Diya Krishna: ‘അശ്വിന്റെ കുടുംബത്തെ ഓണാഘോഷത്തിൽ കാണുന്നില്ല’; വീട്ടുകാർ വരാത്തതിന് കാരണം തുറന്നുപറഞ്ഞ് ദിയ കൃഷ്ണ
Diya Krishna On Aswin’s Family’s Absence: ചിത്രങ്ങളിലും വീഡിയോകളിലും അശ്വിന്റെ കുടുംബത്തിൽ നിന്നും ആരെയും കണ്ടിരുന്നില്ല. ഇതോടെ അശ്വിന്റെ കുടുംബത്തെ ആഘോഷങ്ങളിലൊന്നും കാണുന്നില്ലല്ലോ എന്ന് ചോദിച്ച് കൊണ്ട് ആരാധകർ രംഗത്ത് എത്തി.
സോഷ്യൽ മീഡിയ താരമാണ് നടൻ കൃഷ്ണ കുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. താരകുടുംബത്തിൽ ദിയയ്ക്ക് ആരാധകർ കൂടുതലാണ്. കുടുംബത്തിലെ എല്ലാ വിശേഷങ്ങളും ദിയ പങ്കുവയ്ക്കാറുണ്ട്. ജൂലൈയ് അഞ്ചിനാണ് ദിയയ്ക്കും ഭർത്താവ് അശ്വിനും ആൺ കുഞ്ഞ് പിറന്നത്. ഇതിനു ശേഷം കുഞ്ഞിന്റെ വിശേഷങ്ങൾ പങ്കുവച്ചും ദിയ എത്തിയിരുന്നു. എന്നാൽ ഈയടുത്താണ് ഓമിയുടെ മുഖം വെളിപ്പെടുത്തി താരം രംഗത്ത് എത്തിയത്.
സെപ്റ്റംബർ അഞ്ചിന് കുഞ്ഞിന്റെ മുഖം വെളിപ്പെടുത്തുമെന്നാണ് ആദ്യം അറിയിച്ചത്. എന്നാൽ അന്ന് ഓമി സുഖമില്ലാതെ ആശുപത്രിയിലായിരുന്നു. അതുകൊണ്ട് തന്നെ ഓണാഘോഷവും വിവാഹ വാർഷികവും ആഘോഷിക്കാൻ ദിയയ്ക്ക് സാധിച്ചിരുന്നില്ല. അതിനു ശേഷം ചെറിയ ഒരു വ്ലാഗിലൂടെയായിരുന്നു കുഞ്ഞിന്റെ മുഖം വെളിപ്പെടുത്തിയത്. എന്നാൽ അഹാന കുടുംബത്തിനും അടുത്ത സുഹൃത്തുക്കൾക്കും ചെറിയൊരു ഓണാഘോഷം നടത്തി. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ദിയ ഇതിന്റെ വ്ലോഗ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
Also Read: ‘മോഹൻലാൽ നമ്മുടെ കുടുംബം നോക്കുമെന്ന് പറഞ്ഞു, പക്ഷെ തിരിഞ്ഞ് നോക്കിയില്ല’; ശാന്തി വില്യംസ്
എന്നാൽ ചിത്രങ്ങളിലും വീഡിയോകളിലും അശ്വിന്റെ കുടുംബത്തിൽ നിന്നും ആരെയും കണ്ടിരുന്നില്ല. ഇതോടെ അശ്വിന്റെ കുടുംബത്തെ ആഘോഷങ്ങളിലൊന്നും കാണുന്നില്ലല്ലോ എന്ന് ചോദിച്ച് കൊണ്ട് ആരാധകർ രംഗത്ത് എത്തി. എന്നാൽ ഇപ്പോഴിതാ അശ്വിന്റെ ഫാമിലി ആഘോഷത്തിൽ വരാത്തതിന്റെ കാരണം തുറന്ന് പറഞ്ഞ് ദിയ രംഗത്ത് എത്തി. അശ്വിന്റെ അച്ഛന് ചിക്കൻ പോക്സുണ്ട്. അതിനാൽ പുറത്തേക്ക് വരുന്നത് നല്ലതല്ല. മാത്രവുമല്ല കുഞ്ഞുമുണ്ടല്ലോ എന്നായിരുന്നു ദിയയുടെ മറുപടി.
അതേസമയം ഇതിനു മുൻപ് കുഞ്ഞിന്റെ എല്ലാ ചടങ്ങുകളിലും അശ്വിന്റെ കുടുംബവും ഉണ്ടായിരുന്നു. അശ്വിന്റെ കുടുംബത്തോട് വലിയ അടുപ്പം ദിയക്കുണ്ട്. എല്ലാ കാര്യങ്ങളും തുറന്ന് പറയുന്ന ആളാണ് ദിയ. ഇഷ്ടമല്ലെങ്കിൽ ഇഷ്ടമല്ലെന്ന് പറയും. ആ സ്വഭാവം അശ്വിന്റെ വീട്ടുകാർക്ക് ഇഷ്ടമാണെന്ന് കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ ദിയ കൃഷ്ണ പറയുകയുണ്ടായി.