AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

“ഇങ്ങനെ അഭിനയിച്ചാൽ അധികം വൈകാതെ ഫീൽഡ് ഔട്ടാകും”; വിമർശനവും, മകളുടെ ചോദ്യവും വിവരിച്ച് അജു വർഗീസ്

From His Admin to His Kids: Aju Varghese on Facing Unfiltered Criticism at Home and Work: ഒരു ഷോട്ട് മോശമായിട്ട് ഞാൻ ചെയ്ത് കഴിഞ്ഞാൽ ‘ഇങ്ങനെ ചെയ്താൽ അധികം വൈകാതെ ഫീൽഡ് ഔട്ടാകും’ എന്ന് മുഹമ്മദ് മുഖത്ത് നോക്കി പറയും. ഒരു പ്രമുഖ സംവിധായകനും ഞാനും ഒരു സിനിമ ചെയ്തു. മുഹമ്മദിന് ആ സംവിധായകനുമായി നല്ല അടുപ്പവുമുണ്ട്. ഒരിക്കൽ ഭക്ഷണം കഴിക്കുന്നതിനിടക്ക് എപ്പോഴോ സിനിമ എങ്ങനെ ഉണ്ട് എന്ന് മുഹമ്മദിനോട് അദ്ദേഹം ചോദിച്ചു. ‘വളരെ മോശമാണ് സാറേ’ എന്നായിരുന്നു മറുപടി

“ഇങ്ങനെ അഭിനയിച്ചാൽ അധികം വൈകാതെ ഫീൽഡ് ഔട്ടാകും”; വിമർശനവും, മകളുടെ ചോദ്യവും വിവരിച്ച് അജു വർഗീസ്
അജു വർഗീസ്Image Credit source: Facebook Aju Varghese,
Sumeesh T Unneen
Sumeesh T Unneen | Published: 14 Jul 2026 | 09:00 PM

മലർവാടി ആർട്സ് ക്ലബ്ബ് എന്ന സിനിമയിലൂടെ വന്ന് ഇപ്പോൾ മാലയാള സിനിമയിൽ നിറ സാനിധ്യമായി മാറിയ അഭിനയതാവാണ് അജു വർഗീസ്. കോമഡി മാത്രമല്ല തനിക്ക് വഴങ്ങൂന്നത് എന്ന് സിനിമയിൽ എത്തി അധ്കം വൈകാതെ തന്നെ അജു വർഗീസ് തെളിയിച്ചു. പക്ഷേ സിനിമയിൽ എത്രയൊക്കെ വികവ് പുത്തിയാലും വീട്ടിലെത്തുമ്പോൾ മക്കളുടെ കടുത്ത വിമർശനം ഏറ്റുവാങ്ങണം എന്ന് പറയുകയാണ് അജു വർഗീസ്. നടി ഫറ ഷിബിലക്ക് നൽകിയ അഭിമുഖത്തിലാണ് താൻ നേരിടുന്ന വിമർശങ്ങളെ കുറിച്ചും അതിൻ്റെ സ്വഭാവത്തെ കുറിച്ചും താരം വെളിപ്പെടുത്തിയത്.

അഭിനയത്തിൽ നേരിടുന്ന വിമർശനങ്ങളെ കുറിച്ചായിരുന്നു അഭിമുഖത്തിൽ ഇരുവരുടെയും സംസാരം. ഒരു മയവുമില്ലാതെ തൻ്റെ മുഖത്തുനോക്കി വിമർശിക്കുന്നവരാണ് ഒപ്പമുള്ളവരിൽ കൂടുതൽ പേരുമെന്നും അത് തനിക്കിഷ്ടമാണെന്നും അദ്ദേഹം പറയുന്നു. “ എനിക്ക് ഏറ്റവും അടുപ്പമുള്ള ആളാണ് എൻ്റെ ഷോഷ്യൽ മീഡിയ അഡ്മിൻ മുഹമ്മദ്. പതിമൂന്ന് വർഷത്തോളമായി ഞങ്ങൾ ഒന്നിച്ചാണ്. ഞാൻ ഏറ്റവും മോശമായി ഒരു കാര്യം ചെയ്താൽ അത് അതിലെറെ മോശമായി എന്നെ അറിയിക്കുന്ന ആൾ മുഹമ്മദാണ്.” എന്ന് താരം പറയുന്നു

