AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Unni Mukundan: ഉണ്ണി മുകുന്ദനെതിരെ കേസെടുത്തു; നടപടി മാനേജരുടെ വിശദമായ മൊഴിയെടുത്ത ശേഷം

Case Registered Against Actor Unni Mukundan: മർദ്ദനത്തിനിടെ നടൻ തൻറെ കണ്ണടയും ചവിട്ടിപ്പൊട്ടിച്ചു. മാർകോയ്ക്ക് ശേഷം പുതിയ പടങ്ങൾ കിട്ടാത്തതിൻറെ നിരാശയിലാണ് ഉണ്ണി മുകുന്ദനെന്നും അത് പലരോടും തീർക്കുകയാണെന്നും മാനേജർ ആരോപിക്കുന്നുണ്ട്.

Unni Mukundan: ഉണ്ണി മുകുന്ദനെതിരെ കേസെടുത്തു; നടപടി മാനേജരുടെ വിശദമായ മൊഴിയെടുത്ത ശേഷം
Unni MukundanImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 27 May 2025 06:06 AM

കൊച്ചി: മാനേജർ വിപിൻ കുമാറിൻ്റെ വിശദമായ മൊഴിയുടെ അടിസ്ഥാനത്തിൽ നടൻ ഉണ്ണി മുകുന്ദനെതിരെ കേസെടുത്ത് പോലീസ്. നടൻ തന്നെ മർദിച്ചെന്ന് മാനേജർ വിപിൻ കുമാർ പരാതി നൽകിയതിന് പിന്നാലെയാണ് ഉണ്ണി മുകുന്ദനെതിരെ നടപടി സ്വീകരിച്ചത്. കൊച്ചിയിലെ ഫ്ലാറ്റിൽ വച്ചാണ് താരം തന്നെ മർദ്ദിച്ചതെന്നും വിപിൻ പരാതിയിൽ പറയുന്നു.

നടൻ ടൊവിനോ തോമസ് നായകനായ നരിവേട്ടയെ പ്രശംസിച്ച് പറഞ്ഞതാണ് താരം തന്നെ മർദിക്കാൻ കാരണമെന്നാണ് വിപിൻ പരാതിയിൽ വ്യക്തമാക്കുന്നത്. ഇന്നലെ രാവിലെ തൻറെ ഫ്ലാറ്റിൽ വന്ന ശേഷം പാർക്കിംഗ് ഏരിയയിലേക്ക് വിളിച്ച് വരുത്തിയാണ് മർദിച്ചതെന്നും വിപിൻ ആരോപിക്കുന്നു. മർദ്ദനത്തിനിടെ നടൻ തൻറെ കണ്ണടയും ചവിട്ടിപ്പൊട്ടിച്ചു.

മാർകോയ്ക്ക് ശേഷം പുതിയ പടങ്ങൾ കിട്ടാത്തതിൻറെ നിരാശയിലാണ് ഉണ്ണി മുകുന്ദനെന്നും അത് പലരോടും തീർക്കുകയാണെന്നും മാനേജർ ആരോപിക്കുന്നുണ്ട്. ഉണ്ണി മുകുന്ദന് പലതരം ഫ്രസ്ട്രേഷനുണ്ട്. ഉണ്ണി സംവിധാനം ചെയ്യാനിരുന്ന പടത്തിൽ നിന്ന് ഗോകുലം മൂവീസ് പിൻമാറി. ഇതിൻ്റെയെല്ലാം ദേഷ്യം കൂടെയുള്ളവരോടാണ് ഉണ്ണി തീർക്കുന്നത്.

ആറ് വർഷമായി താൻ ഉണ്ണിയുടെ മാനേജരായി പ്രവർത്തിക്കുകയാണ്. 18 വർഷമായി സിനിമയിലും പ്രവർത്തിക്കുന്നു. പല സിനിമകൾക്ക് വേണ്ടിയും ജോലി ചെയ്തിട്ടുണ്ട്. സിനിമാ സംഘടനകൾക്കും താരത്തിനെതിരെ പരാതി നൽകിയിട്ടുണ്ടെന്നും വിപിൻ പറയുന്നു. അതേസമയം ഇത് സംബന്ധിച്ച് നടൻ ഉണ്ണി മുകുന്ദൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.