BHA BHA BA Movie: ‘ഇത് ഞാന്‍ കലക്കും, കാത്തിരുന്ന എന്റെ കം ബാക്ക് മൊമന്റ്’; ഭഭബ ട്രെയ്‌ലറെത്തി
Bha Bha Ba Trailer Release: ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ കാമിയോ റോളില്‍ മോഹന്‍ലാല്‍ എത്തുന്നു. ദിലീപിന് പുറമെ, വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍, സാന്‍ഡി മാസ്റ്റര്‍ എന്നിവരും ഭഭബയില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ദിലീപ് നായകനായെത്തുന്ന ഭഭബ എന്ന ചിത്രത്തിന്റെ ട്രെയ്‌ലറെത്തി. നടി ആക്രമിക്കപ്പെട്ട കേസിലെ വിധി വന്നതിന് പിന്നാലെ തിയേറ്ററിലെത്തുന്ന ചിത്രത്തിന്റെ വിജയ പ്രതീക്ഷ വളരെ വലുതാണ്. ദിലീപിന്റെ ഇമേജ് ഒന്നടങ്കം മാറ്റിമറിക്കാന്‍ ഭഭബയ്ക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍. വന്‍ താരനിര അണിനിരക്കുന്ന മാസ് കോമഡി എന്റര്‍ടെയ്‌നറാണ് ഭഭബ.
ഇപ്പോള്‍ ഈ നാട്ടിലെ മുക്കിലും മൂലയിലും എന്റെ മുഖചിത്രമാണെന്ന ദിലീപിന്റെ ഡയലോഗോട് കൂടിയാണ് ട്രെയ്‌ലര്‍ ആരംഭിക്കുന്നത്. ഇത് ഞാന്‍ കലക്കും, ഇതാണ്‍ ഞാന്‍ കാത്തിരുന്ന എന്റെ കം ബാക്ക് എന്നീ ഡയലോഗുകളും ദിലീപ് ട്രെയ്‌ലറില്‍ പറയുന്നു. കോമഡിയ്‌ക്കൊപ്പം തന്നെ ഇതൊരു ത്രില്ലര്‍ മൂവിയായിരിക്കുമെന്ന സൂചനയും ചിത്രം നല്‍കുന്നുണ്ട്.
ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ കാമിയോ റോളില്‍ മോഹന്‍ലാല്‍ എത്തുന്നു. ദിലീപിന് പുറമെ, വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍, സാന്‍ഡി മാസ്റ്റര്‍ എന്നിവരും ഭഭബയില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.




മാഹന്‍ലാലിന് ശക്തമായൊരു വേഷം തന്നെ ചിത്രത്തിലുണ്ടെന്ന സൂചനയും ട്രെയ്‌ലര്‍ നല്‍കുന്നുണ്ട്. ദിലീപിനൊപ്പമാണ് മോഹന്‍ലാല്‍ ട്രെയ്‌ലറില്‍ പ്രത്യക്ഷപ്പെടുന്നത്. ഇരുകഥാപാത്രങ്ങളും തമാശയും അതോടൊപ്പം തന്നെ ഹീറോയിസവും മുന്നോട്ടുവെക്കുന്നുണ്ട്.
ഭഭബ ട്രെയ്‌ലര്‍
വേള്‍ഡ് ഓഫ് മാഡ്‌നെസ് എന്ന ടാഗ്ലൈനോടെ എത്തുന്ന ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് നിര്‍മ്മിക്കുന്നത്. ഭയം ഭക്തി ബഹുമാനം എന്നതിന്റെ ചുരുക്ക രൂപമായാണ് ഭഭബ എന്ന പേര് കൊടുത്തിരിക്കുന്നത്.
Also Read: Bha Bha Ba Movie : ദിലീപിന്റെ “ഭ ഭ ബ” യ്ക്കും ബ്രേക്കോ? വിധി കാത്ത് സിനിമാ ജീവിതവും
സിദ്ധാര്‍ത്ഥ് ഭരതന്‍, ബൈജു സന്തോഷ്, ബാലു വര്‍ഗീസ്, സലിം കുമാര്‍, അശോകന്‍, ദേവന്‍, ബിജു പപ്പന്‍, ജി സുരേഷ് കുമാര്‍, നോബി, വിജയ് മേനോന്‍, റിയാസ് ഖാന്‍, സെന്തില്‍ കൃഷ്ണാ, റെഡിന്‍ കിംഗ്‌സിലി, ഷമീര്‍ ഖാന്‍, ഷിന്‍സ്, ശരണ്യ പൊന്‍ വണ്ണന്‍, നൂറിന്‍ ഷെറീഫ്, ധനശ്രീ, ലങ്കാ ലഷ്മി എന്നിവരും ഭഭബയില്‍ വേഷമിടുന്നുണ്ട്. ഡിസംബര്‍ 18നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.