Jayaram and Rajasenan : ജയറാം കഥയില്‍ ഇടപെട്ടിട്ടില്ല, ഇടപെടാന്‍ അറിഞ്ഞിട്ടു വേണ്ടേ ; തങ്ങള്‍ തമ്മിലുണ്ടായ പ്രശ്‌നം വെളിപ്പെടുത്തി രാജസേനന്‍
Real problem between Jayaram and Rajasenan : അഭിമുഖത്തില്‍ നടന്‍ ജയറാമുമായുള്ള യഥാര്‍ത്ഥ പ്രശ്‌നം എന്തെന്ന് വെളിപ്പെടുത്തി സംവിധായകന്‍ രാജസേനന്‍. സംവിധായകന്‍ രാജസേനനും നടന്‍ ജയറാമും തമ്മിലുള്ള അകല്‍ച്ച സിനിമാലോകത്തിനകത്തും പുറത്തും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ്. ജയറാം എന്ന നടനെ സംബന്ധിച്ചിടത്തോളം ഏറ്റവും അധികം ഹിറ്റുകള്‍ നല്‍കിയ സംവിധായകനായിരുന്നു രാജസേനന്‍. എന്നാല്‍ ഒരു പ്രത്യേക ഘട്ടത്തില്‍ ഇരുവരും തമ്മില്‍ പിരിയുകയാണ് ഉണ്ടായത്.

ജയറാം, രാജസേനന്‍
സംവിധായകന്‍ രാജസേനനും നടന്‍ ജയറാമും തമ്മിലുള്ള അകല്‍ച്ച സിനിമാലോകത്തിനകത്തും പുറത്തും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ്. ജയറാം എന്ന നടനെ സംബന്ധിച്ചിടത്തോളം ഏറ്റവും അധികം ഹിറ്റുകള്‍ നല്‍കിയ സംവിധായകനായിരുന്നു രാജസേനന്‍. എന്നാല്‍ ഒരു പ്രത്യേക ഘട്ടത്തില്‍ ഇരുവരും തമ്മില്‍ പിരിയുകയാണ് ഉണ്ടായത്. ഈ വിഷയവുമായി ബന്ധപ്പെട്ട് രാജസേനന്‍ മുമ്പും പ്രതികരിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ എന്താണ് തങ്ങള്‍ തമ്മിലുണ്ടായ ശരിക്കും പ്രശ്‌നമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍.
മൂവി വേള്‍ഡ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് രാജസേനന്‍ ഇക്കാര്യം വിവരിക്കുന്നത്. ജയറാം കഥയില്‍ ഇടപെട്ടതുകൊണ്ടാണോ തമ്മില്‍ അകലാന്‍ കാരണം എന്നുള്ള അവതാരകന്റെ ചോദ്യത്തിനാണ് അദ്ദേഹം കൃത്യമായ മറുപടി നല്‍കിയത്. ജയറാം കഥയില്‍ ഇടപെട്ടിട്ടില്ല, എന്നാല്‍ ഇടപെടാന്‍ തുടങ്ങുകയായിരുന്നു, അത് ചെയ്യാനുള്ള അവസരം താന്‍ കൊടുത്തില്ല, പുള്ളി കഥയില്‍ ഇടപെട്ടു എന്ന് പറയുന്നത് തെറ്റാണ്, കാരണം പുള്ളിക്ക് അതിന് അറിയില്ല- രാജസേനന്‍ പറഞ്ഞു.
Also Read : “ക്ഷേത്രത്തിൻ്റെ സ്പോൺസർഷിപ്പ് വേണ്ടെന്ന് പറയാൻ എന്ത് വികാരമാണ് അൻസിബക്ക് തോന്നിയത്? അതേ അമ്പലത്തിൽ അൻസിബയും പോയിട്ടുണ്ടല്ലോ”; മല്ലിക സുകുമാരൻ
സത്യം തുറന്നു പറഞ്ഞാല്‍ താനുമായി ചെയ്ത സിനിമകളില്‍ ഫോണിലൂടെ നാലോ അഞ്ചോ വരി മാത്രമാണ് ജയറാം കഥ കേള്‍ക്കാറ്. പിന്നെ ജയറാം സ്‌ക്രിപ്റ്റ് കാണുന്നത് ലൊക്കേഷനില്‍ എത്തുമ്പോള്‍ മാത്രമാണ്. അതായിരുന്നു തങ്ങള്‍ തമ്മിലുള്ള രീതി. എന്നാല്‍ മധുചന്ദ്രലേഖയും കനക സിംഹാസനവും കഴിഞ്ഞ് അടുത്ത സിനിമയിലേക്ക് എത്തിയപ്പോള്‍ ഈ പറഞ്ഞ ഇടപെടാനുള്ള ശ്രമം ജയറാമിന്റെ ഭാഗത്തുനിന്ന് ആരംഭിച്ചു. നമ്മള്‍ ഇതുവരെ അങ്ങനെയല്ലല്ലോ ചെയ്തിരുന്നത് എന്ന് താന്‍ ചോദിച്ചപ്പോള്‍ ഇനി അങ്ങനെയൊക്കെ വേണ്ടേ എന്നായിരുന്നു മറുപടി. എങ്കില്‍ പിന്നെ എപ്പോഴെങ്കിലും കാണാമെന്നു പറഞ്ഞു പിരിയുകയായിരുന്നു.
പക്ഷേ അത് വഴക്കായിരുന്നില്ല സൗഹൃദപരമായി പറഞ്ഞതാണ്. എന്നാല്‍ കൂടെ നിന്നവര്‍ അവസരത്തെ ഉപയോഗിച്ച് തങ്ങളെ പരമാവധി അകറ്റാന്‍ ശ്രമിച്ചു. അതാണ് ഉണ്ടായത്. സ്വാഭാവികമായും ഇത്രയധികം അടുത്തുനിന്നവര്‍ അകന്നു പോകുമ്പോള്‍ ഉണ്ടാകുന്ന വിഷമം അപ്പോള്‍ ഉണ്ടായിരുന്നു, എന്നാല്‍ ഇപ്പോള്‍ അത് ഇല്ല. ജയറാമിന്റെ മക്കളുടെ കല്യാണത്തിന് തന്നെ വിളിച്ചില്ല എന്നും വിളിച്ചാല്‍ അല്ലേ പോകാന്‍ പറ്റൂ എന്നും രാജസേനന്‍ പറഞ്ഞു. ഈ അടുത്തിടെ ട്വന്റി ട്വന്റി സനിമയുടെ ക്ലൈമാക്‌സ് രംഗത്തില്‍ എന്തുകൊണ്ട് താനുണ്ടായില്ല എന്ന ചോദ്യത്തിന് വ്യത്യസ്തമായ മറുപടികള്‍ പറഞ്ഞതിന് ജയറാം ഏറെ ട്രോളുകള്‍ ഏറ്റവുങ്ങിയിരുന്നു. താരത്തിന്റെ അതിവിനയ പ്രകടനത്തിനെതിരെയും ട്രോളുകളും വിമര്‍ശനങ്ങളും ഉണ്ടായി. അതിനിടെയാണ് രാജസേനന്‍ ഇക്കാര്യം വെളിപ്പെടുത്തുന്നതും.
English Summary
Director Rajasenan revealed the real problem with actor Jayaram in an interview. The rift between director Rajasenan and actor Jayaram is a much-discussed topic both inside and outside the film industry. Rajasenan was the director who gave the most hits to actor Jayaram. But at a certain point, the two parted ways.