Bro Dady Movie: ‘ബ്രോ ഡാഡി’ സെറ്റിൽ വച്ച് പീഡിപ്പിച്ച് നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി; അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് അറസ്റ്റിൽ

ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലർത്തി ബോധം കെടുത്തിയ ശേഷം പീഡിപ്പിച്ചെന്നാണ് യുവതി നൽകിയ പരാതി.

Bro Dady Movie: ബ്രോ ഡാഡി സെറ്റിൽ വച്ച് പീഡിപ്പിച്ച് നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി; അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് അറസ്റ്റിൽ

മൻസൂർ റഷീദ് (Image Courtesy : Social Media)

Updated On: 

11 Sep 2024 16:21 PM

കൊച്ചി: പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ബ്രോ ഡാഡിയുടെ (Bro Daddy) സെറ്റിൽ വച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് അറസ്റ്റിൽ. ഹൈദരാബാദിലെ കുക്കട്പള്ളി കോടതിയില്‍ കീഴടങ്ങിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. നിലവിൽ സംഗറെഡ്‌ഡി ജില്ലയിലെ കൺടി ജയിലിൽ ആണ് മൻസൂർ റഷീദ് ഉള്ളത്. മൻസൂറിന്റെ ജാമ്യാപേക്ഷയെ എതിർക്കുമെന്ന് ഗച്ചിബൗളി പോലീസ് അറിയിച്ചിട്ടുണ്ട്. കുക്കട്പള്ളി കോടതിയും തെലങ്കാന ഹൈക്കോടതിയും മുൻ‌കൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ഒളിവാലായിരുന്ന മൻസൂർ കീഴടങ്ങിയത്.

ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലർത്തി ബോധം കെടുത്തിയ ശേഷം പീഡിപ്പിച്ചെന്നാണ് യുവതി നൽകിയ പരാതി. തുടർന്ന് നഗ്ന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നും പണം തട്ടിയെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു. അയ്യപ്പനും കോശിയും, ലൂസിഫർ, എമ്പുരാൻ തുടങ്ങിയ ചിത്രങ്ങളിലും അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് മൻസൂർ റഷീദ് പ്രവർത്തിച്ചിട്ടുള്ളത്.

Also Read: Bro Daddy Movie: ‘ബ്രോ ഡാഡി’ സിനിമ സെറ്റില്‍ വെച്ച് ലൈംഗികാതിക്രമം; മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്ന് യുവതി

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് യുവതിയുടെ ആരോപണം. തുടർന്ന് യുവതി ഇയാൾക്കെതിരെ പരാതി നൽകുകയായിരുന്നു. എന്നാൽ ഈ സംഭവത്തിന് ശേഷവും മൻസൂറിനെ പൃഥ്വിരാജിൻ്റെ എമ്പുരാന്‍ സിനിമയുടെ ഭാഗമാക്കിയെന്നും പരാതിയിൽ പറയുന്നു. എന്നാല്‍ പിന്നീട് ഇയാളെ സിനിമയില്‍ നിന്ന് നീക്കിയതായി അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. പോലീസില്‍ കേസ് കൊടുത്തതിന് പിന്നാലെ ഹൈദരാബാദ് പോലീസ് മന്‍സൂര്‍ റഷീദിനെ അന്വേഷിച്ച് കൊല്ലം കടയ്ക്കലുള്ള വീട്ടില്‍ എത്തിയിരുന്നെങ്കിലും ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.

