AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam 7: ‘അത്രത്തോളം പണം കൊടുത്ത് പിആർ ഏൽപ്പിക്കാനുള്ള വകുപ്പ് അനുമോൾക്ക് ഇല്ല; അതിന്റെ ആവശ്യവും ഇല്ല’; ബിനു അടിമാലി

Binu Adimali on Anumol PR: അനുമോൾക്ക് പിആറിന്റെ ആവശ്യമില്ലെന്നും ജനങ്ങളുടെ പിന്തുണയുള്ള ആളാണ് അനുമോളെന്നും പണം നൽകി അതു ചെയ്യേണ്ട കാര്യമില്ലെന്നും ബിനു പറയുന്നു.

Bigg Boss Malayalam 7: ‘അത്രത്തോളം പണം കൊടുത്ത് പിആർ ഏൽപ്പിക്കാനുള്ള വകുപ്പ് അനുമോൾക്ക് ഇല്ല; അതിന്റെ ആവശ്യവും ഇല്ല’; ബിനു അടിമാലി
Anumol , BinuImage Credit source: facebook
Sarika KP
Sarika KP | Published: 10 Oct 2025 | 03:24 PM

ബി​ഗ് ബോസ് സീസൺ ഏഴ് അവസാനിക്കാൻ ഇനി വെറും നാലാഴ്ച മാത്രമാണ് ബാക്കിയുള്ളത്. ഇതിനിടെയിൽ നടി ബിന്നി അനുമോളെ കുറിച്ച പറഞ്ഞ വാക്കുകൾ ബിബി പ്രേക്ഷകരിൽ ഏറെ ചർച്ചയായിരുന്നു. അനുമോൾക്ക് പി ആർ ഉണ്ടെന്ന കാര്യം തന്നോട് അനുമോൾ തന്നെ പറഞ്ഞിട്ടുണ്ടെന്നാണ് ബിന്നി പറഞ്ഞത്. 16 ലക്ഷത്തിന് എത്രയോ ആണ് അവർക്ക് പി ആർ കൊടുത്തതെന്നും അഡ്വാൻസായി അൻപതിനായിരം കൊടുത്തുവെന്നും ബാക്കി ഷോ കഴിഞ്ഞ് ചെല്ലുമ്പോൾ കൊടുക്കാമെന്നാണ് കരാറെന്നും ബിന്നി പറഞ്ഞിരുന്നു.

ഇത് പിന്നീട് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായി മാറി. ഇപ്പോഴിതാ ഈ അഭ്യൂഹങ്ങളോട് പ്രതികരിച്ച് രം​ഗത്ത് എത്തിയിരിക്കുകയാണ് സുഹൃത്തും നടനുമായ ബിനു അടിമാലി. അനുമോൾക്ക് പിആറിന്റെ ആവശ്യമില്ലെന്നും ജനങ്ങളുടെ പിന്തുണയുള്ള ആളാണ് അനുമോളെന്നും പണം നൽകി അതു ചെയ്യേണ്ട കാര്യമില്ലെന്നും ബിനു പറയുന്നു.

അങ്ങനെ പണം കൊടുത്ത് പിആർ കൊടുക്കേണ്ട വകുപ്പ് അനുമോളുടെ കൈയിൽ ഉണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്നും ബിനു അടിമാലി പ്രതികരിച്ചു. പൈസയുള്ളവർ പിആർ കൊടുക്കുന്നെങ്കിൽ കൊടുക്കട്ടെയെന്നും നടൻ കൂട്ടിച്ചേർത്തു. ഒരു ഓൺലൈൻ ചാനലിന്റെ ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു ബിനു അടിമാലി.

Also Read:‘അനുമോൾ പിആർ കൊടുത്തിരിക്കുന്നത് 16 ലക്ഷത്തിന്, അഡ്വാൻസ് 50,000 കൊടുത്തൂ’; ബിന്നി

അനുവിന് ഒരു ഓഡിയൻസുണ്ട്. ഒരു പാവം കൊച്ചാണ്. അനുമോൾ രക്ഷപ്പെടണമെന്ന് എല്ലാവർക്കും ആ​ഗ്രഹമുണ്ട്. സ്റ്റാർ മാജിക്കിൽ വന്നപ്പോൾ മുതൽ അവളെ എല്ലാവരും കണ്ടുകൊണ്ട് ഇരിക്കുന്നതല്ലേ. അതിനാൽ പിആർ വർക്കിന്റെ ആവശ്യമില്ല. അന്നും ഇന്നും നല്ല സപ്പോർട്ട് അവൾക്കുണ്ടെന്നും ബിനു പറഞ്ഞു. തന്റെ വായിൽ നിന്നും എന്തെങ്കിലും ചാടിയിട്ട് വേണം നിങ്ങൾക്ക് തന്നെ എയറിൽ കേറ്റാനല്ലേ എന്നും ബിനു ചോദിച്ചു.

അനുമോളുടെ സ്വഭാവത്തിൽ വ്യത്യാസം വന്നതായി തനിക്ക് തോന്നിയിട്ടില്ല. എല്ലാവരും നല്ല പെർഫോമൻ‌സാണെന്നാണ് തോന്നിയതെന്നും ബിനു പറയുന്നു. അതേസമയം മുൻ ബി​ഗ് ബോസ് താരം ജിന്റോ പിആർ വർക്ക് ചെയ്തിരുന്നോ എന്ന ചോദ്യത്തോടും ബിനു പ്രതികരിച്ചു. പണം ഉള്ളവർ അത് ചെയ്യട്ടെ എന്നായിരുന്നു ഇക്കാര്യത്തെക്കുറിച്ച് ബിനു അടിമാലിയുടെ പ്രതികരണം.