AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Anuraj Manohar: ‘തമിഴ് പാട്ട് അനാവശ്യമായി തിരുകി കയറ്റുന്നതാണ് മലയാള സിനിമയിലെ പുതിയ ട്രെന്‍ഡ്’: അനുരാജ് മനോഹര്‍

Anuraj Manohar Insertion of Tamil Songs in Malayalam Films: About മലയാള സിനിമയിലെ പുതിയ ട്രെൻഡിനെ കുറിച്ച് സംസാരിക്കുകയാണ് അനുരാജ് മനോഹർ. തമിഴ് പാട്ടുകൾ അനാവശ്യമായി തിരുകി കയറ്റുന്നതാണ് മലയാള സിനിമയിലെ പുതിയ ട്രെൻഡ് എന്ന് അദ്ദേഹം പറയുന്നു.

Anuraj Manohar: ‘തമിഴ് പാട്ട് അനാവശ്യമായി തിരുകി കയറ്റുന്നതാണ് മലയാള സിനിമയിലെ പുതിയ ട്രെന്‍ഡ്’: അനുരാജ് മനോഹര്‍
അനുരാജ് മനോഹർ Image Credit source: Facebook
nandha-das
Nandha Das | Updated On: 01 Jun 2025 12:11 PM

2003ൽ നടന്ന മുത്തങ്ങ ഭൂസമരവും അതിനോടനുബന്ധിച്ച് നടന്ന പൊലീസ് വെടിവെപ്പും അടിസ്ഥാനമാക്കി ‘മറവികൾക്കെതിരായ ഓർമയുടെ പോരാട്ടം’ എന്ന ടാഗ് ലൈനോടെ തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് ‘നരിവേട്ട’. അനുരാജ് മനോഹർ സംവിധാനം ചെയ്ത ചിത്രം മെയ് 23നാണ് പ്രദർശനം ആരംഭിച്ചത്. ടൊവിനോ തോമസ്, ചേരൻ, സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘നരിവേട്ട’ നിർമിച്ചത് ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ്.

‘ഇഷ്‌ക്’ എന്ന സിനിമ കഴിഞ്ഞ് ആറ് വർഷത്തെ ഇടവേളക്ക് ശേഷമാണ് അനുരാജ് മറ്റൊരു പുതിയൊരു സിനിമയുമായി എത്തിയത്. ഇപ്പോഴിതാ മലയാള സിനിമയിലെ പുതിയ ട്രെൻഡിനെ കുറിച്ച് സംസാരിക്കുകയാണ് അനുരാജ്. തമിഴ് പാട്ടുകൾ അനാവശ്യമായി തിരുകി കയറ്റുന്നതാണ് മലയാള സിനിമയിലെ പുതിയ ട്രെൻഡ് എന്ന് അദ്ദേഹം പറയുന്നു.

ഇത്തരത്തിലുള്ള ഒരു ട്രെൻഡ് വിജയിച്ചു കഴിഞ്ഞാൽ പിന്നെ അത് വീണ്ടും അനുകരിക്കാനുള്ള ശ്രമം ഉണ്ടാകുമെന്നും അനുരാജ് കൂട്ടിച്ചേർത്തു. അത്തരം ട്രെൻഡുകൾക്ക് വഴങ്ങില്ലെന്ന് തീരുമാനം എടുത്താൽ മറ്റൊരു സിനിമയ്ക്കായി ആറ് വർഷത്തിലേറെ കാത്തിരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. മീഡിയ വൺ ചാനലിനോട് സംസാരിക്കുകയായിരുന്നു അനുരാജ് മനോഹർ.

ALSO READ: ‘ഇന്ന് എല്ലാവരും എന്നെ അഭിനന്ദിക്കുന്നു, പക്ഷേ എനിക്ക് അതൊന്നും ആസ്വദിക്കാൻ കഴിയുന്നില്ല’; ചിന്മയി

“ഇപ്പോൾ മലയാള സിനിമയിൽ ഉള്ളൊരു ട്രെൻഡ് ആണ് തമിഴ് പാട്ട് എങ്ങനെയെങ്കിലും സിനിമയിൽ തിരുകി കയറ്റാൻ പറ്റുമോ എന്ന് നോക്കുന്നത്. ഏതെങ്കിലും തമിഴ് പാട്ടുകൾ കൊണ്ടു വരുന്നത് ഇപ്പോൾ ഭയങ്കര ഹിറ്റാണ് പോലും. മഞ്ഞുമ്മൽ ബോയ്സിലും മറ്റ് രണ്ട് സിനിമകളിലുമൊക്കെ ഈ ട്രെൻഡ് ഉണ്ടായിരുന്നു. അതിന്റെ കുഴപ്പം ഇതാണ്, എന്തെങ്കിലും ഒന്ന് വിജയിച്ചാൽ പിന്നെ വീണ്ടും അതിനെ അനുകരിക്കാനുള്ള ശ്രമമാണ്. അതിന് വഴങ്ങി കൊടുക്കില്ല എന്നതാണ് നമ്മുടെ തീരുമാനം എങ്കിൽ മറ്റൊരു സിനിമക്ക് വേണ്ടി ആറ് വർഷമെല്ലാം കാത്തിരിക്കേണ്ടി വരും” അനുരാജ് മനോഹർ പറഞ്ഞു.