Big boss Season 8: മരിക്കുന്നതുവരെ ആ ട്രോമ മാറില്ല; ടാസ്കിനിടയിൽ ചെയ്ത മോശം പ്രവർത്തിയെ ചോദ്യംചെയ്ത് മോഹൻലാൽ
Big boss Season 8: മറ്റു മത്സരാർത്ഥികളോട് വളരെ ദേഷ്യത്തോടെ തന്നെ മോഹൻലാൽ സംസാരിക്കുന്നുണ്ട്. ആവശ്യമില്ലാത്ത കാര്യങ്ങൾ ഇടപെടുന്ന രാഹുൽ ഈശ്വറിനോടും അതിര് കടക്കുന്ന ശ്രീലക്ഷ്മിയോട് മോഹൻലാൽ മുന്നറിയിപ്പ് നൽകുന്നതും കാണാം. ഗൗതമിനെയും ശ്രീലക്ഷ്മിയുടെയും ഭാഗത്തുനിന്ന് യാതൊരു തരത്തിലുള്ള മാപ്പും തനിക്ക് ആവശ്യമില്ല എന്നാണ് ഷിബിന പറയുന്നത്. ഇവിടെ ഇനി ആരും ഇതിന്റെ പേരിൽ തന്നോട് മാപ്പ് പറയരുത് എന്നും...........

Big Boss Malayalam Season
ബിഗ് ബോസ് മലയാളം സീസൺ 8 നാലാം വാരത്തിയിലേക്ക് കടക്കുമ്പോൾ മത്സരാർത്ഥികൾ എല്ലാവരും തങ്ങളുടെ ഗെയിം പല രീതിയിലാണ് പുറത്തെടുത്തുകൊണ്ടിരിക്കുന്നത്. ജനാധിപത്യം തീമുമായി വരുമ്പോഴും പലരുടെയും ഇടപെടലുകൾ ജനാധിപത്യ വിരുദ്ധമായാണ് വരുന്നത്. മാത്രമല്ല ചില മോശം ഗെയിമുകളും പലരും കാഴ്ചവയ്ക്കുന്നു. അതിനിടയിൽ കഴിഞ്ഞ വാരാന്ത്യത്തിലെ കോടതി ടാസ്കിൽ മത്സരാർത്ഥിയായ ഷിബിന നേരിട്ട് മോശം അനുഭവമാണ് ഇന്നത്തെ എപ്പിസോഡിൽ മോഹൻലാൽ ചർച്ച ചെയ്തത്. ജയിലിൽ നാമനിർദേശം ലഭിച്ച രാഹുൽ ഈശ്വറാണ് വക്കീൽ ആയി എത്തി ഷിബിനയെ രക്ഷപ്പെടുത്തിയിരുന്നത്.
മരിക്കുന്നവരെ ആ ട്രോമ മനസ്സിൽ നിന്നും മാറില്ല
എന്നാൽ മറ്റൊരു മത്സരാർത്ഥിയുടെ വാദം നടക്കുന്നതിനിടയിൽ പിന്നിലിരുന്ന ഗൗതം ശശി തന്റെ ഉടുപ്പിന്റെ വള്ളി അഴിക്കുകയും അതിൽ ചെരുപ്പ് കെട്ടി തൂക്കുകയും ചെയ്തു എന്നും ശ്രീലക്ഷ്മി അറക്കൽ അതിനെ പ്രോത്സാഹിപ്പിച്ചു എന്നും ഷിബിന പിന്നീട് വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല ഇത് ചോദ്യം ചെയ്യുന്നതിൽ മോഹൻലാലിനോട് പറയുന്നത് തനിക്ക് മരിക്കുന്നവരെ ആ ട്രോമ മനസ്സിൽ നിന്നും മാറില്ല എന്നാണ്. മാത്രമല്ല പ്രോമോ വീഡിയോയിൽ തനിക്ക് തെറ്റ് പറ്റി പോയി എന്ന് ഗൗതം ശശി അത് സമ്മതിക്കുകയും ചെയ്യുന്നുണ്ട്.
ALSO READ:കഥാപാത്രങ്ങളെ ആഴത്തിൽ പ്രണയിക്കാൻ അനുവദിക്കണം! ഇന്ന് പ്രണയകഥകൾ ട്രാജഡി ആക്കുന്നു; പാർവതി തിരുവോത്ത്
ഇതിന് മറ്റു മത്സരാർത്ഥികളോട് വളരെ ദേഷ്യത്തോടെ തന്നെ മോഹൻലാൽ സംസാരിക്കുന്നുണ്ട്. ആവശ്യമില്ലാത്ത കാര്യങ്ങൾ ഇടപെടുന്ന രാഹുൽ ഈശ്വറിനോടും അതിര് കടക്കുന്ന ശ്രീലക്ഷ്മിയോട് മോഹൻലാൽ മുന്നറിയിപ്പ് നൽകുന്നതും കാണാം. ഗൗതമിനെയും ശ്രീലക്ഷ്മിയുടെയും ഭാഗത്തുനിന്ന് യാതൊരു തരത്തിലുള്ള മാപ്പും തനിക്ക് ആവശ്യമില്ല എന്നാണ് ഷിബിന പറയുന്നത്. ഇവിടെ ഇനി ആരും ഇതിന്റെ പേരിൽ തന്നോട് മാപ്പ് പറയരുത് എന്നും പറഞ്ഞിട്ട് കാര്യമില്ല തനിക്ക് ഈ ഒരു സംഭവം തന്റെ മരണം വരെ മനസ്സിൽ മാറില്ല എന്നും പറയുന്നു.
അതേസമയം അങ്ങനെ ഒരു പ്രവർത്തി വളരെ തെറ്റായ കാര്യമാണ് എന്നാണ് മോഹൻലാൽ പറയുന്നത് ഷിബിനയോടും അതുപോലെതന്നെ ശ്രീലക്ഷ്മി അറക്കലിനോടും എന്ത് പ്രവർത്തിയാണ് നിങ്ങൾ ചെയ്യുന്നത് എന്ന് മോഹൻലാൽ ദേഷ്യത്തോട് ചോദിക്കുന്നുണ്ട് . ഈ സംഭവത്തിൽ മോഹൻലാലിനെയും ബിഗ്ബോസിനെയും അന്തിമമായ തീരുമാനം എന്തായിരിക്കും എന്ന് ആകാംക്ഷയിലാണ് ഇപ്പോൾ പ്രേക്ഷകർ.
ENGLISH SUMMARY
As Bigg Boss Malayalam Season 8 enters its fourth week, the contestants are displaying their gameplay in various ways. Although the season is themed around democracy, the actions of many contestants are undemocratic; furthermore, some are engaging in poor gameplay.