ദിലീപല്ല, ഇപ്പോഴത്തെ പവര്‍ ഗ്രൂപ്പിന്റെ തലവന്‍ അജു വര്‍ഗീസ്!

Dhyan Sreenivasan About AMMA Issue: താര സംഘടനയായ അമ്മയിലെ നേതൃമാറ്റ ചര്‍ച്ചകള്‍ പുരോഗമിക്കുന്ന സമയത്ത് ഉയര്‍ന്ന കേട്ട പേരുകളില്‍ ഒന്നായിരുന്നു ധ്യാന്‍ ശ്രീനിവാസന്റേത്. ധ്യാന്‍ ശ്രീനിവാസന്‍ അമ്മയുടെ പ്രസിഡന്റ് ആകണം എന്ന് ചിലര്‍ ആവശ്യം ഉന്നയിച്ചു എന്നും ആ ആവശ്യത്തോട് അനുകൂലമായ നിലപാടാണ് താരത്തിനെന്നും ചില വാര്‍ത്തകള്‍ ആ വേളയില്‍ ഉയര്‍ന്ന് കേട്ടിരുന്നു.

ദിലീപല്ല, ഇപ്പോഴത്തെ പവര്‍ ഗ്രൂപ്പിന്റെ തലവന്‍ അജു വര്‍ഗീസ്!

Aju Varghees, Dileep

Updated On: 

15 Jul 2026 | 05:42 PM

താര സംഘടനയായ അമ്മയിലെ നേതൃമാറ്റ ചര്‍ച്ചകള്‍ പുരോഗമിക്കുന്ന സമയത്ത് ഉയര്‍ന്ന കേട്ട പേരുകളില്‍ ഒന്നായിരുന്നു ധ്യാന്‍ ശ്രീനിവാസന്റേത്. ധ്യാന്‍ ശ്രീനിവാസന്‍ അമ്മയുടെ പ്രസിഡന്റ് ആകണം എന്ന് ചിലര്‍ ആവശ്യം ഉന്നയിച്ചു എന്നും ആ ആവശ്യത്തോട് അനുകൂലമായ നിലപാടാണ് താരത്തിനെന്നും ചില വാര്‍ത്തകള്‍ ആ വേളയില്‍ ഉയര്‍ന്ന് കേട്ടിരുന്നു. ഈ സംഭവത്തോട് തന്റെ പതിവ് നര്‍മ്മം കലര്‍ത്തിയ രീതിയില്‍ പ്രതികരിച്ചിരിക്കുകയാണ് ധ്യാൻ ഇപ്പോള്‍.

ഈ വാര്‍ത്തയ്ക്കും തന്നെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ത്തി കാട്ടിയതിനും പിന്നിലെ യഥാര്‍ത്ഥ ബുദ്ധി തന്റെ ഉറ്റ സുഹൃത്തായ അജു വര്‍ഗീസിന്റേതാണ് എന്നാണ് ധ്യാന്‍ തമാശ രൂപേണ പറഞ്ഞത്. പുതിയ സിനിമയുടെ ലോഞ്ച് ആയിരുന്നു വേദി. ശരിക്കും ഇപ്പോഴത്തെ അമ്മയുടെ പവര്‍ഗ്രൂപ്പിനെ നയിക്കുന്നത് അജു വര്‍ഗീസ് ആണെന്നാണ് ധ്യാന്‍ പറയുന്നത്. ധ്യാനിന്റെ വാക്കുകള്‍ ഇങ്ങനെ – താന്‍ ഈയിടെയായി സിനിമകള്‍ അല്പം കുറച്ചിരിക്കുകയാണ്. കൂടുതല്‍ സ്‌റ്റേജ് ഷോകളിലും പരസ്യത്തിലും ആണ് ഫോക്കസ് ചെയ്യുന്നത്. അങ്ങനെ ഓസ്‌ട്രേലിയയില്‍ ഷോയുമായി ബന്ധപ്പെട്ട് നില്‍ക്കുമ്പോള്‍ എനിക്കൊരു ഫോണ്‍ കോള്‍ വരുന്നു. തമിഴ് നടന്‍ വിജയ് മുഖ്യമന്ത്രി ആയപ്പോള്‍ തന്നെ താനൊരു തീരുമാനമെടുത്തിരുന്നു അടുത്ത 15 വര്‍ഷത്തിനുള്ളില്‍ കേരളത്തിന്റെ മുഖ്യമന്ത്രി ആവാം എന്ന്.

