Bigg Boss Malayalam Season 8: ബിഗ് ബോസിൽ നിന്നിറങ്ങി പോലീസ് സ്റ്റേഷനിൽ വച്ച് കാണാം; പരസ്പരം മുന്നറിയിപ്പുമായി റിനിയും രാഹുൽ ഈശ്വറും

Bigg Boss Malayalam Season 8 Rini Ann George agaisnt rahul easwar:വീട്ടിലെത്തിപാടെ റിനിയോട് വിട്ടുവീഴ്ചയില്ല എന്നും രാഹുൽ വ്യക്തമാക്കിയിരിക്കുകയാണ്. നമ്മൾ തമ്മിൽ മുന്നേ അറിയാമല്ലോ പരസ്പരം പരാതി കൊടുത്തവരാണ് തങ്ങൾ എന്നാണ് റിനിയെ ചൂണ്ടിക്കാട്ടിക്കൊണ്ട് രാഹുൽ പറഞ്ഞത്. പോലീസ് സ്റ്റേഷനിൽ വച്ച് കാണാനിരുന്നവരാ എന്നാൽ ഇപ്പോൾ കണ്ടുമുട്ടിയത് ബിഗ് ബോസിൽ വെച്ചാണ് എന്നും രാഹുൽ പറയുന്നുണ്ട്.താൻ പുരുഷന്മാർ നേരിടുന്ന പ്രശ്നങ്ങൾ സംസാരിക്കാനാണ് എത്തിയത്, മെൻസ് അസോസിയേഷന് വേണ്ടിയാണ് ഇവിടെ പോരാടുന്നത് എന്നും ഈ വിഷയത്തിൽ മോഹൻലാൽ നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിൽ താൻ നിരാഹാരം ഇരിക്കും...........

Bigg Boss Malayalam Season 8: ബിഗ് ബോസിൽ നിന്നിറങ്ങി പോലീസ് സ്റ്റേഷനിൽ വച്ച് കാണാം; പരസ്പരം മുന്നറിയിപ്പുമായി റിനിയും രാഹുൽ ഈശ്വറും

Rini Ann George, Rahul Easwar

Published: 

07 Sep 2026 | 09:45 AM

കാത്തിരിപ്പിനൊടുവിൽ ബിഗ് ബോസ് മലയാളം സീസൺ 8 ഇന്നലെ ആരംഭിച്ചിരിക്കുകയാണ്. അപ്രതീക്ഷിതമായ മത്സരാർത്ഥികൾ ആണ് ഇത്തവണ വീടിനുള്ളിൽ എത്തിയിരിക്കുന്നത്. ഗായത്രി സുരേഷ്, രാഹുൽ ഈശ്വർ, റിനി ആൻ ജോർജ്, ശ്രീലക്ഷ്മി അറക്കൽ, വിക്കി തഗ്ഗ്‌, മൃദുല വിജയ് തുടങ്ങിയ നിരവധി താരങ്ങളാണ് ഇത്തവണ ബിഗ് ബോസ് വീട്ടിൽ കൊമ്പ് കോർക്കുക. ഇതിനിടയിൽ രാഹുൽ ഈശ്വറും റിനിയും നേരിൽ കണ്ടപ്പോഴുള്ള ഇരുവരുടേയും സംഭാഷണമാണ് ശ്രദ്ധയായിക്കൊണ്ടിരിക്കുന്നത്.

എത്തിയ ഉടനെ തന്നെ പരസ്പരം മുന്നറിയിപ്പ് നൽകുകയാണ് ഇരുവരും. വേദിയിലെത്തിയ ഉടനെ തന്റെ നിലപാട് രാഹുൽ ഈശ്വർ വ്യക്തമാക്കിയതാണ് . താൻ പുരുഷന്മാർ നേരിടുന്ന പ്രശ്നങ്ങൾ സംസാരിക്കാനാണ് എത്തിയത്, മെൻസ് അസോസിയേഷന് വേണ്ടിയാണ് ഇവിടെ പോരാടുന്നത് എന്നും ഈ വിഷയത്തിൽ മോഹൻലാൽ നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിൽ താൻ നിരാഹാരം ഇരിക്കും എന്നായിരുന്നു രാഹുൽ ഈശ്വർ പറഞ്ഞത്.

