AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam Season 7: അനുമോള്‍ സേഫ്; ഇവരിൽ ഗ്രാൻഡ് ഫിനാലെ കാണാതെ ആരാകും ഹൗസിന് പുറത്തേക്ക് ?

Bigg Boss Season 7 Eviction: വാതില്‍ തുറക്കപ്പെടുമ്പോൾ എവിക്ഷനില്‍ നിന്നും രക്ഷപെട്ടവർ അവിടെ ഉണ്ടാവുക എന്നാണ് വീഡിയോയിലെ സൂചന. അത് ആരായിരിക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.

Bigg Boss Malayalam Season 7: അനുമോള്‍ സേഫ്; ഇവരിൽ ഗ്രാൻഡ് ഫിനാലെ കാണാതെ ആരാകും ഹൗസിന് പുറത്തേക്ക് ?
Bigg Boss Eviction
sarika-kp
Sarika KP | Published: 02 Nov 2025 08:31 AM

ബി​ഗ് ബോസ് സീസൺ ഏഴ് അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ ഫിനാലെ വീക്കിൽ ആരൊക്ക എത്തുമെന്നറിയാനുള്ള ആകാംഷയിലാണ് മത്സരാർത്ഥികളും പ്രേക്ഷകരും. നിലവിൽ എട്ട് മത്സരാർത്ഥികളാണ് വീട്ടിനകത്തുള്ളത്. അനീഷ്, ഷാനവാസ്, ആദില, അനു, അക്ബർ, സാബുമാൻ, നെവിൻ, എന്നിവരാണ് ഈ ആഴ്ചത്തെ എവിക്ഷൻ നോമിനേഷനിൽ ഉള്ളത്. ഇതിൽ കഴിഞ്ഞ ദിവസം ഫിനാലെ വീക്കിൽ അനുമോൾ സേവ് ആയതായി മോഹ​ൻലാൽ അറിയിച്ചിരുന്നു. ബാക്കിയുള്ളവരുടെ കാര്യം നാളെ അറിയിക്കാമെന്നും താരം പറഞ്ഞിരുന്നു.

ഇതോടെ ആറ് പേരിൽ നിന്നാണ് എവിക്ഷൻ നടക്കുന്നത്. ഇതിൽ ഒരാൾ പുറത്തേക്ക് പോകും. അത് ആരാകും എന്നറിയാൻ ഇന്നത്തെ ഏപ്പിസോഡിനായി കാത്തിരിക്കണം. എന്നാൽ ഇതിനിടെയിൽ ബി​ഗ് ബോസിന്റെ പുതിയ ഒരു പ്രെമോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പ്രെമോയിൽ ബാക്കിയുള്ള മത്സരാർത്ഥികളിൽ ആരൊക്കെയാണ് സേവ് ആയതെന്നും എവിക്ഷനിൽ ആരൊക്കെ എന്നും മോഹൻലാൽ പറയുന്നത് കാണാം.

Also Read: ‘മലയാളികൾ ആഗ്രഹിച്ച ഫ്രെയിം’; കുടുംബ ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍, ആരാധകരുടെ കണ്ണുടക്കിയത് ഇവിടേയ്ക്ക്…

പ്രെമോയിൽ അക്ബർ സേഫ് എന്ന് മോഹൻലാൽ പറയുന്നുണ്ട്. ഇതിനു പിന്നാലെ അനീഷിനോട് നിൽക്കണോ പോണോ എന്ന് ചോദിച്ചപ്പോൾ തനിക്ക് ഇരിക്കണമെന്നാണ് അനീഷ് പറയുന്നത്. ഇതോടെ ഇരുന്നോളൂവെന്ന് മോ​ഹൻലാൽ പറയുന്നുണ്ട്. അടുത്ത സുഹൃത്ത് അല്ലേ അരികത്ത് നിൽക്കുന്നത് അയാളെ പിടിച്ച് ഇരുത്താൻ തോന്നുന്നുണ്ടോ എന്ന് ഷാനവാസിനെ കുറിച്ച് മോഹൻലാൽ ചോദിക്കുമ്പോൾ തീർച്ചയായും എന്നാണ് അനീഷ് പറയുന്നത്. ഇതോടെ ഫിനാലെ വീക്കിൽ ഷാനവാസും സേഫ് ആയി.

ഇനിയുള്ള മൂന്ന് പേരായ സാബുമാൻ, നെവിൻ, ആ​ദില എന്നിവരിൽ നിന്നാണ് ഇന്ന് എവിക്ഷൻ നടക്കുക. ഇതിനായി ഇവരുടെ മൂന്ന് പേരുടെയും കണ്ണുകൾ അടച്ച് പ്രധാന വാതിലിന് പുറത്ത് ഹൗസിന് അഭിമുഖമായി നിര്‍ത്തിയിരിക്കുന്നത് പ്രൊമോയില്‍ കാണാം, പിന്നാലെ വാതില്‍ അടയുകയും ചെയ്യുന്നു.  ശേഷം വാതില്‍ തുറക്കപ്പെടുമ്പോൾ എവിക്ഷനില്‍ നിന്നും രക്ഷപെട്ടവർ അവിടെ ഉണ്ടാവുക എന്നാണ് വീഡിയോയിലെ സൂചന. അത് ആരായിരിക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.