Bigg Boss Malayalam Season 8: കൊമ്പനും രാഹുലും നേർക്കുനേർ, ഹൗസിൽ പി.ആർ വിഷയം വിണ്ടും കത്തുന്നു

വീണ്ടും ബിഗ് ബോസ് ഹൗസിൽ പി. ആർ വിഷയം വലിയ തർക്കത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. രാഹുൽ ഈശ്വർ തന്നെ ആണ് പി.ആർ വിഷയം വീണ്ടും ഹൗസിൽ ഉയർത്തിയത്. മോണിംഗ് ടാസ്കിനിടയിലാണ് ഇത്തവണത്തെ ബിഗ് ബോസ് മത്സരത്തിൽ ആർക്കെങ്കിലുമായി പുറത്തുനിന്ന് വഴിവിട്ട ഇടപെടൽ നടക്കുന്നുണ്ടെങ്കിൽ മത്സരം അവസാനിച്ച് കഴിഞ്ഞ് വീണ്ടുമൊരു നൂറു ദിവസം കൂടി താനതിന്റെ പിന്നാലെ പോയി പണികൊടുക്കും എന്ന് രാഹുൽ പറഞ്ഞത്. ഷിജിനെ ഉദ്ദേശിച്ചാണെങ്കിലും പേര് പരാമർശിക്കാതെയാണ് രാഹുൽ വിഷയം വീണ്ടും ഉയർത്തിയത്.

Bigg Boss Malayalam Season 8: കൊമ്പനും രാഹുലും നേർക്കുനേർ, ഹൗസിൽ പി.ആർ വിഷയം വിണ്ടും കത്തുന്നു

Rahul, Komban

Updated On: 

04 Nov 2026 | 12:55 AM

വീണ്ടും ബിഗ് ബോസ് ഹൗസിൽ പി. ആർ വിഷയം വലിയ തർക്കത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. രാഹുൽ ഈശ്വർ തന്നെ ആണ് പി.ആർ വിഷയം വീണ്ടും ഹൗസിൽ ഉയർത്തിയത്. മോണിംഗ് ടാസ്കിനിടയിലാണ് ഇത്തവണത്തെ ബിഗ് ബോസ് മത്സരത്തിൽ ആർക്കെങ്കിലുമായി പുറത്തുനിന്ന് വഴിവിട്ട ഇടപെടൽ നടക്കുന്നുണ്ടെങ്കിൽ മത്സരം അവസാനിച്ച് കഴിഞ്ഞ് വീണ്ടുമൊരു നൂറു ദിവസം കൂടി താനതിന്റെ പിന്നാലെ പോയി പണികൊടുക്കും എന്ന് രാഹുൽ പറഞ്ഞത്. ഷിജിനെ ഉദ്ദേശിച്ചാണെങ്കിലും പേര് പരാമർശിക്കാതെയാണ് രാഹുൽ വിഷയം വീണ്ടും ഉയർത്തിയത്. തുടർന്ന് ഈ വിഷയം കൊമ്പൻ കൊമ്പൻ ആയി ഏറ്റെടുത്തു. അങ്ങനെ രാഹുലും കൊമ്പനും തമ്മിലായി തർക്കം. രൂക്ഷമായ വാഗ്വാദമാണ് ഇരുവരും തമ്മിൽ അരങ്ങേറിയത്.

രാഹുൽ ഈശ്വറിന്റെ വാക്കുകൾ ഇങ്ങനെ – നേര്, നീതി, നന്മ എന്നിവ തെറ്റിച്ചാണ് ആരെങ്കിലും കളിച്ചിട്ടുള്ളത് എങ്കിൽ ദൈവത്തിനാണെ ഹൗസിനകത്തും പുറത്തും അവർക്ക് മാപ്പ് ഉണ്ടാവില്ല. ഒരു മാരത്തോൺ ഓടുമ്പോൾ ആദ്യ ഒന്നോ രണ്ടോ റൗണ്ടുകൾ കഴിയുമ്പോൾ തന്നെ ഒരാളെ വിജയിയായി പ്രൊജക്റ്റ് ചെയ്ത് കഴിഞ്ഞാൽ ബാക്കിയുള്ളവർ പിന്നെ എന്തിനാണ് മത്സരിക്കുന്നത്. ഒരാൾ അത്തരത്തിൽ വിജയിയായി ഉയർത്തിക്കാട്ടപ്പെട്ടാൽ ബാക്കിയുള്ളവർ പിന്നെ എന്തിനാണ് ഹൗസിൽ തുടരുന്നത്.

