CM Vijay – Ajith : ലണ്ടനിൽ പറന്നെത്തി തലയ്ക്ക് തലൈവരുടെ വക ഒരു ഹഗ്​, ഏറ്റെടുത്ത് സോഷ്യൽ മീഡിയ

CM Vijay Meets Thala Ajith at Silverstone Circuit In UK : അജിത്ത് മത്സരാർത്ഥിയായി പങ്കെടുക്കുന്ന ലണ്ടനിലെ പ്രശസ്തമായ സിൽവർ സ്റ്റോൺ സർക്യൂട്ട് എന്ന കാറോട്ട മത്സരം ഫ്ലാഗ് ഓഫ് ചെയ്യാനായി പറന്നെത്തിയത് മറ്റാരുമായിരുന്നില്ല പക്ഷേ തമിഴ്നാട് മുഖ്യമന്ത്രി വിജയ് തന്നെ. കുറച്ചുനാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും കണ്ടുമുട്ടുന്നത്.. അജിത്തും കുറച്ചു നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് കാറോട്ട...

CM Vijay - Ajith : ലണ്ടനിൽ പറന്നെത്തി തലയ്ക്ക് തലൈവരുടെ വക ഒരു ഹഗ്​, ഏറ്റെടുത്ത് സോഷ്യൽ മീഡിയ

CM Joseph Vijay, Ajith Kumar

Updated On: 

13 Sep 2026 | 01:31 AM

ഇപ്പോഴത്തെ തമിഴ്നാട് മുഖ്യമന്ത്രിയായ വിജയിയും നടനായ അജിത്തും തമ്മിൽ ഏറെ ആഴത്തിലുള്ള സുഹൃത്ത് ബന്ധമാണുള്ളത്. സിനിമ ഉപേക്ഷിച്ച് പൂർണ്ണസമയ രാഷ്ട്രീയത്തിലേക്ക് ഇറങ്ങി മുഖ്യമന്ത്രിയായി എങ്കിലും ആ സൗഹൃദത്തിന് ഇപ്പോഴും യാതൊരു കുറവും ഉണ്ടായിട്ടില്ല. ഏറ്റവും വലിയ ഉദാഹരണമാണ് ലണ്ടനിൽ എന്നുവരുന്ന കാഴ്ചകൾ. സിനിമാതാരം എന്നതിന് പുറമേ ഒരു പ്രൊഫഷണൽ കാർ റേസർ കൂടിയാണ് അജിത്.

അജിത്ത് മത്സരാർത്ഥിയായി പങ്കെടുക്കുന്ന ലണ്ടനിലെ പ്രശസ്തമായ സിൽവർ സ്റ്റോൺ സർക്യൂട്ട് എന്ന കാറോട്ട മത്സരം ഫ്ലാഗ് ഓഫ് ചെയ്യാനായി പറന്നെത്തിയത് മറ്റാരുമായിരുന്നില്ല പക്ഷേ തമിഴ്നാട് മുഖ്യമന്ത്രി വിജയ് തന്നെ. കുറച്ചുനാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും കണ്ടുമുട്ടുന്നത്.. അജിത്തും കുറച്ചു നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് കാറോട്ട മത്സരത്തിന്റെ ഭാഗമാകുന്നത്. ലണ്ടനിലെ മുൻനിര റേസിംഗ് ട്രാക്കിൽ തന്റെ ഉറ്റ സുഹൃത്ത് റേസ് ചെയ്യുമ്പോൾ ആ മത്സരം ഫ്ലാഗ് ഓഫ് ചെയ്യാനായി മുഖ്യമന്ത്രി കൂടിയായ വിജയ് എത്തിയത് ഏറെ ആശ്ചര്യം നിറയ്ക്കുന്ന കാഴ്ചയായി മാറി.

