AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Dhanush Dating Rumours: ധനുഷും മൃണാൽ താക്കൂറും പ്രണയത്തിൽ? കൈകോർത്ത് നിൽക്കുന്ന വീഡിയോ വൈറൽ

Dhanush and Mrunal Thakur Dating Rumours: മൃണാലിന്റെ പിറന്നാളിനോട് അനുബന്ധിച്ച് നടന്ന ഒരു സ്വകാര്യ പാർട്ടിയിൽ ഇരുവരും അടുത്തിടപഴകുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Dhanush Dating Rumours: ധനുഷും മൃണാൽ താക്കൂറും പ്രണയത്തിൽ?  കൈകോർത്ത് നിൽക്കുന്ന വീഡിയോ വൈറൽ
ധനുഷ്, മൃണാൾ താക്കൂർ Image Credit source: Facebook
nandha-das
Nandha Das | Updated On: 05 Aug 2025 11:39 AM

തമിഴ് നടൻ ധനുഷും ബോളിവുഡ് നടി മൃണാൾ താക്കൂറും തമ്മിൽ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. അടുത്തിടെ പുറത്തുവന്ന ഇരുവരുടെയും വീഡിയോകളും ചിത്രങ്ങളുമാണ് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയത്. സമീപകാലത്ത് മുംബൈയിലും മറ്റും നടന്ന ചില പാർട്ടികളിലും ചടങ്ങികളിലും ഇരുവരും ഒരുമിച്ച് എത്തിയിരുന്നു.

മൃണാലിന്റെ പിറന്നാളിനോട് അനുബന്ധിച്ച് നടന്ന ഒരു സ്വകാര്യ പാർട്ടിയിൽ ഇരുവരും അടുത്തിടപഴകുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.  കൂടാതെ, കൃതിസനോൻ, ഭൂമി പെട്നേകർ, തമന്നാ തുടങ്ങിയവർ പങ്കെടുത്ത മറ്റൊരു പാർട്ടിയിലും ധനുഷും മൃണാലും പങ്കെടുത്തിരുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. ഇതിന് പിന്നാലെ തിരക്കഥാകൃത്തും നിർമാതാവുമായ കനിക ധില്ലോൺ പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റും ചർച്ചയായിരുന്നു.

കനിക ധില്ലോൺ പങ്കുവെച്ച പോസ്റ്റ്:

 

View this post on Instagram

 

A post shared by Kanika Dhillon (@kanika.d)

പോസ്റ്റിന് പിന്നാലെ ധനുഷും മൃണാൾ താക്കൂറും തമ്മിലുള്ള ബന്ധത്തെ കുറിച്ച് നിരവധി ചോദ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഉയർന്നിരുന്നു. ‘അവർ പ്രണയത്തിലാണോ അതോ സുഹൃത്തുക്കളാണോ’ എന്നതാണ് ആരാധകരുടെ പ്രധാന സംശയം. ചിലർ ഇത് സിനിമയുടെ പ്രമോഷന്റെ ഭാഗമായി ചെയ്യുന്ന പിആർ പ്രവർത്തികളാണെന്നും വാദിക്കുന്നുണ്ട്. ബോളിവുഡിലും ഹോളിവുഡിലും ഇത്തരം പ്രവണതകൾ കാലങ്ങളായി തുടർന്ന് വരുന്നതാണെന്ന് അവർ പറയുന്നു.

ALSO READ: നാലര മണിക്കൂർ മേക്കപ്പ്, പത്ത് കിലോ കുറച്ചു, നഖം വള‍ർത്തി; ഇട്ടൂപ്പായത് ഇങ്ങനെ…

വൈറലാകുന്ന വീഡിയോ:

എന്നാൽ, ധനുഷോ മൃണാളോ ഇതുവരെ ഈ വാർത്തകളെ കുറിച്ച് പ്രതികരിച്ചിട്ടില്ല. 2004ലാണ് ധനുഷ് സംവിധായിക ഐശ്വര്യ രജനികാന്തിനെ വിവാഹം ചെയ്യുന്നത്. 18 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം 2022ൽ ഇരുവരും നിയമപരമായി വിവാഹമോചിതരായി. ഇവർക്ക് യാത്ര, ലിംഗ എന്നിങ്ങനെ രണ്ട് മക്കളുണ്ട്.

അതേസമയം, ധനുഷും മൃണാലും നിലവിൽ പുതിയ സിനിമകളുടെ തിരക്കിലാണ്. ബോളിവുഡിൽ ‘തേറെ ഇഷ്‌ക് മെയ്‌ൻ’, തമിഴിൽ ‘ഇഡ്‌ലി കടൈ’ തുടങ്ങിയ ചിത്രങ്ങളാണ് ധനുഷിന്റേതായി അണിയറയിൽ പുരോഗമിക്കുന്നത്. അതേസമയം, ‘സൺ ഓഫ് സർദാർ 2’ എന്ന ചിത്രമാണ് മൃണാലിന്റേതായി പുറത്തിറങ്ങാനൊരുങ്ങുന്നത്.