ALSO READ:പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കും, നിലപാടുകൾ തുറന്നു പറയും! ബി​ഗ് ​ബോസ് വേദിയിലെത്തി റിനി ആൻ ജോർജ്

ഏതായാലും നിലപാട് വ്യക്തമാക്കിയ സ്ഥിതിക്ക് വീട്ടിനുള്ളിൽ ആരൊക്കെയുമായി രാഹുൽ പോരടിക്കേണ്ടി വരും എന്നത് കണ്ടറിയണം. അതേസമയം വീട്ടിലെത്തിപാടെ റിനിയോട് വിട്ടുവീഴ്ചയില്ല എന്നും രാഹുൽ വ്യക്തമാക്കിയിരിക്കുകയാണ്. നമ്മൾ തമ്മിൽ മുന്നേ അറിയാമല്ലോ പരസ്പരം പരാതി കൊടുത്തവരാണ് തങ്ങൾ എന്നാണ് റിനിയെ ചൂണ്ടിക്കാട്ടിക്കൊണ്ട് രാഹുൽ പറഞ്ഞത്. പോലീസ് സ്റ്റേഷനിൽ വച്ച് കാണാനിരുന്നവരാ എന്നാൽ ഇപ്പോൾ കണ്ടുമുട്ടിയത് ബിഗ് ബോസിൽ വെച്ചാണ് എന്നും രാഹുൽ പറയുന്നുണ്ട്. റിനിയും ഒട്ടും പിന്നോട്ടില്ല എന്ന് തന്നെയാണ് വ്യക്തമാകുന്നത്. തന്നെ കാണാൻ ശ്രമിച്ചിട്ടും താൻ സമ്മതിക്കാത്തതുകൊണ്ടല്ലേ പോലീസ് സ്റ്റേഷനിൽ വച്ച് കാണാൻ സാധിക്കാത്തത് എന്ന് രാഹുൽ ഈശ്വറിനോടും ചോദിക്കുന്നുണ്ട്.

കുഴപ്പമില്ല 100 ദിവസം കഴിഞ്ഞാൽ നമുക്ക് സ്റ്റേഷനിൽ വച്ച് തന്നെ കാണാം എന്നാണ് രാഹുൽ റിനിയോട് പറഞ്ഞത്. അതേസമയം തങ്ങൾ തമ്മിൽ ആശയപരമായ വിയോജിപ്പ് മാത്രമേയുള്ളൂ അല്ലാതെ വ്യക്തിപരമായി ഒന്നുമില്ല എന്നും രാഹുൽ ഈശ്വർ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഇനിയും പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കും എന്നാണ് റിനി ആൻ ജോർജ് ബിഗ്ബോസിൽ എത്തി മോഹൻലാലിനോട് പറഞ്ഞത്. പ്രതികരിക്കേണ്ടി വന്നതിൽ ജീവിതത്തിൽ പല വിമർശനങ്ങളും പരിഹാസങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട് എന്നാൽ ഇനിയും താൻ തന്റെ നിലപാട് തുറന്നുപറയുകയും പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കുകയും ചെയ്യുമെന്നാണ് മോഹൻലാലിനോട് പറഞ്ഞത്.

ENGLISH SUMMARY

After a long wait, Bigg Boss Malayalam Season 8 started yesterday. This time, unexpected contestants have entered the house. Many stars like Gayathri Suresh, Rahul Easwar, Rini Ann George, Sreelakshmi Arakkal, Vicky Thug, and Mridula Vijay will be entering the Bigg Boss house this time. Meanwhile, the conversation between Rahul Easwar and Rini when they met in person is getting attention.

Loading...
Unable to load recommendations.
Follow Us
ലൈറ്റ് വെയ്റ്റ് സ്വര്‍ണമാണ് നല്ലത്; വിലക്കുറവ് മാത്രമല്ല നേട്ടം പലത്‌
ദൂരം ഒരു പ്രശ്നമല്ല, 243 കിലോമീറ്റർ റേഞ്ചുമായി സിംപിൾ വേവ്
പപ്പായ ഇലച്ചായ എളുപ്പത്തിൽ ഉണ്ടാക്കാം
മുഹമ്മദ് ഷമിയുടെ ആസ്തി എത്ര കോടി?
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി