Diya Krishna: വഴിയിൽ ഇരിക്കുന്നവരെയൊന്നും അമ്മേന്ന് വിളിക്കണ്ട കാര്യമില്ല! അശ്വിന്റെ അമ്മയെ ആന്റിന്ന് മാത്രമേ വിളിക്കു; ദിയ കൃഷ്ണ
Diya Krishna Hate statement about ashwin mother:ആന്റി എന്നാണ് അശ്വിന്റെ അമ്മയെ ദിയ വിളിക്കാറുള്ളത്. തുടക്കം മുതൽ തന്നെ ദിയയുടെ ഈ രീതിയെ ആളുകൾ വിമർശിച്ചിരുന്നു. എന്നാൽ അപ്പോൾ ഒന്നും തന്നെ താരം ഇതിനോട് പ്രതികരിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ തനിക്കെതിരെ ഉയരുന്ന ഇത്തരം ആരോപണങ്ങൾക്കെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം..........
മലയാളികൾക്ക് സുപരിചിതമായ കുടുംബമാണ് കെ കെ ഫാമിലി. നടനും രാഷ്ട്രീയനേതാവുമായ കൃഷ്ണകുമാറിന്റെ കുടുംബം. അദ്ദേഹത്തിന്റെ രണ്ടാമത്തെ മകളാണ് ദിയ കൃഷ്ണ. നാലു മക്കളിൽ രണ്ടാമത്തെ മകൾ. കുടുംബത്തിലെ എല്ലാവരും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് ആണ്. അതിൽ ദിയയുടെ വീഡിയോസിനും റീലുകൾക്കും ഫോട്ടോകൾക്കും എല്ലാം എന്നും ആരാധകർ ഏറെയാണ്. മാത്രമല്ല മറ്റു മക്കളിൽ നിന്നും ദിയ പെരുമാറ്റം കൊണ്ടും ജീവിതരീതികൊണ്ടും അല്പം വ്യത്യസ്തവുമാണ്. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലുമായി വലിയൊരു വിഭാഗം ആളുകളാണ് ദിയയെ പിന്തുടരുന്നത്. 2024 ലാണ് ദിയ കൃഷ്ണ വിവാഹിതയായത്.
തന്റെ അടുത്ത സുഹൃത്തായ അശ്വിനെയാണ് താരം വിവാഹം ചെയ്തിരുന്നത്. ഇപ്പോൾ ഇരുവർക്കും ഓമി എന്ന പേരുള്ള ഒരു മകനും ഉണ്ട്. ഒരു പരമ്പരാഗത ബ്രാഹ്മണൻ കുടുംബത്തിൽ ജനിച്ച വ്യക്തിയാണ് അശ്വിൻ. കുടുംബത്തിന്റെ ജീവിതരീതിയും പ്രകൃതവുമായി ഒക്കെ ദിയയുടെ കുടുംബവുമായി വളരെയധികം വ്യത്യസ്തമായവർ. ആന്റി എന്നാണ് അശ്വിന്റെ അമ്മയെ ദിയ വിളിക്കാറുള്ളത്.
തുടക്കം മുതൽ തന്നെ ദിയയുടെ ഈ രീതിയെ ആളുകൾ വിമർശിച്ചിരുന്നു. എന്നാൽ അപ്പോൾ ഒന്നും തന്നെ താരം ഇതിനോട് പ്രതികരിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ തനിക്കെതിരെ ഉയരുന്ന ഇത്തരം ആരോപണങ്ങൾക്കെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം. തനിക്ക് അശ്വിന്റെ അമ്മയെ അമ്മ എന്ന് വിളിക്കാൻ ഇഷ്ടമല്ല എന്നും ആന്റി എന്നാണ് വിളിക്കാറ് അങ്ങനെ വിളിക്കുന്നതിന് അവർക്കും പ്രശ്നമില്ല എന്നാണ് പറയുന്നത്.
ALSO READ:കാട്, മലനിര, വെള്ളച്ചാട്ടം…; രശ്മിക കണ്ട കൊച്ചി നമ്മൾ കണ്ടതല്ല
ഇതെന്താ വല്ല കാവിലെ അമ്മയും ആണോ?
നിങ്ങൾക്കൊക്കെ ഒരുപക്ഷേ കാണുന്നവരെയൊക്കെ അമ്മ, അച്ചാ എന്നൊക്കെ വിളിക്കാൻ പറ്റും. പക്ഷേ എനിക്ക് അങ്ങനെ വിളിക്കാൻ മരുതംകുടി വീട്ടിൽ ഒരാളുണ്ട് അവരുടെ പേരാണ് സിന്ധു കൃഷ്ണ അവരെ മാത്രമേ ഞാൻ അമ്മ എന്ന് വിളിക്കേണ്ടതുള്ളൂ അല്ലാതെ വഴിയിൽ കാണുന്നവരെയൊക്കെ അമ്മ അച്ഛാ എന്ന് വിളിക്കേണ്ട ഒരു ആവശ്യവും തനിക്കില്ല എന്നാണ് ദിയ കൃഷ്ണ പ്രതികരിച്ചത്. അശ്വിൻ ഇനി എന്റെ അച്ഛനെയും അമ്മയെയും അമ്മ അച്ഛാ എന്ന് വിളിച്ചാലും ഞാൻ ചോദിക്കും തനിക്ക് വേറെ പണിയൊന്നുമില്ലേ എന്ന്. നാളെ എന്റെ മകൻ വലുതായി അവന്റെ ഭാര്യയുടെ അമ്മയെ അമ്മേയെന്ന് വിളിച്ചാലും ഞാൻ ചോദിക്കും പിന്നെ ഞാൻ ആരാണെന്ന്.
വഴിയിൽ കാണുന്നവരെയൊക്കെ അമ്മയെ എന്ന് വിളിക്കുവാൻ ഇതെന്താ വല്ല കാവിലെ അമ്മയും ആണോ എന്നും ദിയ കൃഷ്ണ പരിഹസിക്കുന്നു. എന്നാൽ ഇതിനു പിന്നാലെ താരത്തിന് വലിയ രീതിയിലുള്ള സോഷ്യൽ മീഡിയ അതിക്രമം ആണ് വരുന്നത് . അശ്വിന്റെ അമ്മ അങ്ങനെ വഴിയിൽ കാണുന്ന ആളല്ലല്ലോ അവരെ അങ്ങനെ വിളിക്കേണ്ടതുണ്ട് അല്ലെങ്കിൽ തന്നെ പ്രായത്തിൽ മൂത്ത ആളുകളെ അമ്മേ അച്ഛാ എന്നൊക്കെ വിളിക്കണമെങ്കിൽ അത് ജനിച്ചപ്പോൾ തന്നെ സംസ്കാരം കിട്ടണം അല്ല എന്നുണ്ടെങ്കിൽ ഇങ്ങനെയൊക്കെ വിളിക്കാൻ പറ്റുള്ളൂ എന്നും ആളുകൾ പ്രതികരിച്ചു.
ENGLISH SUMMARY
Diya krishna calls husband Ashwin’s mother “aunty”.People have criticized Diya’s style of calling her since the beginning. now she has come out with a response to such allegations against her. She says that she does not like Ashwin’s mother being called “amma” and that she calls him “aunty” and that she has no problem with being called that way.