Also Read: “ഇങ്ങനെ അഭിനയിച്ചാൽ അധികം വൈകാതെ ഫീൽഡ് ഔട്ടാകും”; വിമർശനവും, മകളുടെ ചോദ്യവും വിവരിച്ച് അജു വർഗീസ്

അതിനിടെയാണ് അജു വിളിക്കുന്നത്. നീ ആദ്യം മുഖ്യമന്ത്രി ആകണ്ട പകരം അമ്മയുടെ പ്രസിഡന്റ് ആയാല്‍ മതി. ഒരു ചവിട്ടുപടി എന്ന നിലയില്‍ ഈ പദവിയെ കാണ്. ആളുകളുടെ കണ്ണില്‍ പൊടിയിടാന്‍ നമുക്ക് ചാരിറ്റി ഒക്കെ ചെയ്യണം വിജയ് ചെയ്തതുപോലെ. എന്നിട്ട് പതിയെ മുഖ്യമന്ത്രി ആകാം. അതേ സമയം താന്‍ അമ്മയുടെ പ്രസിഡന്റ് ആകാന്‍ സന്നദ്ധത അറിയിച്ചു എന്ന തരത്തില്‍ മുഖ്യധാര മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വാര്‍ത്തകള്‍ വരുന്നുണ്ടായിരുന്നു. ശരിക്കും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് അജു വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള പവര്‍ ഗ്രൂപ്പാണ്. ഈ പവര്‍ ഗ്രൂപ്പ് എന്ന് പറഞ്ഞാല്‍ നിങ്ങളല്ല അജു വര്‍ഗീസ് ആണ്. സദസ്സിലിരുന്ന ദിലീപിനെ ചൂണ്ടിക്കൊണ്ട് ധ്യാന്‍ തമാശ രൂപേണ പറഞ്ഞു.

ഇതേ അജു തന്നെ അവസാനം തന്നോട് പറഞ്ഞു നീ അമ്മയുടെ പ്രസിഡന്റ് ആകണ്ട, ഞാന്‍ മീറ്റിംഗില്‍ പോയിരുന്നു, ആകെ പ്രശ്‌നങ്ങളാണ് എന്ന്. ഈ വാർത്ത കേട്ട തന്റെ അമ്മയും പറഞ്ഞു, നിന്നെപ്പോലെ നേരെ വാ നേരെ പോ എന്ന ശെെലിയുള്ളവർക്ക് പറ്റിയ പണിയല്ല ഇതെന്ന്. തമാശ രൂപേണ ധ്യാൻ പറഞ്ഞ വാക്കുകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുകയാണ്.

English Summary

Dhyan Sreenivasan was one of the names that surfaced during discussions regarding a leadership change within ‘AMMA’, the actors’ association. At the time, reports circulated that some had proposed Dhyan as the association’s president and that he was open to the idea. Dhyan has now responded to the matter in his characteristic, humorous style.

Follow Us
വണ്ണം കുറയ്ക്കണോ? ഈ ചായ കുടിച്ചാൽ മതി
ഐശ്വര്യം ഇല്ലാതാകും! വീട്ടിൽ ടിവി ഈ ദിശയിലാണോ?
നല്ല മൊരിഞ്ഞ ദോശ എങ്ങനെ വീട്ടിലുണ്ടാക്കാം, ഇത്തിരി പഞ്ചസാര മതി
ഉലുവ വെള്ളം ദിവസവും കുടിച്ചാൽ... ഗുണമോ ദോഷമോ?
ഞെട്ടിത്തരിച്ച് ജനം, തകർന്നത് കാറല്ല
DGP കടന്നുപോകുമ്പോൾ പൂച്ച ഓടി, അതും പോലീസ് നായയുടെ മുന്നിലുടെ
രക്ഷപ്പെട്ടത് ഒറ്റ കാരണം കൊണ്ട്, ഹൈവേയിലെ അപകടം
പന്തളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചപ്പോൾ