Also Read: നേ​ഹ കാണിച്ചത് മെച്യൂരിറ്റിയോ? ബിഗ് ബോസിലെ ധീര വനിതയെന്ന് നെറ്റിസൺസ്

നമ്മൾ ആരെങ്കിലും വീട്ടുകാരെ സോഷ്യൽ മീഡിയ മാനേജ് ചെയ്യുന്നതിന് ഏൽപ്പിച്ചിട്ടുണ്ട് എങ്കിൽ ഒരു തെറ്റുമില്ല. താനും അങ്ങനെ ചെയ്തിട്ടാണ് വന്നത്. പേജ് കൈകാര്യം ചെയ്യുന്നതിന് ഏതെങ്കിലും രീതിയിൽ പിആർ കമ്പനികളെ ഏൽപ്പിക്കുന്നതിലും പ്രശ്നമില്ല. പക്ഷേ സംഘടിതമായി വെളിയിലുള്ള രാജാക്കന്മാരോ പുറത്തുനിന്നുള്ള കമ്പനികളോ ബാഹ്യ ഇടപെടൽ നടത്തിയാണ് ഒരാൾ ജയിച്ചതെങ്കിൽ ദൈവത്തിനാനെ ഹൗസ് കഴിയുമ്പോൾ അത് മറക്കുമെന്ന് ആരും കരുതേണ്ട. പുറത്തുനിന്ന് കളിക്കുന്നവർക്ക് എതിരെ ഈ മത്സരം കഴിഞ്ഞ് ബാക്കി നൂറ് ദിവസം താൻ മാറ്റിവയ്ക്കും രാഹുൽ ഈശ്വർ പറഞ്ഞു.

പിന്നീട് ഇതേ വിഷയത്തെ സംബന്ധിച്ച് രാഹുൽ കൊമ്പനുമായി ബെഡ്റൂമിൽ വച്ച് സംസാരം ഉണ്ടാവുകയായിരുന്നു. കൊമ്പൻ രാഹുൽ എഴുതാപ്പുറം വായിക്കുകയാണ് എന്ന് പറഞ്ഞാണ് എതിർത്ത് തുടങ്ങിയത്. പിന്നീട് തർക്കം മൂർച്ഛിക്കുകയും ഇരുവരും നേർക്കുനേർ എത്തി ശരീരം കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും തള്ളുന്ന സാഹചര്യം വരെ ഉണ്ടായി.

English Summary

The issue of PR has once again sparked a major dispute within the Bigg Boss house. It was Rahul Easwar who brought up the topic again. During the morning task, Rahul stated that if any contestant in the current season is receiving illicit support or interference from outside, he would even after the competition concludes spend another 100 days pursuing the matter to ensure consequences for those involved.

Loading...
Unable to load recommendations.
Follow Us
Related Stories
Daya Sujith: ഞാനത് കുറച്ചു നേരത്തെ അമ്മയോട് അച്ഛനോടും പറയേണ്ടതായിരുന്നു ; തുറന്നുപറച്ചിലുമായി ദയ സുജിത്ത്
Jailer 2 OTT: മോഹൻലാലിന്റെ വെട്ടിയ സീനുകൾ ഉൾപ്പെടുത്തും? ജയിലർ ഒടിടിയിൽ എത്തുമ്പോൾ 30 മിനിറ്റ് ദൈർഘ്യം കൂടുമെന്ന് റിപ്പോർട്ട്
Big boss Malayalam Season 8: നേ​ഹ കാണിച്ചത് മെച്യൂരിറ്റിയോ? ബിഗ് ബോസിലെ ധീര വനിതയെന്ന് നെറ്റിസൺസ്
Major Ravi: “ഒരു മതത്തെയും ഞാൻ വ്രണപ്പെടുത്തിയിട്ടില്ല, മുസ്ലിം പേരുകളുടെ മറവിൽ എന്നെ ആക്രമിക്കുന്നത് തീവ്ര കമ്മ്യൂണിസ്റ്റുകളാകാം”: മേജർ രവി
Kamal On Mamitha Baiju “മമിതയെ നായികയാക്കി സിനിമ പ്ലാൻ ചെയ്തു, നടനും, നിർമ്മാതാവും എതിർത്തതോടെ നടന്നില്ല”; വെളിപ്പെടുത്തി കമൽ
Shah Rukh khan: 61-ാം ജന്മദിനത്തിൽ ആ പതിവ് തെറ്റിച്ച് ഷാറൂഖ് ഖാൻ
വെറൈറ്റി ലുക്ക്, വില 1 ലക്ഷത്തിൽ താഴെ- ഹീറോ എക്സട്രീം 125 R
പണം മുടക്കാതെ തിളങ്ങുന്ന ചർമ്മം സ്വന്തമാക്കാം; ഡയറ്റിൽ ഈ മാറ്റങ്ങൾ വരുത്തൂ
ദീപാവലിയിൽ ജപിക്കേണ്ട മഹാലക്ഷ്മി മന്ത്രങ്ങൾ!
പുതിയ നാല് ജിയോ പ്ലാനുകൾ; 147 രൂപ മുതൽ വില
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു