Bigg Boss Malayalam Season 8 : ജസീല പര്‍വീണ്‍ സീസണിലെ ആദ്യ ക്യാപറ്റൻ, ഫസ്റ്റ് നോമിനേഷൻ ലിസ്റ്റും ആയി
Jaseela Parveen Becomes First Captain Bigg Boss Malayalam 8 : ആദ്യദിനം തന്നെ വലിയ പോരാട്ടങ്ങൾക്കാണ് ബിഗ് ബോസ് മലയാളം സീസൺ 8 സാക്ഷ്യം വഹിച്ചത്. ഹൗസിലെ ഈ ആഴ്ചയിലെ ക്യാപ്റ്റനെ തെരഞ്ഞെടുക്കാനുള്ള ടാസ്ക്കും ഫസ്റ്റ് നോമിനേഷൻ പ്രക്രിയയും ആയിരുന്നു അഞ്ചുദിവസത്തിലെ പ്രധാന ഹൈലൈറ്റ്. വ്യത്യസ്തമായ രീതിയിലായിരുന്നു ക്യാപ്റ്റനെ തിരഞ്ഞെടുക്കാനുള്ള ടാസ്ക് ബിഗ് ബോസ് മത്സരാർത്ഥികൾക്ക് നൽകിയത്.

Bigg Boss Malayalam Season 8, Jaseela Parveen
ആദ്യദിനം തന്നെ വലിയ പോരാട്ടങ്ങൾക്കാണ് ബിഗ് ബോസ് മലയാളം സീസൺ 8 സാക്ഷ്യം വഹിച്ചത്. ഹൗസിലെ ഈ ആഴ്ചയിലെ ക്യാപ്റ്റനെ തെരഞ്ഞെടുക്കാനുള്ള ടാസ്ക്കും ഫസ്റ്റ് നോമിനേഷൻ പ്രക്രിയയും ആയിരുന്നു അഞ്ചുദിവസത്തിലെ പ്രധാന ഹൈലൈറ്റ്. വ്യത്യസ്തമായ രീതിയിലായിരുന്നു ക്യാപ്റ്റനെ തിരഞ്ഞെടുക്കാനുള്ള ടാസ്ക് ബിഗ് ബോസ് മത്സരാർത്ഥികൾക്ക് നൽകിയത്. ഇതിൽ വിജയിച്ച് ജസീല പർവീൺ ബിഗ് ബോസസ് സീസൺ എട്ടിലെ ആദ്യ ക്യാപ്റ്റനായി തിരഞ്ഞെടുക്കപെടുകയായിരുന്നു.
മൂന്നുപേർ വീതമുള്ള ടീമുകൾ രൂപീകരിക്കാനാണ് ബിഗ് ബോസ് ആദ്യം മത്സരാർത്ഥികളുടെ ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ ആകെ 7 ടീമുകൾ പരസ്പരധാരണയുടെ പുറത്ത് മത്സരാർത്ഥികൾ ഫോം ചെയ്തു. ഓരോ ടീമിലും ഒരു ലീഡർ സ്ഥാനാർത്ഥിയും അവരെ പിന്തുണയ്ക്കുന്ന രണ്ടു പേരും വേണമെന്ന് ആയിരുന്നു നിർദ്ദേശം. ജസീല പർവീൺ, ഗായത്രി സുരേഷ്, ഷിജിൻ, നോബി, ആസിഫ്, ഐശ്വര്യ മധു, എൽദോ എന്നിവരാണ് ഇത്തരത്തിൽ ലീഡർ സ്ഥാനത്തേക്ക് മത്സരത്തിനായി എത്തിയത്.
Also Read : അദ്ദേഹം ക്രിമിനലാണെന്ന് ആരു പറഞ്ഞു? പുരുഷ കമ്മീഷൻ വരട്ടെയെന്ന് ശ്രീലക്ഷ്മി അറക്കൽ; തമ്മിലടിച്ച് റിനിയും രാഹുലും
തുടർന്ന് ഈ ഏഴ് ടീമുകളിൽ നിന്ന് മൂന്ന് ടീമുകൾക്ക് മാത്രമായിരിക്കും ലീഡർ സ്ഥാനത്തേക്ക് മത്സരിക്കാൻ അവസരം ബിഗ് ബോസ് പിന്നീട് അറിയിച്ചു. ബസര്‍ ടു ബസർ ടാസ്കിലൂടെ ആണ് ഈ മൂന്ന് ടീമുകളെ തിരഞ്ഞെടുത്തത്. ഈ മൂന്ന് ടീമുകളിൽ നിന്നും ഒന്നിനെ കണ്ടെത്തുന്നതിനു വേണ്ടി വോട്ടിംഗ് നടത്തണമെന്ന് ബിഗ് ബോസ് അറിയിച്ചു. തുടർന്ന് നടന്ന വോട്ടിംഗിൽ ഏറ്റവും അധികം പിന്തുണ കിട്ടിയത് ജസീലക്കാണ്. അങ്ങനെ സീരിയൽ നടികൂടിയായ ജസീല ബിഗ് ബോസ് സീസൺ 8 ന്റെ ആദ്യ ക്യാപ്റ്റനായി. ജസീലക്കും ടീം അംഗങ്ങളായ മൃദുലക്കും സുമേഷിനും നോമിനേഷനിൽ നിന്ന് ഒഴിവാകാനും പറ്റും.
അതേസമയം ഇന്നലെ ഈ സീസണിലെ ആദ്യ നോമിനേഷൻ പ്രക്രിയയും നടന്നു. ഓപ്പൺ നോമിനേഷൻ പ്രക്രിയയിലൂടെയാണ് മത്സരാർത്ഥികളെ തെരഞ്ഞെടുത്തത്. കടൽ കൊമ്പൻ, റിനി ആൻ ജോർജ്, എൽദോ, നേഹ, ആസിഫ്, നോബി, രാഹുൽ ഈശ്വർ, കാളി, ഷിജിൻ എന്നിങ്ങനെ 9 പേരാണ് നോമിനേഷൻ ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ നോമിനേഷൻ വോട്ടുകൾ ലഭിച്ചത് റിനിക്ക് ആണ്. ഒൻപത് പേരാണ് റിനിയെ എഡിഷൻ പ്രക്രിയയിലേക്ക് നോമിനേറ്റ് ചെയ്തത്.
English Summary
Bigg Boss Malayalam Season 8 witnessed intense clashes right from the very first day. The key highlights of the opening five days were the task to select the week’s captain and the first nomination process. Jaseela became the first captain of Bigg Boss Season 8.