Also Read : അവർക്ക് മാത്രം ബി.എം.ബ്ല്യൂ, ‘ചന്ദ്ര’യും ഇതർഹിക്കുന്നു ! പരസ്യമായി എതിർത്ത് സാനിയ അയ്യപ്പൻ

കാർ റേസിംഗ് മത്സരങ്ങളുടെ അവസാനവാക്കായ ഫോർമുല വൺ മത്സരങ്ങൾ നടക്കുന്ന ലണ്ടനിലെ ഏറ്റവും പ്രമുഖമായ ട്രാക്കുകളിൽ ഒന്നാണ് സിൽവർ സ്റ്റോൺ. അവിടെയാണ് അജിത്ത് മത്സരത്തിനു വേണ്ടി ഇറങ്ങിയത്. മത്സരവേദിയിൽ ഓടിയെത്തി അജിത്തിനെ വിജയ് ആശ്ലേഷിക്കുന്ന വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുന്നുണ്ട്. മലയാള സിനിമയിലെ രണ്ടു പ്രമുഖ താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും എങ്കിലും ഇരുവരും തമ്മിൽ ആഴത്തിലുള്ള സൗഹൃദം ആണുള്ളത്. അതുപോലെതന്നെയാണ് തമിഴിലെ സൂപ്പർസ്റ്റാറുകൾ ആയ വിജയും അജിത്തും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദം.

അജിത്തും വിജയിയും ചേർന്ന് ചേർന്ന് കാണികളെ അഭിവാദ്യം ചെയ്യുന്ന ഫോട്ടോയും ഇന്റർനെറ്റിൽ ഇപ്പോൾ ട്രെൻഡിംഗ് ആണ്. മത്സരവേദിയിലേക്ക് എത്തിയ വിജയിയെ ദളപതി… ദളപതി.. എന്ന് ആവേശത്തോടെ ജയ് വിളിച്ചാണ് ആരാധകരും കാണികളും വരവേറ്റത്.ചിലർക്കൊക്കെ നടനെന്ന നിലയിൽ മാത്രേ അജത്തിനെ അറിയൂ. എന്നാൽ വർഷങ്ങളായി റേസിം​ഗ് രം​ഗത്ത് അജിത് പരിശീനം നേടി വരികയാണ്. ഇടയ്ക്ക് ബൈക്ക് യാത്രകളും താരം നടത്താറുണ്ട്.

English Summary

It was none other than Tamil Nadu Chief Minister Vijay himself who flew in to flag off the car race at London’s famous Silverstone Circuit, where Ajith was participating as a competitor. The two were meeting after a gap of some time.

Loading...
Unable to load recommendations.
Follow Us
Related Stories
Athimanoharam : ബുള്ളറ്റിൽ മാസ്സ് എൻട്രി, പോലീസ് വേഷത്തിൽ ലാലേട്ടൻ റിട്ടേൺസ്! മിന്നിച്ചേക്കണേ എന്ന് ആരാധകർ
Bigg Boss Malayalam Season 8: ഷിജിൻ ​നൗഫിനയെ പറ്റി അങ്ങനെ പറഞ്ഞോ, വാദം പൊളിച്ച് മോഹൻലാൽ
Scene Movie Trailer: “ഓങ്കി അടിച്ചാ ഒന്നര ടൺ വെയിറ്റ്‍ഡാ” ത്രില്ലടിപ്പിച്ച് സൂര്യയും നസ്ലെനും നസ്രിയയും, സീൻ ട്രെയിലർ എത്തി
L 368 : അത്രത്തോളം പെയിൻ ഉണ്ട്, 6 വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള അനൂപ് സത്യന്റെ തിരിച്ചുവരവ് അത്ര എളുപ്പമല്ലെന്ന് ജൂഡ്
Rimi Tomy: ദൈവം തന്ന സമ്മാനം! റിമി ടോമി വിവാഹിതയാകുന്നു; സന്തോഷം പങ്കുവെച്ച് താരം
L368 Movie: എന്തുകൊണ്ടാണ് ഇതുവരെ പുതിയ മോഹൻലാൽ ചിത്രത്തിന് പേരിടാത്തത്, കാരണം വെളിപ്പെടുത്തി അനൂപ് സത്യൻ
കിടിലൻ മൈലേജും കുറഞ്ഞ വിലയും - ടി.വി.എസ് റേഡിയോൺ
കറിക്കത്തിക്ക് മൂര്‍ച്ചയില്ലേ? എളുപ്പത്തില്‍ പരിഹരിക്കാം
ഉച്ചയ്ക്ക് തൈര് കഴിച്ചാൽ കിട്ടുന്ന ​ഗുണങ്ങൾ അറിയാമോ?
നെല്ലിക്ക ഇങ്ങനെയാണ് കഴിക്കുന്നതെങ്കിൽ കിഡ്നി സ്റ്റോൺ ഉറപ്പ്!
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു
കാറിടിച്ച് ടിപ്പർ മറിഞ്ഞു, മാവേലിക്കരയിൽ ഉണ്ടായ അപകടം