2021 ഓഗസ്റ്റ് എട്ടിന് ഹൈദരാബാദിലെ ബ്രോ ഡാഡിയുടെ സെറ്റിൽ വെച്ചായിരുന്നു മൻസൂർ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത്. വിവാഹ സീന്‍ അഭിനയിക്കുന്നതിനായി ചിത്രത്തിൻ്റെ അണിയറപ്രവര്‍ത്തകര്‍ മലയാളി അസോസിയേഷനോട് ആളെ ആവശ്യപ്പെട്ടതിൽ പ്രകാരമായിരുന്നു അഭിനയിക്കാൻ എത്തിയതെന്ന് യുവതി പറയുന്നു. ചിത്രത്തിൽ ഇനിയും അഭിനയിക്കാൻ അവസരം തരാമെന്ന് അസിസ്റ്റന്റ് ഡറക്ടര്‍ മന്‍സൂര്‍ റഷീദ് പറഞ്ഞത് അനുസരിച്ച് സിനിമാ സംഘം താമസിക്കുന്ന ഹോട്ടലില്‍ മുറിയെടുത്തു. ഇവിടേക്ക് എത്തിയ ഇയാൾ തനിക്ക് കോള നൽകിയെന്നും ഇത് കുടിച്ചതോടെ ബോധരഹിതയായെന്നും യുവതി പറയുന്നു. പിന്നീട് ബോധം വന്നപ്പോഴാണ് പീഡനത്തിനിരയായ വിവരം മനസിലായതെന്നും യുവതി കൂട്ടിച്ചേര്‍ത്തു.

എന്നാൽ ഇവിടെ നിന്ന് പോയതിനു പിന്നാലെ പ്രതി തൻ്റെ നഗ്നചിത്രങ്ങള്‍ അയച്ചുനല്‍കി പണം ആവശ്യപ്പെട്ടുവെന്നും ഇതോടെയാണ് ഹൈദരാബാദിലെ ഗച്ചിബൗളി പോലീസ് സ്റ്റേഷനില്‍ പീഡന പരാതി നല്‍കിയതെന്നും യുവതി പറയുന്നു. എന്നാല്‍ പിന്നീട് പല തവണ ചിത്രം കാണിച്ച് ഇയാള്‍ പണം വാങ്ങിയെന്നും യുവതി ആരോപിച്ചിരുന്നു.

Related Stories
Renu Sudhi: ‘ഞാനും ഒരമ്മയല്ലേ; കുഞ്ഞ് വയറ്റില്‍ കിടന്ന് മരിച്ചു, സുധിച്ചേട്ടനും കിച്ചുവുമൊക്കെ പൊട്ടിക്കരഞ്ഞു’; രേണു സുധി
Bigg Boss Contestant Maneesha KS: ‘ബിഗ് ബോസില്‍നിന്ന് ഇറങ്ങിയശേഷം പട്ടിണിയിലായി; ഞാനും സാഗറും തമ്മില്‍ അവിഹിത ഉണ്ടെന്നു വരെ പ്രചരിപ്പിച്ചു’
Ahaana Krishna: ദിയ വരാഞ്ഞിട്ടാണോ, അതോ നിങ്ങള്‍ ഒഴിവാക്കിയതോ! കുടുംബസമേതം ദുബായിൽ! ചിത്രങ്ങൾ പങ്കിട്ട് അഹാന
BHA BHA BA Trailer: ഭഭബ ട്രെയ്‌ലറില്‍ ഒരു സര്‍പ്രൈസുണ്ട്; ലാലേട്ടനല്ലേ ഊഹിക്കാമല്ലോ…
96 Movie Kadhale song story: പാട്ടിനിടയിലെ ആ ശബ്ദം പറയുന്നത് തിമിംഗലത്തിന്റെയും പക്ഷിയുടെയും വിരഹകഥ
BHA BHA BA Movie: ‘ഇത് ഞാന്‍ കലക്കും, കാത്തിരുന്ന എന്റെ കം ബാക്ക് മൊമന്റ്‌’; ഭഭബ ട്രെയ്‌ലറെത്തി
വയറിന് അസ്വസ്ഥത ഉള്ളപ്പോൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
കാപ്പിയോ ചായയോ? ഏതാണ്​ നല്ലത്
ശരീരം മെലിഞ്ഞുപോയോ? ഈ പഴം കഴിച്ചാല്‍ മതി
ചായ വീണ്ടും വീണ്ടും ചൂടാക്കുന്നത് അപകടമാണോ?
കലാശക്കൊട്ടിന് ഒരുമിച്ച് നൃത്തം ചെയ്ത് സ്ഥാനാർഥികളായ അമ്മയും മകളും
മരത്താൽ ചുറ്റപ്പെട്ട വീട്
പന്ത് തട്ടി ബൈക്കിൻ്റെ നിയന്ത്രണം പോയി
നീലഗിരി പാടിച്ചേരിയിൽ ഇറങ്ങിയ കാട്ടുപോത്ത്