AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vrushabha: കാത്തിരിപ്പിന് അവസാനം; മോഹൻലാലിൻറെ ബ്രഹ്മാണ്ഡ ചിത്രം ‘വൃഷഭ’യുടെ ടീസർ ഉടൻ

Vrushabha Teaser Set to Release: ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ചിത്രത്തിന്റെ ടീസർ പുറത്തുവിടാൻ ഒരുങ്ങുകയാണ് അണിയറപ്രവർത്തകർ. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഒരു പോസ്റ്ററും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

Vrushabha: കാത്തിരിപ്പിന് അവസാനം; മോഹൻലാലിൻറെ ബ്രഹ്മാണ്ഡ ചിത്രം ‘വൃഷഭ’യുടെ ടീസർ ഉടൻ
'വൃഷഭ' പോസ്റ്റർ Image Credit source: Mohanlal/ Facebook
nandha-das
Nandha Das | Updated On: 16 Sep 2025 14:05 PM

മോഹൻലാൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘വൃഷഭ’. ഈ ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രത്തിൽ ഒരു യോദ്ധാവിന്റെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നതെന്നാണ് സൂചന. ഇപ്പോഴിതാ, ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ചിത്രത്തിന്റെ ടീസർ പുറത്തുവിടാൻ ഒരുങ്ങുകയാണ് അണിയറപ്രവർത്തകർ. സെപ്റ്റംബർ 18നാണ് ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്യുന്നത്.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഡബ്ബിങ് പൂർത്തിയായ വിവരം അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. കൂടാതെ, ‘കാത്തിരിപ്പ് അവസാനിക്കുന്നു…ഗർജ്ജനം നാളെ തുടങ്ങും’ എന്ന ടാഗ്‌ലൈനോട് കൂടി ചിത്രത്തിന്റെ ഒരു പോസ്റ്ററും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇതിനെല്ലാം പ്രേക്ഷകരിൽ നിന്ന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇപ്പോൾ ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

മോഹൻലാലിനെ സംബന്ധിച്ചിടത്തോളം 2025 ഒത്തിരി ഹിറ്റുകൾ സമ്മാനിച്ച വർഷമാണ്. അതുകൊണ്ട് തന്നെ ‘വൃഷഭ’യും മികച്ച സിനിമയായിരിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ. നന്ദകിഷോർ സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്ക് – മലയാളം ദ്വിഭാഷാ ചിത്രമായാണ് ഒരുങ്ങുന്നത്. എങ്കിലും, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം മൊഴിമാറ്റി പ്രദർശനത്തിനെത്തും.

ചിത്രത്തിൽ റോഷൻ മെക, ഷനയ കപൂർ, സഹ്റ ഖാൻ, രാഗിണി ദ്വിവേദി, ശ്രീകാന്ത് മെക എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സഞ്ജയ് കപൂറിന്റെ മകള്‍ ഷനായ കപൂര്‍ പാന്‍ ഇന്ത്യന്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട്. ശോഭ കപൂർ, എക്താ ആർ കപൂർ, സികെ പത്മകുമാർ, വരുൺ മാത്തൂർ, സൗരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാൽ ഗുർനാനി, ജൂഹി പരേഖ് മേത്ത എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

ALSO READ: മഞ്ഞുമ്മൽ ബോയ്സ് വീണൂ, ഇനി കല്യാണിക്ക് മുന്നിൽ മോഹൻലാൽ മാത്രം; ലോകഃ ബോക്സ്ഓഫീസ്.

അച്ഛനും മകനും തമ്മിലുള്ള സ്‌നേഹബന്ധത്തിന്റെയും പ്രതികാരത്തിന്റെയും കഥയാണ് ചിത്രം പറയുന്നതെന്നാണ് വിവരം. 200 കോടി ബജറ്റിൽ നിർമിക്കുന്ന ചിത്രം വിഎഫ്എക്സിനും ഏറെ പ്രാധാന്യം നൽകുമെന്നാണ് വിവരം. ഇതുവരെ കണ്ടതിൽ നിന്ന് വ്യത്യസ്‍തമായ ഒരു ഇതിഹാസ ദൃശ്യാനുഭവം സിനിമയിൽ പ്രതീക്ഷിക്കാം എന്നാണ് അണിയറ പ്രവർത്തകർ ഉറപ്പ് നൽകുന്നത്. ഒക്ടോബർ 16ന് ചിത്രം തീയേറ്ററുകളിൽ എത്തും.