Dileep: മഞ്ജുവിനോട് സൂക്ഷിക്കണമെന്ന് പറഞ്ഞിരുന്നു, ഇപ്പോഴും അതുതന്നെ പറയുന്നു, ദിലീപ് ഇപ്പോഴും കുറ്റാരോപിതനെന്ന് ഭാഗ്യലക്ഷ്മി

Dobbing artist Bhagya Lakshmi about Dileep: അമ്മ സംഘടനയിൽ സ്ത്രീകൾ വന്നതുകൊണ്ട് പ്രത്യേക മാറ്റങ്ങൾ ഒന്നുമുണ്ടായിട്ടില്ലെന്നും അതിജീവിതയ്ക്കുവേണ്ടി അവർ നേരത്തെ യോഗം ചേർന്നിരുന്നില്ല, ഇന്നലെയാണ് ഒരു അടിയന്തര യോഗം ചേരുന്നത് എന്നും അവർ പറഞ്ഞു.

Dileep: മഞ്ജുവിനോട് സൂക്ഷിക്കണമെന്ന് പറഞ്ഞിരുന്നു, ഇപ്പോഴും അതുതന്നെ പറയുന്നു, ദിലീപ് ഇപ്പോഴും കുറ്റാരോപിതനെന്ന് ഭാഗ്യലക്ഷ്മി

Dileep And Bhagyalakshmi

Published: 

09 Dec 2025 19:11 PM

പാലക്കാട്: നടിയെ ആക്രമിച്ച കേസിൽ കോടതി വെറുതെവിട്ട നടൻ ദിലീപിനെ കുറ്റാരോപിതൻ എന്ന് വിളിക്കാനാണ് താൻ ഇപ്പോഴും ആഗ്രഹിക്കുന്നതെന്ന് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി വ്യക്തമാക്കി. പുറത്തുവന്നത് അന്തിമവിധിയല്ലെന്നും, ഇതിന് മുകളിൽ ഹൈക്കോടതിയും സുപ്രീംകോടതിയും ഉൾപ്പെടെയുള്ള നിയമ സാധ്യതകൾ അവശേഷിക്കുന്നുണ്ടെന്നും അവർ പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

 

അന്തിമവിധിക്ക് കാത്തിരിക്കുന്നു

 

കോടതി വെറുതെവിട്ട ഉടൻ, സിനിമാ മേഖലയിലെ പലരും ദിലീപിനോട് ഒരു ബന്ധു തിരിച്ചുവരുന്നത് പോലെയാണ് പെരുമാറിയത്. അതിലുള്ള ശക്തമായ പ്രതിഷേധമാണ് സംഘടനയിൽ നിന്നുള്ള രാജിയിലൂടെ ഞാൻ അറിയിച്ചത്, ഭാഗ്യലക്ഷ്മി വിശദീകരിച്ചു. വിധി പുറത്തുവന്ന രാത്രിയിൽ താനും അതിജീവിതയും ഉറങ്ങിയിട്ടില്ല. എന്നാൽ, ആരെയും സംഘടനയിൽ നിന്ന് വിളിച്ചില്ല. ‘അവനോടൊപ്പം, അവളോടൊപ്പം’ എന്ന നിലപാട് സ്വീകരിക്കുന്നത് വ്യക്തമായ നിലപാടില്ലായ്മയാണ്.

Also read – അതിൽ എന്താണ് തെറ്റ്? നടിയെ ആക്രമിച്ച കേസിൽ ചോദ്യങ്ങളുമായി രഞ്ജി പണിക്ക

നടിമാരായ മഞ്ജു വാര്യർ, സംയുക്ത വർമ, ഡബ്ല്യുസിസി അംഗങ്ങൾ എന്നിവർ അതിജീവിതയെ വിളിച്ച് പിന്തുണ അറിയിച്ചിട്ടുണ്ട്. അമ്മ സംഘടനയിൽ സ്ത്രീകൾ വന്നതുകൊണ്ട് പ്രത്യേക മാറ്റങ്ങൾ ഒന്നുമുണ്ടായിട്ടില്ലെന്നും അതിജീവിതയ്ക്കുവേണ്ടി അവർ നേരത്തെ യോഗം ചേർന്നിരുന്നില്ല, ഇന്നലെയാണ് ഒരു അടിയന്തര യോഗം ചേരുന്നത് എന്നും അവർ പറഞ്ഞു.

 

മഞ്ജു വാര്യർക്ക് മുന്നറിയിപ്പ്

 

മഞ്ജു വാര്യരോട് സൂക്ഷിക്കണമെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴും അത് തന്നെ പറയുന്നു, ഭാഗ്യലക്ഷ്മി ഓർമ്മിപ്പിച്ചു. അതിജീവിതയോടൊപ്പം നിന്നത് ന്യൂജൻ ആൺകുട്ടികളാണ്. വലിയ സ്റ്റാറുകൾ പോലും അവളോടൊപ്പം നിൽക്കാൻ മടിച്ചിരുന്നപ്പോഴാണ് ഇത്, അവർ പറഞ്ഞു.

മുട്ടയും പാലും ഒരുമിച്ച് കഴിക്കാമോ! ഏതാണ് മികച്ചത്
പച്ചക്കറി ചുമ്മാതങ്ങു വേവിക്കല്ലേ, ഇത് ശ്രദ്ധിക്കൂ...
വാടിപ്പോയ ക്യാരറ്റും ഫ്രഷാകും; ഉഗ്രന്‍ ടിപ്പിതാ
ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ ശമ്പളമെത്ര?
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന
രണ്ടര അടി നീളമുള്ള മീശ
പ്രൊസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടു
നായ പേടിപ്പിച്ചാൽ ആന കുലുങ്ങുമോ