Also Read: Grace Antony: ‘തിരക്കഥ എഴുതുന്നുണ്ട്, ചിലപ്പോൾ പെട്ടന്ന് സംഭവിച്ചേക്കാം’; സംവിധായികയാവാൻ ഗ്രേസ് ആൻ്റണി

“ഒരു ഷോട്ട് മോശമായിട്ട് ഞാൻ ചെയ്ത് കഴിഞ്ഞാൽ ‘ഇങ്ങനെ ചെയ്താൽ അധികം വൈകാതെ ഫീൽഡ് ഔട്ടാകും’ എന്ന് മുഹമ്മദ് മുഖത്ത് നോക്കി പറയും. ഒരു പ്രമുഖ സംവിധായകനും ഞാനും ഒരു സിനിമ ചെയ്തു. മുഹമ്മദിന് ആ സംവിധായകനുമായി നല്ല അടുപ്പവുമുണ്ട്. ഒരിക്കൽ ഭക്ഷണം കഴിക്കുന്നതിനിടക്ക് എപ്പോഴോ സിനിമ എങ്ങനെ ഉണ്ട് എന്ന് മുഹമ്മദിനോട് അദ്ദേഹം ചോദിച്ചു. ‘വളരെ മോശമാണ് സാറേ’ എന്നായിരുന്നു മറുപടി” എന്ന് അജു വർഗീസ് പറയുന്നു. സംവിധായകരായ മിഥുൻ മാനുവലും, ബേസിൽ ജോസഫും ഒട്ടും മയപ്പെടുത്താതെ വിമർശനങ്ങൾ പറയുന്നവരാണെന്നും ധ്യാൻ സ്വന്തം സിനിമയെ പോലും വിമർശിക്കാൻ മടിയില്ലാത്ത ആളാണെന്നും താരം പറയുന്നു.

വീട്ടിലെ വിമർശനങ്ങളെ കുറിച്ച് ഒരു രസകരമായ സംഭവം വിവരിച്ചുകൊണ്ടാണ് അജു വർഗീസ് തുറന്നുപറയുന്നത്. “സർവ്വം മായ സിനിമക്ക് എനിക്ക് രണ്ട് അവാർഡുകൾ കിട്ടി, എന്നാാൽ ‘അച്ഛൻ അതിലെവിടെയാണ് കോമഡി ചെയ്തത്’ എന്നാണ് ആ സമയത്ത് എൻ്റെ മോള് ചോദിച്ച ചോദ്യം” എന്ന് അജുവർഗീസ് പറയുന്നു. ഒന്ന് പ്രോത്സാഹിപ്പിക്കാൻ വെറുതേ തന്നതണ് എന്ന് പറഞ്ഞാണ് അതിൽ നിന്നും തടിതപ്പിയതെന്ന് അജു ചെറു ചിരിയോടെ പറയുന്നു. മക്കളുടെ സംശയം ജനുവിനായിരുന്നു എന്നും താരം തുറന്നുപറയുന്നുണ്ട്. അവരെ പൊട്ടിച്ചിരിപ്പിക്കാൻ മാത്രം ആ സിനിമയിൽ എന്തെങ്കിലും ഉണ്ടായിരുന്നോ എന്നുള്ളതായിരുന്നു അവരുടെ സംശയം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary

Malayalam actor Aju Varghese recently shared how he comfortably handles unfiltered criticism from his closest friends, team, and even his children. He revealed that his social media admin bluntly warns him against bad performances, while directors like Basil Joseph provide brutal honesty. Interestingly, despite winning awards for Sarvam Maya, his daughter hilariously questioned the serious role’s lack of any comedy.

Follow Us