AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Actress Attack Case: ദിലീപിനെ തിരിച്ചെടുക്കുമെന്ന് ചലച്ചിത്ര സംഘടനകള്‍; അടിയന്തര എക്സിക്യൂട്ടീവ് യോഗം ചേര്‍ന്ന് അമ്മ

Dileep Acquitted in Actress Assault Case: സംഘടനയില്‍ പ്രവര്‍ത്തിക്കുക എന്നത് അയാളുടെ മൗലികാവകാശമാണെന്നും സംഘടനയുടെ കമ്മിറ്റി ചര്‍ച്ച ചെയ്ത് അക്കാര്യം തീരുമാനിക്കട്ടെയെന്നും ബി ഉണ്ണികൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Actress Attack Case: ദിലീപിനെ തിരിച്ചെടുക്കുമെന്ന് ചലച്ചിത്ര സംഘടനകള്‍; അടിയന്തര എക്സിക്യൂട്ടീവ് യോഗം ചേര്‍ന്ന് അമ്മ
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കഴിഞ്ഞ ദിവസം ആണ് വിധി വന്നത്. എട്ടു വർഷത്തെ നിയമ പോരാട്ടത്തിന് ഒടുവിലാണ് ഡിസംബർ എട്ടിന് വിധി വന്നത്. കുറ്റവിമുക്തൻ ആയതിനു പിന്നാലെ മുൻ ഭാര്യ മഞ്ജുവാര്യർക്കെതിരെയും അന്ന് കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും ഗുരുതരമായ ആരോപണങ്ങളാണ് ദിലീപ് ഉന്നയിച്ചത്. (photo: facebook/instagram) Image Credit source: Social Media
Sarika KP
Sarika KP | Updated On: 08 Dec 2025 | 03:38 PM

കൊച്ചി: മലയാള സിനിമ മേഖലയിൽ ഏറെ കോളിളക്കം സൃഷ്ടിച്ച നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനായ നടൻ ദിലീപിനെ തിരിച്ചെടുക്കാൻ ചലച്ചിത്ര സംഘടനകള്‍. ദിലീപ് അപേക്ഷ നൽകുകയാണെങ്കിൽ യോഗം ചേര്‍ന്ന് ദിലീപിനെ തിരിച്ചെടുക്കുമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി.

ദിലീപിന്റെ ഫെഫ്കയിലെ സസ്‌പെന്‍ഷന്‍ പുനഃപരിശോധിക്കുമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ അറിയിച്ചു. സംഘടനയില്‍ പ്രവര്‍ത്തിക്കുക എന്നത് അയാളുടെ മൗലികാവകാശമാണെന്നും സംഘടനയുടെ കമ്മിറ്റി ചര്‍ച്ച ചെയ്ത് അക്കാര്യം തീരുമാനിക്കട്ടെയെന്നും ബി ഉണ്ണികൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Also Read:‘നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ’; നടിയെ ആക്രമിച്ച കേസിൽ ആദ്യ പ്രതികരണവുമായി അമ്മ സംഘടന

അതേസമയം താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് യോ​ഗം നടക്കുന്നുണ്ട്. അമ്മ പ്രസിഡന്റ് ശ്വേത മോനോന്റെ അധ്യക്ഷതയിൽ ചേരുന്ന യോ​ഗത്തിൽ ദിലീപിനെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തുമെന്നാണ് വിവരം. അധികം വൈകാതെ ഇക്കാര്യത്തിൽ പ്രതികരിച്ച് ശ്വേത മാധ്യമങ്ങളെ കാണുമെന്നാണ് വിവരം.

അതേസമയം ദിലീപ് കുറ്റവിമുക്തനാക്കിയുള്ള കോടതി വിധിക്ക് പിന്നാലെ പ്രതികരിച്ച് അമ്മയുടെ വൈസ് പ്രസിഡന്‍റ് ലക്ഷ്മി പ്രിയ രം​ഗത്ത് എത്തിയിരുന്നു. കോടതി വിധിയിൽ വ്യക്തിപരമായി സന്തോഷമുണ്ടെന്ന് നടി പറഞ്ഞു. അമ്മയിൽ തിരിച്ചെടുക്കുന്ന കാര്യത്തിൽ ജനറൽ ബോഡിയാണ് തീരുമാനം എടുക്കേണ്ടതെന്നും ലക്ഷ്മി പ്രിയ പറഞ്ഞു. ദിലീപ് അങ്ങനെ ചെയ്യില്ല എന്ന് തന്നെയാണ് വിശ്വാസമെന്നും നടി കൂട്ടിച്ചേർത്തു. നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെയെന്നും അമ്മ കോടതിയെ ബഹുമാനിക്കുന്നുവെന്നുമാണ് താരസംഘടനയായ അമ്മ പ്രതികരിച്ചത്. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരസംഘടന പ്രതികരണം.