Bha Bha Ba Movie : ദിലീപിന്റെ “ഭ ഭ ബ” യ്ക്കും ബ്രേക്കോ? വിധി കാത്ത് സിനിമാ ജീവിതവും

Dileep Bha Bha Ba Movie Crisis and Actress Attack Case: ഇന്ന് ട്രെയിലർ പുറത്തിറങ്ങുമെന്നും മുൻപ് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. എന്നാൽ ഇന്ന് ട്രെയിലർ എത്തുമോ എന്ന കാര്യത്തിൽ....

Bha Bha Ba Movie : ദിലീപിന്റെ ഭ ഭ ബ യ്ക്കും ബ്രേക്കോ? വിധി കാത്ത് സിനിമാ ജീവിതവും

Dileep Bha Bha Ba

Updated On: 

08 Dec 2025 10:02 AM

ദിലീപ് നായകനായ ഭ ഭ ബ എന്ന ചിത്രം ഡിസംബർ 18ന് റിലീസ് ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്. ക്രിസ്മസ് റിലീസായി എത്തുന്ന ചിത്രം ഡിസംബർ 18ന് റിലീസ് ചെയ്യുമെന്നായിരുന്നു മുന്നേ അണിയറ പ്രവർത്തകർ അറിയിച്ചത്. ഇതിന്റെ ഭാഗമായി ഇന്ന് ട്രെയിലർ പുറത്തിറങ്ങുമെന്നും മുൻപ് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. എന്നാൽ ഇന്ന് ട്രെയിലർ എത്തുമോ എന്ന കാര്യത്തിൽ പുതിയ റിപ്പോർട്ടുകൾ ഒന്നും വന്നിട്ടില്ല..

നടിയെ ആക്രമിച്ച കേസിൽ വിധി വരുന്ന ദിവസമാണ് ഇന്ന്. അതിനാൽ തന്നെ വിധിക്ക് ശേഷം ആയിരിക്കും ട്രെയിലർ എത്തുക എന്നും സൂചനയുണ്ട്. ഇന്നത്തെ വിധിക്ക് ആശ്രയിച്ചിരിക്കും ദിലീപിന്റെ മുന്നോട്ടുള്ള സിനിമ ജീവിതവും. കേസിൽ എട്ടാം പ്രതിയാണ് ദിലീപ്. ഒന്നാംപ്രതി പൾസർ സുനിയാണ്. സിനിമ തീയേറ്ററിലേക്ക് ഉടനെ എത്തും എന്നാണ് പി ആർ ഓ പ്രതീഷ് ശേഖർ ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് കേസിന്റെ വിധി വരുക.

ALSO READ: ദിലീപ് കാവ്യ വിവാഹ ശേഷം 3 മാസത്തിനുള്ളിൽ നടന്ന കൃത്യം; ഒരു സ്ത്രീ തന്ന ക്വട്ടേഷനെന്ന പൾസറിന്റെ വെളിപ്പെടുത്തൽ

ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രമാണ് ‘ഭ.ഭ.ബ’. മാസ് കോമഡി ആക്ഷൻ എൻ്റെർടൈനറായാണ് ചിത്രം അവതരിപ്പിക്കുന്നത്. സിനിമയിൽ നടൻ മോഹൻലാൽ അതിഥി താരമായും വേഷമിട്ടിട്ടുണ്ട്. ദിലീപിനൊപ്പം വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും വേഷമിടുന്നുണ്ട്. “വേൾഡ് ഓഫ് മാഡ്‌നെസ്സ്” എന്ന ടാഗ് ലൈനോടെയാണ് ചിത്രം അവതരിപ്പിക്കുന്നത്. “ഭയം ഭക്തി ബഹുമാനം” എന്നതിന്റെ ചുരുക്ക രൂപമായിട്ടാണ് “ഭ.ഭ.ബ” എന്ന ടൈറ്റിലോടെ ചിത്രമെത്തുന്നത്.

ഫാഹിം സഫർ, നൂറിൻ ഷെരീഫ് എന്നിവർ ചേർന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ് , ബാലു വർഗീസ്, സലിം കുമാർ, അശോകൻ, ദേവൻ, ബിജു പപ്പൻ, ജി. സുരേഷ് കുമാർ, നോബി, വിജയ് മേനോൻ, റിയാസ് ഖാൻ, സെന്തിൽ കൃഷ്ണാ, റെഡിൻ കിംഗ്സിലി (തമിഴ്), ഷമീർ ഖാൻ (പ്രേമലു ഫെയിം) ഷിൻസ്, ശരണ്യ പൊൻ വണ്ണൻ, നൂറിൻ ഷെറീഫ്, ധനശ്രീ, ലങ്കാ ലഷ്മി, കോറിയോഗ്രാഫർ സാൻ്റി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Related Stories
Actress Attack Case Verdict: അവൾക്കൊപ്പം, സത്യമേവ ജയതേ; വിധിയിൽ പ്രതികരിച്ച് താരങ്ങൾ
Dileep: മഞ്ജുവും പോലീസും ചില മാധ്യമപ്രവർത്തകരും ചേർന്ന് കള്ളക്കഥ പ്രചരിപ്പിച്ചു; ദിലീപ്
Actress Attack Case: 3215 ദിവസത്തെ കാത്തിരിപ്പ്, നീതിക്കായുള്ള പോരാട്ടത്തിൽ ‘ഡബ്ല്യുസിസി’യുടെ പങ്ക്….
Dileep Akhil Marar: ദിലീപിനെ ശത്രുക്കൾ പെടുത്തിയത്, അദ്ദേഹത്തിന് നഷ്ടപ്പെട്ടത് 8 വർഷങ്ങൾ! അഖിൽ മാരാർ
Actress Assault Case: ദിലീപ് കാവ്യ വിവാഹ ശേഷം 3 മാസത്തിനുള്ളിൽ നടന്ന കൃത്യം; ഒരു സ്ത്രീ തന്ന ക്വട്ടേഷനെന്ന പൾസറിന്റെ വെളിപ്പെടുത്തൽ
Amritha Rajan: ആപ്കി നസ്രോം നെ സംഝാ’ ഇന്ത്യൻഐഡോൾ വേദിയിൽ പെയ്തിറങ്ങി… വിസ്മയ മുഹൂർത്തം തീർത്ത് ഒരു മലയാളി പെൺകുട്ടി
ഭക്ഷണത്തിന് ശേഷം ഏലയ്ക്ക ചവയ്ച്ച് കഴിക്കൂ! ​ഗുണങ്ങൾ
ചപ്പാത്തിയുടെ കൂടെ ഈ വെറൈറ്റി കറി പരീക്ഷിക്കൂ‌
വീട്ടിലിരുന്നു ഷു​ഗർ ടെസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ദേശിയ പാത ഡിസൈൻ ആൻ്റി കേരള
വ്യാജ സർട്ടിഫിക്കറ്റ് കേന്ദ്രം റെയിഡ് ചെയ്തപ്പോൾ
ഗൊറില്ലയും മനുഷ്യരും തമ്മിലുള്ള ആ ബോണ്ട്
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം