AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Deepika Padukone: ‘വര്‍ഷങ്ങളായി പല സൂപ്പര്‍താരങ്ങളും 8 മണിക്കൂര്‍ ജോലി ചെയ്യുന്നു; എന്നാൽ അതൊന്നും വാർത്തയാകില്ല’; ദീപിക പദുകോൺ

Deepika Padukone on 8-Hour Shift: അതൊരിക്കലും ഒരു വാർത്തയായി മാറുന്നില്ലെന്നുമാണ് ദീപിക പറയുന്നത്. ആരുടെയും പേരെടുത്ത് പറഞ്ഞ് ഇതൊരു വിഷയമാക്കാൻ തനിക്ക് ആ​ഗ്രഹമില്ലെന്നും താരം കൂട്ടിച്ചേർത്തു.

Deepika Padukone: ‘വര്‍ഷങ്ങളായി പല സൂപ്പര്‍താരങ്ങളും 8 മണിക്കൂര്‍ ജോലി ചെയ്യുന്നു; എന്നാൽ അതൊന്നും വാർത്തയാകില്ല’; ദീപിക പദുകോൺ
Deepika Padukone
Sarika KP
Sarika KP | Published: 10 Oct 2025 | 02:24 PM

ബോളിവുഡിൽ ഏറെ ആരാധകരുള്ള താരമാണ് നടി ദീപിക പദുക്കോണ്‍. നാഗ് അശ്വിൻ സംവിധാനം ചെയ്ത് പ്രഭാസ് നായകനായി എത്തിയ പാൻ ഇന്ത്യൻ ചിത്രം കൽക്കിയിൽ ദീപിക പദുകോൺ ആയിരുന്നു നായിക വേഷം അവതരിപ്പിച്ചത്. എന്നാൽ സിനിമയുടെ രണ്ടാം ഭാഗത്തിൽ നിന്ന് ദീപിക പദുക്കോൺ പുറത്താക്കപ്പെട്ടിരുന്നു. ഇത് പിന്നീട് വലിയ ചർച്ചയായി മാറി.

കൂടുതൽ പ്രതിഫലവും ജോലി സമയം എട്ടു മണിക്കൂറാക്കി ചുരുക്കണമെന്നും നടി ആവശ്യപ്പെട്ടതിനെ തുടർന്നാണിതെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ നീണ്ട നാളത്തെ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഒടുവില്‍ ഇതിൽ പ്രതികരണവുമായി രം​ഗത്ത് എത്തിയിരിക്കുകയാണ് ദീപിക പദുകോൺ.

വർഷങ്ങളായി ഇന്ത്യയിലെ പല പുരുഷ സൂപ്പർതാരങ്ങളും എട്ടു മണിക്കൂർ മാത്രമാണ് ജോലി ചെയ്യുന്നതെന്നും എന്നാൽ അതൊരിക്കലും ഒരു വാർത്തയായി മാറുന്നില്ലെന്നുമാണ് ദീപിക പറയുന്നത്. ആരുടെയും പേരെടുത്ത് പറഞ്ഞ് ഇതൊരു വിഷയമാക്കാൻ തനിക്ക് ആ​ഗ്രഹമില്ലെന്നും താരം കൂട്ടിച്ചേർത്തു. സിഎൻബിസി ടിവി 18 ന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ദീപിക.

Also Read: ‘സായ് പല്ലവിയെ ഞാൻ അങ്ങനെ വിളിച്ചത് ശോഭിക്ക് ഇഷ്ടമായില്ല’; ശോഭിത പിണങ്ങി നടന്ന ദിവസങ്ങളെക്കുറിച്ച് നാ​ഗ ‍ചൈതന്യ

തിങ്കൾ മുതൽ വെള്ളി വരെ മാത്രം ജോലി ചെയ്യുന്ന താരങ്ങൾ ഇവിടെയുണ്ട്. തന്റെ പോരാട്ടങ്ങൾ എന്നും നിശബ്ദമായിട്ടാണ്. എന്നാൽ താൻ വിചാരിക്കാത്ത തരത്തിൽ അവ പരസ്യമായി മാറി. വളരെ മാന്യമായി പോരാടുക എന്നതാണ് തന്റെ രീതി. ഇന്ത്യൻ സിനിമാ വ്യവസായം വളരെ അസംഘടിതമാണ് അതിനെ ഒരുമിപ്പിക്കാനായി ഒരു സംവിധാനം കൊണ്ടുവരേണ്ടത് ആവശ്യമാണെന്നും ദീപിക പറഞ്ഞു.

ഇന്ത്യൻ ചലച്ചിത്ര മേഖലയെ ഒരു വ്യവസായം എന്ന് വിളിക്കുന്നുണ്ടെങ്കിലും എന്നാൽ ഒരിക്കൽ പോലും ഒരു വ്യവസായമായി പ്രവർത്തിച്ചിട്ടില്ല. ഇതൊരു ‘സംഘടിതമല്ലാത്ത വ്യവസായമാണെന്നും’, ‘ഇതിൽ കുറച്ചുകൂടി ചിട്ട കൊണ്ടുവരേണ്ട സമയമായി’ എന്ന് താന്‍ കരുതുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.