AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

അയര്‍ലന്‍ഡിലെ ആൾക്കൂട്ടത്തിൽ നിന്ന് ധ്യാൻ ആളെ പൊക്കി, ആ വിളി കേട്ട് ഉണ്ണി ഞെട്ടി! 10 വർഷത്തിന് ശേഷം കണ്ടുമുട്ടിയ ‘ഒരേമുഖങ്ങൾ’

Dhyan Sreenivasan’s Reunion With Co-Star After 10 Years: സിനിമാക്കഥകളെ പോലും വെല്ലുന്ന അപൂര്‍വ കൂടിക്കാഴ്ചയ്ക്കാണ് കഴിഞ്ഞ ദിവസം അയര്‍ലന്‍ഡിലെ ഒരു വേദി സാക്ഷ്യം വഹിച്ചത്. ധ്യാന്‍ ശ്രീനിവാസനും, 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തേടൊപ്പം 'ഒരേ മുഖം' എന്ന സിനിമയില്‍ അഭിനയിച്ച ഉണ്ണി കാര്‍ത്തികേയനുമാണ് യാദൃശ്ചികമായി കണ്ടുമുട്ടിയത്.

അയര്‍ലന്‍ഡിലെ ആൾക്കൂട്ടത്തിൽ നിന്ന് ധ്യാൻ ആളെ പൊക്കി, ആ വിളി കേട്ട് ഉണ്ണി ഞെട്ടി! 10 വർഷത്തിന് ശേഷം കണ്ടുമുട്ടിയ ‘ഒരേമുഖങ്ങൾ’
Dhyan Sreenivasan and Unni KarthikeyanImage Credit source: instagram.com/unnikarthikeyan5/
Jayadevan AM
Jayadevan AM | Published: 13 Jul 2026 | 06:27 PM

ജീവിതത്തിലെ തിരക്കുകള്‍ക്കുമപ്പുറം മനസില്‍ നാം സൂക്ഷിച്ച ചില മുഖങ്ങളും നിമിഷങ്ങളുമുണ്ട്. കാലം എത്ര പിന്നിട്ടാലും, ദൂരങ്ങള്‍ എത്രയകലെയായാലും നമ്മെ പഴയ കാലഘട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന സൗഹൃദത്തിന്റെ ചില അപൂര്‍വ നിമിഷങ്ങള്‍. അത്തരത്തില്‍, സിനിമാക്കഥകളെ പോലും വെല്ലുന്ന അപൂര്‍വ കൂടിക്കാഴ്ചയ്ക്കാണ് കഴിഞ്ഞ ദിവസം അയര്‍ലന്‍ഡിലെ ഒരു വേദി സാക്ഷ്യം വഹിച്ചത്. നടന്‍ ധ്യാന്‍ ശ്രീനിവാസനും, 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തേടൊപ്പം ‘ഒരേ മുഖം’ എന്ന സിനിമയില്‍ അഭിനയിച്ച ഉണ്ണി കാര്‍ത്തികേയനുമാണ് യാദൃശ്ചികമായി കണ്ടുമുട്ടിയത്. വിദേശമണ്ണിലെ വലിയൊരു ജനക്കൂട്ടത്തിനിടയില്‍ നിന്ന്, വര്‍ഷങ്ങള്‍ക്ക് മുമ്പ് തനിക്കൊപ്പം കാമറയ്ക്ക് മുന്നില്‍ നിന്ന ആ മുഖം ധ്യാന്‍ തിരിച്ചറിഞ്ഞപ്പോള്‍ അവിടെ പുനര്‍ജനിച്ചത് ഒരുപിടി ഓര്‍മ്മകളാണ്.

ഒരു സ്‌റ്റേജ് പ്രോഗ്രാമിലായിരുന്നു സംഭവം. ധ്യാനിനെ കാണാനും, അദ്ദേഹത്തിന്റെ സംസാരം കേള്‍ക്കാനും നിരവധി പേരാണ് തടിച്ചുകൂടിയത്. മൈക്കിലൂടെ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ആള്‍ക്കൂട്ടത്തിനിടയിലെ ഒരാളിലേക്ക് താരത്തിന്റെ കണ്ണുകള്‍ ഉടക്കിയത്. തന്റെ പ്രസംഗം പെട്ടെന്ന് നിർത്തിക്കൊണ്ട്, ആൾക്കൂട്ടത്തിലെ ആ വ്യക്തിയെ നോക്കി വിരല്‍ ചൂണ്ടിക്കൊണ്ട് ചോദിച്ചു: ” നാട്ടിൽ ഉണ്ടായിരുന്ന ആളല്ലേ?”

