AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Diya Krishna: ‘ഇവനെ കരുതി ആ വേദന ഞാൻ മറക്കും’; കുഞ്ഞിന്റെ വിശേഷങ്ങളുമായി ദിയ കൃഷ്ണ

Diya Krishna's baby noolukettu ceremony: ജൂലൈ 5നാണ് ദിയ കൃഷ്ണയ്ക്കും അശ്വിൻ ഗണേശിനും ഒരു ആൺകുഞ്ഞ് ജനിച്ചത്. ഓമി എന്ന് വിളിപ്പേരുള്ള കുഞ്ഞിന്റെ യഥാർഥ പേര് നിയോം അശ്വിൻ കൃഷ്ണ എന്നാണ്.

Diya Krishna: ‘ഇവനെ കരുതി ആ വേദന ഞാൻ മറക്കും’; കുഞ്ഞിന്റെ വിശേഷങ്ങളുമായി ദിയ കൃഷ്ണ
Diya Krishna Image Credit source: Instagram
nithya
Nithya Vinu | Published: 04 Aug 2025 14:13 PM

മലയാളികൾക്ക് പ്രിയപ്പെട്ട സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. യൂട്യൂബ് ചാനലിലൂടെ തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം താരം പ്രേക്ഷകരുമായി പങ്ക് വയ്ക്കാറുണ്ട്. ഇപ്പോഴിതാ, തന്റെ മകന്ഫെ നൂലുകെട്ട് ചടങ്ങും ആഘോഷമാക്കിയിരിക്കുകയാണ് താരം.

കുടുംബാം​ഗങ്ങളും അടുത്ത ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു നൂലുകെട്ട്. ചടങ്ങിന്റെ ചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയ പേജിലൂടെ ദിയ പങ്കുവച്ചിരുന്നു. പോസ്റ്റിന് താഴെ നിരവധി പേരാണ് ആശംസകളും അനു​ഗ്രഹങ്ങളുമായെത്തിയത്. കുഞ്ഞ് വന്നതിന് ശേഷമുള്ള തന്റെ മാറ്റങ്ങളെ കുറിച്ചും ദിയ പറയുന്നുണ്ട്.

എനിക്കിപ്പോൾ എല്ലാവരോടും പറയാനുള്ള ഒരു കാര്യം, എനിക്ക് പ്രസവിക്കാമെങ്കിൽ നിങ്ങൾക്കെല്ലാവർക്കും പ്രസവിക്കാം എന്നതാണ്. ഓമി കുഞ്ഞനും ക്യൂട്ടുമാണ്. എനിക്ക് നടുവേദനയൊക്കെ എടുത്താലും ഇവനെ നോക്കി കൊണ്ടിരിക്കുമ്പോൾ ആ ഫ്രസ്ട്രേഷൻ ഒക്കെ മാറും. ആ പോട്ടെ, പാവം ചക്കര, ഇവന് വേണ്ടിയല്ലെ എന്നു കരുതി ഞാനത് വിടും, ദിയ കൃഷ്ണ പറയുന്നു.

ജൂലൈ 5നാണ് ദിയ കൃഷ്ണയ്ക്കും അശ്വിൻ ഗണേശിനും ഒരു ആൺകുഞ്ഞ് ജനിച്ചത്. ഓമി എന്ന് വിളിപ്പേരുള്ള കുഞ്ഞിന്റെ യഥാർഥ പേര് നിയോം അശ്വിൻ കൃഷ്ണ എന്നാണ്. ഗർഭിണിയായതുമുതലുള്ള വിശേഷങ്ങളെല്ലാം ദിയ യൂട്യൂബ് ചാനലിൽ പങ്കുവയ്ക്കാറുണ്ടായിരുന്നു.