AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Diya Krishna: ‘കുഞ്ഞ് അങ്ങനെയായപ്പോൾ നമ്മളെല്ലാവരും ഡൗൺ ആയി, ഞാൻ എല്ലാ ദിവസവും കരഞ്ഞ് ബിപി കൂടി’; ഓമിയെക്കുറിച്ച് ദിയ കൃഷ്ണ

അസുഖം ബാധിച്ചത് കാരണം കുഞ്ഞിന് തൂക്കം കുറഞ്ഞിട്ടുണ്ടെന്ന് ദിയ പറയുന്നു. ഇപ്പോൾ കുഴപ്പമില്ലെന്നും ദിയ വീഡിയോയിൽ പറയുന്നുണ്ട്. എല്ലാവരെയും കാണുമ്പോൾ ചിരിക്കുന്ന കുഞ്ഞ് അങ്ങനെയായപ്പോൾ നമ്മളെല്ലാവരും ഡൗൺ ആയി എന്നും താൻ എല്ലാ ദിവസവും കരഞ്ഞ് ബിപി കൂടിയെന്നും ദിയ പറയുന്നുണ്ട്.

Diya Krishna: ‘കുഞ്ഞ് അങ്ങനെയായപ്പോൾ നമ്മളെല്ലാവരും ഡൗൺ ആയി, ഞാൻ എല്ലാ ദിവസവും കരഞ്ഞ് ബിപി കൂടി’; ഓമിയെക്കുറിച്ച് ദിയ കൃഷ്ണ
Diya OmiImage Credit source: instagram
sarika-kp
Sarika KP | Published: 14 Sep 2025 09:56 AM

സോഷ്യൽ മീഡിയയിൽ താരമായി മാറിയിരിക്കുകയാണ് ഇൻഫ്ലുവൻസർ ദിയ കൃഷ്ണയുടെ മകൻ ഓമി. കഴിഞ്ഞ ദിവസമാണ് ദിയയും ഭർത്താവ് അശ്വിനും കുഞ്ഞിന്റെ മുഖം ആരാധകരുമായി പങ്കുവച്ചത്. ഇതിനു പിന്നാലെ ഓമിക്ക് ഇൻസ്റ്റാ​ഗ്രാം പേജും ആരംഭിച്ചിട്ടുണ്ട്. നിയോം അശ്വിൻ കൃഷ്ണ എന്ന പേരിൽ ഇൻസ്റ്റഗ്രാം അക്കൗണ്ടും ഓമിക്കായുണ്ട്. കുടുംബാംഗങ്ങൾക്കായി മാത്രം കാണാവുന്ന രീതിയിൽ പ്രൈവറ്റ് അക്കൗണ്ട് ആയി വച്ചിരുന്ന ഈ അക്കൗണ്ട് കഴിഞ്ഞ ദിവസം മുതൽ പബ്ലിക്ക് അക്കൗണ്ട് ആക്കി. ആദ്യം മുതലേയുള്ള നിയോമിന്റെ ചിത്രങ്ങൾ ഈ അക്കൗണ്ടിൽ കാണാം.

സെപ്റ്റംബർ അഞ്ചിന് കുഞ്ഞിന്റെ മുഖം വെളിപ്പെടുത്തുമെന്നാണ് ആദ്യം അറിയിച്ചത്. എന്നാൽ അന്ന് ഓമി സുഖമില്ലാതെ ആശുപത്രിയിലായിരുന്നു. അതുകൊണ്ട് തന്നെ ഓണാഘോഷവും വിവാ​ഹ വാർഷിക ദിനാ​​​ഘോഷവും ഒന്നും നടത്തിയിരുന്നില്ല. ഇപ്പോഴിതാ ആശുപത്രിയിൽ നിന്ന് തിരിച്ചെത്തിയ ശേഷം ദിയ പങ്കുവച്ച വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

Also Read:‘ഏറ്റവും മോശമായ പദ​പ്രയോ​ഗങ്ങൾ നടത്തുന്നത് ലക്ഷ്മി; പുരുഷന്മാരോട് മാപ്പ് പറയണം’

അസുഖം ബാധിച്ചത് കാരണം കുഞ്ഞിന് തൂക്കം കുറഞ്ഞിട്ടുണ്ടെന്ന് ദിയ പറയുന്നു. ഇപ്പോൾ കുഴപ്പമില്ലെന്നും ദിയ വീഡിയോയിൽ പറയുന്നുണ്ട്. എല്ലാവരെയും കാണുമ്പോൾ ചിരിക്കുന്ന കുഞ്ഞ് അങ്ങനെയായപ്പോൾ നമ്മളെല്ലാവരും ഡൗൺ ആയി എന്നും താൻ എല്ലാ ദിവസവും കരഞ്ഞ് ബിപി കൂടിയെന്നും ദിയ പറയുന്നുണ്ട്.

മാനസികമായ താൻ ഇപ്പോൾ ശരിയായി. ഐസിയുവിൽ അവന് ചുമ തു‌ടങ്ങി. ചുമച്ച് കൊണ്ടിരിക്കുന്നതിനാൽ പാല് കൊടുക്കരുതെന്നും തലയ്ക്ക് കയറുമെന്ന് ഡോക്ടേർസ് പറഞ്ഞു. അവന് വിശക്കുന്നുണ്ടായിരുന്നു. ആശുപത്രയിൽ നിന്ന് എത്തിയതിനു ശേഷം ഓമി നന്നായി ഉറങ്ങുന്നുണ്ടെന്നും എത്രയും പെട്ടെന്ന് അവനെ ഓജസും തേജസുമുള്ള ഓമിയായി മാറ്റണം എന്നും ദിയ പറയുന്നുണ്ട്.