Adhila Noora: ‘വിളിച്ച് വരുത്തി തള്ളിപ്പറയാൻ കാണിച്ച അന്തസ് നല്ലതാണ്; ഇതുവരെ അവർ ഇവിടെ ജീവിച്ചു ഇനിയും ജീവിക്കും’

Diya Sana Slams Faisal AK Malabar on Adhila Noora Issue: ഇതുവരെയും ആദിലയും നൂറയും ഇവിടെ ജീവിച്ചു. ഇനിയും അവർ ജീവിക്കും. അവർക്കൊപ്പം നിൽക്കുന്നവർ അവരുടെ കൂടെ തന്നെയുണ്ട് എന്നാണ് ദിയ സന ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചത്.

Adhila Noora: വിളിച്ച് വരുത്തി തള്ളിപ്പറയാൻ കാണിച്ച അന്തസ് നല്ലതാണ്; ഇതുവരെ അവർ ഇവിടെ ജീവിച്ചു ഇനിയും ജീവിക്കും

Adhila Noora

Published: 

18 Nov 2025 | 12:03 PM

ബി​ഗ് ബോസ് സീസൺ ഏഴിൽ ഏറ്റവും ജനപ്രീതി നേടിയ മത്സരാർഥികളിൽ രണ്ട് പേരായിരുന്നു ആദിലയും നൂറയും. ബി​ഗ് ബോസിനു ശേഷം ഇരുവർക്കും വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഇതിനിടെയിൽ കഴിഞ്ഞ ദിവസം മലബാർ ഗോൾഡ് എക്സിക്യൂട്ടിവ് ഡയറക്ടർ ഫൈസൽ എകെ മലബാറിന്റെ ​ഗൃഹപ്രവേശന ചടങ്ങിൽ ഇരുവരും പങ്കെടുത്തിരുന്നു.

പരിപാടിയുടെ ചിത്രങ്ങളും വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ ഇതോടെ ഫൈസലിന് നേരെ വ്യാപക വിമർശനങ്ങളാണ് ഉയർന്നത്. ആദിലയേയും നൂറയേയും ഫങ്ഷന് ക്ഷണിച്ചുവെന്നതിന്റെ പേരിലാണ് ഒരു വിഭാ​ഗം ആളുകൾ ഫൈസലിന് നേരെ തിരിഞ്ഞത്.ഇതോടെ ഫൈസൽ മറുപടിയുമായി രം​ഗത്ത് എത്തി. ആദിലയും നൂറയും പരിപാടിക്ക് വന്നത് തൻ്റെ അറിവോടെയല്ലെന്നായിരുന്നു ഇദ്ദേഹം പറഞ്ഞത്.

Also Read:‘ആദിലയും നൂറയും വന്നത് എൻ്റെ അറിവോടെയല്ല; സമൂഹത്തോട് ക്ഷമ ചോദിക്കുന്നു’: മലബാർ ഗോൾഡ് എക്സിക്യൂട്ടിവ് ഡയറക്ടർ

പൊതു സമൂഹത്തിൻ്റെ സദാചാരമൂല്യങ്ങളെ വെല്ലുവിളിച്ചും മാതാപിതാക്കളെ ധിക്കരിച്ചും സമൂഹമധ്യത്തിൽ താറടിച്ചും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അവരെ സ്വീകരിച്ചതിലൂടെ പുതുതലമുറക്ക് തെറ്റായ സന്ദേശം നൽകി എന്ന ആരോപണത്തെ മുഖവിലക്കെടുക്കുകയാണ്. വിഷയത്തിൽ ആത്മാർത്ഥമായ ഖേദം അറിയിക്കുകയും സമൂഹത്തോട് ക്ഷമ ചോദിക്കുകയും ചെയ്യുന്നു എന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

പോസ്റ്റ് വിവാദമായതോടെ നിരവധി പേരാണ് വിമർശിച്ച് രം​ഗത്ത് എത്തുന്നത്. ഇതോടെ പോസ്റ്റ് പിൻവലിച്ചു. എന്നാൽ ഇതിനെതിരെ പലരും രം​ഗത്ത് എത്തുന്ന കാഴ്ചയാണ് കണ്ടത്. ആക്റ്റിവിസ്റ്റും മോഡലുമായ ദിയ സന പ്രതികരിച്ച് രം​ഗത്ത് എത്തി. വിളിച്ച് വരുത്തി നല്ലോണം ട്രീറ്റ്‌ ചെയ്തിട്ട് തള്ളിപ്പറയാൻ കാണിച്ച അന്തസ് നല്ലതാണെന്നാണ് ദിയ സന പറയുന്നത്. ഇതുവരെയും ആദിലയും നൂറയും ഇവിടെ ജീവിച്ചു. ഇനിയും അവർ ജീവിക്കും. അവർക്കൊപ്പം നിൽക്കുന്നവർ അവരുടെ കൂടെ തന്നെയുണ്ട് എന്നാണ് ദിയ സന ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചത്.

 

Follow Us
വോട്ട് ചോദിച്ച് വന്ന രമേഷ് പിഷാരടിയെ തടഞ്ഞു ബിജെപി പ്രവർത്തകർ
രഞ്ജിത്ത് ജഡ്ജിന് മുൻപിൽ പറഞ്ഞത് എന്ത്?
പ്രധാനമന്ത്രി മാത്രമല്ല, തരൂരും ചെണ്ടകൊട്ടി
പാരാസെയിലിംഗിനിടെ കേബിള്‍ പൊട്ടി വിനോദസഞ്ചാരി കടലില്‍ വീണു; പിന്നാലെ രക്ഷപ്പെടുത്തി; സംഭവം ഗോവയില്‍