AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam Season 7: ഏഴിന്റെ പണിയുമായി അവരെത്തുന്നു! അഖിൽ മാരാറിന് പിന്നാലെ ബിബി ഹൗസിലേക്ക് ആ രണ്ട് മുന്‍ മത്സരാര്‍ഥികളും; ആവേശത്തില്‍ പ്രേക്ഷകര്‍

Bigg Boss Malayalam 7 : ഇന്ന് ആരംഭിക്കുന്ന വീക്കിലി ടാസ്ക് ആയ ഹോട്ടല്‍ ടാസ്കിലേക്കാണ് അതിഥികളായി പങ്കെടുക്കാൻ ഇവരെ ബി​ഗ് ബോസ് എത്തിച്ചിരിക്കുന്നത്.

Bigg Boss Malayalam Season 7: ഏഴിന്റെ പണിയുമായി അവരെത്തുന്നു! അഖിൽ മാരാറിന് പിന്നാലെ ബിബി ഹൗസിലേക്ക് ആ രണ്ട് മുന്‍ മത്സരാര്‍ഥികളും; ആവേശത്തില്‍ പ്രേക്ഷകര്‍
Bigg Boss Malayalam Season 7 Image Credit source: social media
sarika-kp
Sarika KP | Updated On: 16 Sep 2025 15:16 PM

ബി​ഗ് ബോസ് സീസൺ ഏഴ് ആരംഭിച്ച് ഏഴാം വാരത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ദിവസങ്ങൾ പിന്നിടുമ്പോൾ കൂടുതൽ ആവേശകരവും സംഘര്‍ഷഭരിതമാവുമാണ് വീട്. പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടാണ് ഓരോ തവണയും പുതിയ ടാസ്ക്കുകളുമായി അണിയറപ്രവർത്തകർ എത്തുന്നത്. ഇപ്പോഴിതാ വീട്ടിലേക്ക് പുതിയ രണ്ട് അതിഥികൾ കൂടി എത്തിയിരിക്കുകയാണ്.

മുൻ മത്സരാർത്ഥികൾ ആയ ശോഭയും ഷിയാസുമാണ് അതിഥികളായി എത്തുന്നത് . അതിന്റെ വീഡിയോ പ്രമോ അടക്കമുള്ളവ സോഷ്യൽ മീഡിയയിൽ വൈറലായി. ഇന്ന് ആരംഭിക്കുന്ന വീക്കിലി ടാസ്ക് ആയ ഹോട്ടല്‍ ടാസ്കിലേക്കാണ് അതിഥികളായി പങ്കെടുക്കാൻ ഇവരെ ബി​ഗ് ബോസ് എത്തിച്ചിരിക്കുന്നത്. പഴയ സീസണുകളിലെ മാതൃകയില്‍ ബി​ഗ് ബോസ് മലയാളത്തിലെ രണ്ട് മുന്‍ മത്സരാര്‍ഥികളെയാണ് ബി​ഗ് ബോസ് ഈ ഡ്യൂട്ടിക്കായി നിയോ​ഗിച്ചിരിക്കുന്നത്.

Also Read:‘അശ്വിന്റെ കുടുംബത്തെ ഓണാഘോഷത്തിൽ കാണുന്നില്ല’; വീട്ടുകാർ വരാത്തതിന് കാരണം തുറന്നുപറഞ്ഞ് ദിയ കൃഷ്ണ

ബി​ഗ് ബോസ് ആദ്യ സീസണിലെ മത്സരാര്‍ഥി ആയിരുന്നു ഷിയാസ് കരിം. സീസൺ അഞ്ചിലെ മത്സരാര്‍ഥിയും ആയിരുന്നു ശോഭ വിശ്വനാഥ്. ഹോട്ടല്‍ ടാസ്കില്‍ അതിഥികളായി എത്തുന്നവരെ സന്തോഷിപ്പിക്കുകയാണ് ഹോട്ടല്‍ നടത്തിപ്പുകാരായ നിലവിലെ മത്സരാര്‍ഥികളുടെ ടാസ്ക്. ഹോട്ടലിന്‍റെ പ്രവര്‍ത്തനത്തിലും ജീവനക്കാരുടെ സേവനങ്ങളിലും തൃപ്തരായി അതിഥികള്‍ നല്‍കുന്ന കോയിനുകളിലും പാരിതോഷികങ്ങളിലുമാവും മത്സരാര്‍ഥികളുടെ കണ്ണ്.

ബിബി ഹോട്ടലിലേക്ക് ഇവരെത്തുന്നതോടെ കളി മാറുമെന്നാണ് പ്രേക്ഷകർ പറയുന്നത്. മത്സരാർത്ഥികൾക്ക് ഏഴിന്റെ പണിയുമായാണ് ഇവരെത്തുന്നതെന്നും പ്രേക്ഷകർ പറയുന്നു. അതേസമയം നാളെ കൂടുതൽ അതിഥികൾ എത്താൻ സാധ്യത ഉണ്ടെന്നാണ് ചില ഓൺലൈൻ ചാനൽ അഭിപ്രായപ്പെടുന്നത്.