ആ ചോദ്യം കേട്ട് സദസ്സിലുണ്ടായിരുന്നവർ ആദ്യം ഒന്ന് അമ്പരന്നു. ഉടനെയെത്തി ആ വ്യക്തിയുടെ മറുപടി. ”അതെ, ഞാന്‍ ആരാണെന്ന് പറഞ്ഞാല്‍ 100 യൂറോ തരും’. അപ്പോള്‍ ധ്യാന്‍ ‘ഒരേ മുഖം’ എന്ന് പറഞ്ഞു. ‘എന്റെ മുത്തേ’ എന്നായി സന്തോഷം കൊണ്ട് ഉണ്ണിയുടെ മറുപടി.

വൈറല്‍ വീഡിയോ:

വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും, താൻ അഭിനയിച്ച സിനിമയിലെ ഒരു സഹതാരത്തെ ധ്യാൻ ഓർത്തെടുത്തത് സദസ് ആവേശത്തോടെയാണ് സ്വീകരിച്ചത്. സിനിമാലോകം വിട്ട് യൂറോപ്പിലേക്ക് ചേക്കേറിയ ഉണ്ണി, ഇത്രയും വലിയൊരു ജനക്കൂട്ടത്തിനിടയിൽ വെച്ച് ധ്യാൻ തന്നെ തിരിച്ചറിയുമെന്ന് വിചാരിച്ചിരുന്നില്ല. ഉണ്ണി അയര്‍ലന്‍ഡിലുണ്ടായിരുന്നുവെന്ന് തനിക്കറിയില്ലായിരുന്നെന്ന് ധ്യാനും പറഞ്ഞു.

Also Read: Jurassic Park Movie Actor : ജൂറാസിക് പാർക്കിലെ നായകൻ, സാം നീൽ അന്തരിച്ചു

‘നന്ദിയുണ്ട് ധ്യാൻകുട്ടാ…ഒരു റീ എന്‍ട്രി തന്നതിന്’

ഈ അപ്രതീക്ഷിത കൂടിക്കാഴ്ചയുടെ ദൃശ്യം ഉണ്ണി കാർത്തികേയൻ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചത്. ഫോട്ടോഗ്രാഫറായ രഞ്ജി (മിഖായേൽ ഫോട്ടോഗ്രഫി) പകർത്തിയ ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് ഉണ്ണി കുറിച്ച വാക്കുകളിൽ ആ സർപ്രൈസിന്റെ സന്തോഷം മുഴുവനുമുണ്ടായിരുന്നു.

കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍:

“ഒരേമുഖം എന്ന സിനിമ ഷൂട്ട്‌ കഴിഞ്ഞു പോയിട്ട് കൃത്യം പത്ത് വർഷം കഴിഞ്ഞു. ഒട്ടും പ്രതീക്ഷിക്കാതെ ഓർഗാനിക്ക് ആയി ഉണ്ടായ ഒരു റൂണിയന്‍ ആണ്. പ്ലാന്‍ഡല്ല. അയർലണ്ടിലെ ആൾക്കൂട്ടത്തിനു ഇടയിൽ നിന്ന് ധ്യാൻ എന്നെ കണ്ടുപിടിച്ചതാണ്. ശരിക്കും സർപ്രൈസ്‌ഡ് ആയത് ഞാനാണ്. ഇപ്പോഴും ഈ മനുഷ്യൻ എന്നെ ഓർക്കുന്നല്ലോ. മറന്നുകാണും എന്നാണ് ഞാൻ കരുതിയത്. നന്ദിയുണ്ട് ധ്യാൻകുട്ടാ…ഒരു റീ എന്‍ട്രി തന്നതിന്.

ശരിക്കും ഒരു റീ എന്‍ട്രി ഉണ്ട്. ആ കാര്യമാണ് ഞങ്ങൾ സംസാരിച്ചതും (അത് എന്താണെന്നു പിന്നീട് പറയാം. സ്റ്റേജിൽ ഉണ്ടായിരുന്ന ഒഫീഷ്യൽ ഫോട്ടോഗ്രാഫർ രഞ്ജി മിഖായേൽ ഫോട്ടോഗ്രഫി) എടുത്തു അയച്ചു തന്ന വീഡിയോ ആണ്,” ഉണ്ണി കുറിച്ചു.

English Summary

Actor Dhyan Sreenivasan had a surprise reunion in Ireland. He spotted his old co-star, Unni Karthikeyan, in a crowded audience. Dhyan instantly recognized him from their 2016 film Ore Mukham. The heartwarming video of their unexpected meeting has now gone viral.

Follow Us