Mohanlal: ‘മലയാളികൾ ആഗ്രഹിച്ച ഫ്രെയിം’; കുടുംബ ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍, ആരാധകരുടെ കണ്ണുടക്കിയത് ഇവിടേയ്ക്ക്…
Mohanlal Shares Heartwarming Family Photo: 'മലയാളികൾ കാണാൻ ആഗ്രഹിച്ച ഫ്രെയിം എന്നുമാണ് പ്രേക്ഷകർ കമന്റ് ചെയ്തിരിക്കുന്നത്. സുചിത്രയും സിനിമയിലേക്ക് എത്തണമെന്ന് അഭിപ്രായം പങ്കുവയ്ക്കുന്ന വരും ഉണ്ട്. എന്നാൽ ഇതിനിടെയിൽ ആരാധകരുടെ കണ്ണുടക്കിയത് മറ്റൊന്നിലേക്കായിരുന്നു.
കുടുംബ ചിത്രം പങ്കുവെച്ച് നടൻ മോഹന്‍ലാല്‍. ഭാര്യ സുചിത്ര, മകന്‍ പ്രണവ് മോഹന്‍ലാല്‍, മകള്‍ വിസ്മയ മോഹന്‍ലാല്‍ എന്നിവർക്കൊപ്പമുള്ള ചിത്രമാണ് നടൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ‘ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതെല്ലാം ഒരു ഫ്രെയിമില്‍’, എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചത്.
കുടുംബത്തിനൊപ്പം പൊതുവേദിയിൽ എത്തിയിട്ടുണ്ടെങ്കിലും വളരെ അപൂര്‍മായിട്ട് മാത്രമേ താരം എല്ലാവരും ഉള്‍പ്പെടുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുള്ളൂ. അതുകൊണ്ട് തന്നെ ചിത്രം നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. നിരവധി പേരാണ് സ്നേഹം പ്രകടിപ്പിച്ച് കമന്റിട്ടത്. മനോഹരമായ ചിത്രം എന്നാണ് നിരവധി പേരും അഭിപ്രായപ്പെടുന്നത്. ഈ സ്‌നേഹം തുടരട്ടെയെന്നും ‘മലയാളികൾ കാണാൻ ആഗ്രഹിച്ച ഫ്രെയിം എന്നുമാണ് പ്രേക്ഷകർ കമന്റ് ചെയ്തിരിക്കുന്നത്. സുചിത്രയും സിനിമയിലേക്ക് എത്തണമെന്ന് അഭിപ്രായം പങ്കുവയ്ക്കുന്ന വരും ഉണ്ട്.
എന്നാൽ ഇതിനിടെയിൽ ആരാധകരുടെ കണ്ണുടക്കിയത് മറ്റൊന്നിലേക്കായിരുന്നു. മകള്‍ വിസ്മയ ഇരിക്കുന്ന ഒരു ലാംബ്രട്ട സ്‌കൂട്ടര്‍. എംഎല്‍ 2255 നമ്പറിലുള്ള സ്‌കൂട്ടറാണ് മോഹന്‍ലാലിനെയടക്കം മറികടന്ന് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. മോഹന്‍ലാല്‍ ഇട്ടിമാണി സിനിമയില്‍ ഉപയോഗിച്ചത് ഈ സ്‌കൂട്ടറാണ്. കുടുംബത്തിന് ഏറെ വൈകാരികമായി അടുപ്പമുള്ളതാണ് ഈ വെള്ളയും ചുവപ്പും നിറമുള്ള സ്‌കൂട്ടര്‍. മോഹന്‍ലാലിന്റെ വസതി സന്ദര്‍ശിക്കാൻ എത്തുന്ന താരങ്ങള്‍ ഈ ലാംബിയോടൊപ്പം ഫോട്ടോയെടുത്ത് പങ്കുവെക്കാറുണ്ട്. പൃഥ്വിരാജ്, ജോജു ജോര്‍ജ്, ഉണ്ണി മുകുന്ദൻ ഉള്‍പ്പെടെയുള്ളവര്‍ ചിത്രം പങ്കുവെച്ചിരുന്നു. അതേസമയം കൊച്ചിയിലെ കുണ്ടന്നൂരിലെ ഫ്‌ളറ്റില്‍നിന്നുള്ള ചിത്രമാണ് മോഹന്‍ലാല്‍ പങ്കുവെച്ചത്.
Also Read:ബിഗ് സ്ക്രീനിലെ പോലെ ഡീയസ് ഈറെ ബോക്സ്ഓഫീസിലും വിറപ്പിക്കുന്നു; ഫസ്റ്റ് ഡെ കളക്ഷൻ ഇത്രെ
ഈ വർഷം മോഹൻലാലിന്റെതായിരുന്നുവെന്ന് നിസംശയം പറയാം. തുടരെ തുടരെ ഹിറ്റുകൾ സമ്മാനിക്കുന്ന മോഹൻലാലിനെയാണ് പ്രേക്ഷകർ കണ്ടത്. ഇതിനു പുറമെ മകന് പിന്നാലെ മകളും അഭിനയത്തിലേക്ക് എത്തുന്നതിന്റെ സന്തോഷത്തിലാണ് താരം. മകൾ വിസ്മയ മോഹന്‍ലാൽ നായികയായി എത്തുന്ന ‘തുടക്കം’ പൂജ കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്നിരുന്നു. ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിലൂടെയാണ് വിസ്മയയുടെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
അതേസമയം പ്രണവ് നായകനായ രാഹുല്‍ സദാശിവന്‍ ചിത്രം ‘ഡീയസ് ഈറേ’ തീയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഒക്ടോബർ 31 ന് പുറത്തിറങ്ങിയ ചിത്രം ആദ്യ ദിവസം തന്നെ ഗംഭീര കളക്ഷനാണ് നേടിയതെന്നാണ് വിവരം. ഈ സന്തോഷങ്ങള്‍ക്കിടെയാണ് മോഹന്‍ലാല്‍ കുടുംബ ചിത്രം പങ്കുവെച്ചിരിക്കുന്നത്.