക്കൾ ആണ് എങ്കിൽ താൻ അവർക്ക് ഭ്രഷ്ട് കൽപ്പിക്കില്ലെന്നും കുടുംബത്തിൽ നിന്ന് ഒഴിവാക്കില്ലെന്നും ഉപദ്രവിക്കില്ലെന്നും ഷാനവാസ് പറഞ്ഞു.

Bigg Boss Malayalam Season 7: എന്റെ ചോരയാണ് അത്, ഞാൻ എങ്ങനെയാണ് അവരെ ഒഴിവാക്കുക? ആദിലയോട് ഷാനവാസ്

Shanavas, Adhila

Published: 

12 Oct 2025 | 07:23 AM

ബിഗ് ബോസ് മലയാളം സീസൺ 7 ആരംഭിച്ചിട്ട് അറുപത്തിയൊമ്പത് ദിവസം കഴിഞ്ഞു. വാശീയേറിയ പോരാട്ടത്തിൽ ഇനി ആരൊക്കെ വീട്ടിൽ നിൽക്കുമെന്നും പുറത്ത് പോകുമെന്നും അറിയാനുള്ള കാത്തിരിപ്പിലാണ് ബിബി ആരാധകർ. കഴിഞ്ഞ ദിവസം എവിക്ഷൻ എപ്പിസോഡ് പ്രതീക്ഷിച്ചിരുന്ന പ്രേക്ഷകർക്ക് കാണാൻ പറ്റിയത് ഷാനവാസിനോട് പൊട്ടി തെറിക്കുന്ന മോഹൻലാലിനോടായിരുന്നു. പി.ആർ എന്താണെന്ന് അറിയില്ലെന്ന് പറഞ്ഞ അനീഷിനെതിരെയും മോഹൻലാൽ കടുത്ത വിമർശനമാണ് ഉന്നയിച്ചത്.

ഇതിനിടെയിൽ ഷാനവാസും ആദിലയും തമ്മിലുള്ള സംസാരമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. താൻ ആദിലയെയും നൂറയെയും തന്റെ സഹജീവികളായിട്ടാണ് കാണുന്നത് എന്നാണ് ഷാനവാസ് പറയുന്നത്. തന്റെ മക്കളാണ് ഇങ്ങനെ ഒരു തീരുമാനം എടുക്കുന്നതെങ്കിൽ താൻ അവരെ മാറ്റി നിർത്തില്ലെന്നും ഷാനവാസ് പറഞ്ഞു. താൻ നിങ്ങളെ മനുഷ്യ കുഞ്ഞുങ്ങളായിട്ടാണ് കാണുന്നത്. തനിക്ക് മനുഷ്യത്വം ആണ് ഉള്ളത്. തന്റെ മക്കൾ ആണ് എങ്കിൽ താൻ അവർക്ക് ഭ്രഷ്ട് കൽപ്പിക്കില്ലെന്നും കുടുംബത്തിൽ നിന്ന് ഒഴിവാക്കില്ലെന്നും ഉപദ്രവിക്കില്ലെന്നും ഷാനവാസ് പറഞ്ഞു.

Also Read: ‘ഫ്ളാറ്റിൽ നിന്ന് മാറാൻ പറഞ്ഞാൽ മാറേണ്ടി വരും; നമ്മളോട് സംസാരിക്കുന്നതെല്ലാം കണ്ടന്റ് ഉണ്ടാക്കാൻ വേണ്ടി’; ആദില

തനിക്ക് ഇഷ്ടമല്ലാത്തതോ, ഉൾക്കൊള്ളാനാവത്തതോ ആയ കാര്യങ്ങൾ ആണ് അവർ ചെയ്യുന്നതെങ്കിൽ കുറച്ചൊക്കെ പറഞ്ഞു മനസിലാക്കാൻ ശ്രമിക്കും. പിന്നെ ഇത് കാലം മാറി. കാലഘട്ടം മാറി. അവരുടെ തീരുമാനങ്ങൾക്കനുസരിച്ച് അവര് പോകുന്നുണ്ടെങ്കിൽ പൊയ്ക്കോട്ടെ എന്നാണ് ഷാനവാസ് പറയുന്നത്. തന്റെ ചോരയാണ് അത്. താൻ എങ്ങനെയാണ് അവരെ ഒഴിവാക്കുക എന്നും ആദിലയോട് ഷാനവാസ് പറഞ്ഞു.

അതേസമയം ബി​ഗ് ബോസ് മലയാളം ചരിത്രത്തിൽ ആദ്യമായാണ് ഒരു ലെസ്ബിയൻ കപ്പിൾ മത്സരാർത്ഥികളായി എത്തുന്നത്. തുടക്കത്തിൽ മലയാളികൾ ഇവരെ എങ്ങനെ സ്വീകരിക്കും എന്ന ആശങ്ക എല്ലാവർക്കും ഉണ്ടായിരുന്നു. എന്നാൽ ഇത് പിന്നീട് പിന്തുണയായി മാറുന്ന കാഴ്ചയാണ് കണ്ടത്. എന്നാൽ ഇരുവരെയും വീട്ടിൽ കയറ്റാൻ കൊള്ളാത്തതുങ്ങളാണ് എന്ന് ലക്ഷ്മി പറഞ്ഞിരുന്നു. ഇതിന്റെ പേരിൽ ലക്ഷ്മിക്ക് വ്യാപക വിമർശനമാണ് ലഭിച്ചത്. എന്നാൽ ലക്ഷ്മി ആ നിലപാടിൽ ഉറച്ചു നിന്നു. ഫാമിലി വീക്കിൽ ലക്ഷ്മിയുടെ അമ്മ ആദിലയോടും നൂറയോടും വീട്ടിൽ കയറ്റിയില്ലെങ്കിൽ സീറ്റ്ഔട്ടിൽ ഇരിക്കാം എന്നാണ് പറഞ്ഞത്. ഇതിനെതിരേയും വലിയ വിമർശനമാണ് ഉയർന്നത്.

Related Stories
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
Shammi Thilakan: ‘അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി 4 ദിവസം കഴിഞ്ഞു’! ഷമ്മി തിലകന്‍
G Venugopal: വേടൻ, നന്ദ​ഗോവിന്ദം ഭജൻസ് ഒക്കെയാണ്ഇ ഇപ്പോൾ ഹരം! സിനിമാസംഗീതം അസ്തമിക്കുകയാണെന്ന് ജി വേണുഗോപാല്‍
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