AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Dhanush: ’12 വർഷം മുൻപ് ഞാൻ അഭിനയിച്ച സിനിമയിതല്ല; ആത്മാവിനെ തന്നെ ഇല്ലാതാക്കി’; രാഞ്ഝണാ റീ റിലീസിൽ ധനുഷ്

Dhanush Criticizes AI Edited Climax in Raanjhanaa: 2013ൽ റിലീസായ ചിത്രം 12 വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസമാണ് വീണ്ടും തീയേറ്ററുകളിൽ എത്തിയത്. ഇതിലാണ് എഐയുടെ സഹായത്തോടെ ക്ലൈമാക്സിൽ മാറ്റം വരുത്തിയിരിക്കുന്നത്.

Dhanush: ’12 വർഷം മുൻപ് ഞാൻ അഭിനയിച്ച സിനിമയിതല്ല; ആത്മാവിനെ തന്നെ ഇല്ലാതാക്കി’; രാഞ്ഝണാ റീ റിലീസിൽ ധനുഷ്
ധനുഷ്, 'രാഞ്ഝണാ' പോസ്റ്റർ Image Credit source: Facebook
nandha-das
Nandha Das | Published: 05 Aug 2025 12:35 PM

‘രാഞ്ഝണാ’ എന്ന ചിത്രത്തിൻ്റെ ക്ലൈമാക്‌സ് എഐ ഉപയോഗിച്ച് മാറ്റിയതിൽ പരസമായി അതൃപ്തി അറിയിപ്പ് നടൻ ധനുഷ്. പുതിയ പതിപ്പിനെതിരെ സംവിധായകൻ ആനന്ദ് എൽ റായ് രംഗത്തെത്തിയതിന് പിന്നാലെയാണ് ധനുഷും വിഷയത്തിൽ പ്രതികരിച്ചിരിക്കുന്നത്. മാറ്റം വരുത്തിയ ക്ലൈമാക്‌സ് സിനിമയുടെ ആത്മാവിനെത്തന്നെ ഇല്ലാതാക്കിയെന്ന് ധനുഷ് പറഞ്ഞു. എക്സ് അക്കൗണ്ടിലൂടെയായിരുന്നു പ്രതികരണം.

2013ൽ റിലീസായ ചിത്രം 12 വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസമാണ് വീണ്ടും തീയേറ്ററുകളിൽ എത്തിയത്. ഇതിലാണ് എഐയുടെ സഹായത്തോടെ ക്ലൈമാക്സിൽ മാറ്റം വരുത്തിയിരിക്കുന്നത്. സിനിമയുടെ പുതിയ പതിപ്പ് തന്നെ പൂർണമായും അസ്വസ്ഥനാക്കിയെന്ന് ധനുഷ് വ്യക്തമാക്കി. തന്റെ എതിർപ്പ് അവഗണിച്ചാണ് നിർമാതാക്കൾ പുതിയ പതിപ്പ് റിലീസ് ചെയ്തതെന്നും, 12 വർഷം മുൻപ് താൻ അഭിനയിക്കാൻ സമ്മതിച്ച സിനിമ ഇതല്ലെന്നും ധനുഷ് പറഞ്ഞു.

ധനുഷിന്റെ പോസ്റ്റ്:

“സിനിമകളിലോ മറ്റ് ഉള്ളടക്കങ്ങളിലോ മാറ്റം വരുത്താൻ എഐയുടെ സഹായം തേടുന്നത് കലയ്ക്കും കലാകാരന്മാർക്കും ഒരുപോലെ ആശങ്കയുണ്ടാക്കുന്ന ഒന്നാണ്. ഇത് കഥപറച്ചിലിന്റെ ആത്മാർത്ഥതയ്ക്കും സിനിമയുടെ പാരമ്പര്യത്തിനും തന്നെ ഭീഷണിയാണ്. ഇത്തരം പ്രവൃത്തികൾ തടയുന്നതിനായി ഭാവിയിൽ കർശന നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്ന് ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു.” ധനുഷ് എക്‌സിൽ കുറിച്ചു.

ALSO READ: ധനുഷും മൃണാൽ താക്കൂറും പ്രണയത്തിൽ? കൈകോർത്ത് നിൽക്കുന്ന വീഡിയോ വൈറൽ

‘രാഞ്ഝണാ’ സിനിമയിലെ ദുഃഖം നിറഞ്ഞ ക്ലൈമാക്‌സാണ് റീ-റിലീസ് ചെയ്തപ്പോൾ എഐയുടെ സഹായത്തോടെ സന്തോഷം നിറഞ്ഞതാക്കി മാറ്റിയത്. ഓഗസ്റ്റ് ഒന്നിനാണ് ചിത്രം വീണ്ടും തീയേറ്ററുകളിൽ എത്തിയത്. നിർമാതാക്കളായ ഇറോസ് ഇൻ്റർനാഷണൽ ഇങ്ങനെയൊരു മാറ്റം സിനിമയിൽ വരുത്തുന്നത് മാധ്യമങ്ങളിലൂടെയാണ് താൻ അറിഞ്ഞതെന്ന് ആരോപിച്ച് സിനിമയുടെ സംവിധായകൻ ആനന്ദ് എൽ റായി വിമർശനം ഉന്നയിച്ചിരുന്നു. ജനങ്ങൾക്ക് ഒരുപാട് ഇഷ്ടമുള്ള ക്ലൈമാക്‌സാണിതെന്നും സംവിധായകനെ കേൾക്കുന്നില്ലെങ്കിലും പ്രേക്ഷകരുടെ അഭിപ്രായമെങ്കിലും കണക്കിലെടുക്കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

നീരജ് പാണ്ഡെ, കനിക ധില്ലൻ, തനുജ് ഗാർഗ് എന്നിവരുൾപ്പെടെയുള്ള നിരവധി സിനിമാരംഗത്തെ പ്രമുഖർ വിഷയത്തിൽ പ്രതികരിച്ചു. ഇത് അധാർമ്മികവും കലാപരമായ ആത്മാർത്ഥതയ്ക്ക് ഹാനികരവുമാണെന്നാണ് എല്ലാവരും അഭിപ്രായപ്പെട്ടത്. 2013ൽ റിലീസായ ‘രാഞ്ഝണാ’യുടെ ഒറിജിനൽ പതിപ്പ് നിരൂപക പ്രശംസയും വാണിജ്യ വിജയവും ഒരുപോലെ നേടിയിരുന്നു.