Dominic and The Ladies Purse OTT Release: പ്രൈമിൽ ഇല്ല, ഡൊമിനിക് മറ്റൊരു ഒടിടിക്ക് വിറ്റു? സോഷ്യൽ മീഡിയയിൽ മുറവിളി
Dominic and The Ladies Purse OTT Release Date : ജനുവരി 23-നാണ് മമ്മൂട്ടി നായകനായെത്തിയ ഡൊമിനിക് ആൻ്റ് ദ ലേഡീസ് പഴ്സ് റിലീസായത്. ഗോുകുൽ സുരേഷും ഒരു പ്രധാന വേഷത്തിലെത്തിയ ചിത്രം സംവിധാനം ചെയ്തത് ഗൗതം വാസുദേവ മേനോനാണ്
നാലുമാസം പൂർത്തിയായിട്ടും ഒരു സൂപ്പർ താര ചിത്രം ഇപ്പോഴും ഒടിടിയിൽ എത്താത്തത് എന്താണെന്ന് സ്വഭാവികമായും ആദ്യം സംശയിക്കുക ആരാധകർ തന്നെയാണ്. ഏപ്രിൽ, മെയ് എന്ന് മാസങ്ങളും തീയ്യതികളും പുറത്തു വരുമ്പോഴും അനിശ്ചിതത്വം ഇപ്പോഴും ഡൊമിനിക് ആൻ്റ് ദ ലേഡീസ് പഴ്സിൽ തുടരുകയാണ്. ചിത്രം ഒടിടിയിൽ റിലീസ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എക്സിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും നിരവധി പേരാണ് പോസ്റ്റുകൾ പങ്കു വെക്കുന്നത്. അതിനിടയിൽ മറ്റ് ചില് അപ്ഡേറ്റുകളും സിനിമയുമായി ബന്ധപ്പെട്ട് പുറത്തു വരുന്നുണ്ട്.
ഒടിടി ഡീൽ മറ്റൊരു പ്ലാറ്റ് ഫോമുമായി?
ആമസോൺ പ്രൈമിൽ എപ്രിൽ ആദ്യവാരം ചിത്രം സ്ട്രീം ചെയ്യും എന്നതായിരുന്നു ആദ്യം പുറത്തു വന്ന റിപ്പോർട്ടുകൾ. പിന്നീടത് നടന്നതായി വിവരങ്ങളില്ല. ഇടയിൽ എക്സിൽ പ്രചരിച്ച വിവരങ്ങൾ പ്രകാരം തെന്നിന്ത്യൻ ഒടിടി പ്ലാറ്റ്ഫോമായ Ullu ചിത്രത്തിൻ്റെ ഒടിടി റൈറ്റസ് സ്വന്തമാക്കിയതായി വിവരങ്ങളുണ്ടായിരുന്നു. എന്നാൽ ഇതിൽ സ്ഥിരീകരണമില്ല. എന്നാൽ സിനിമ പോർട്ടലായ ഫിൽമി ബീറ്റ്സ് പങ്കുവെക്കുന്ന വിവരങ്ങൾ പ്രകാരം ചിത്രം ജിയോ സിനിമയിലോ, ആമസോൺ പ്രൈമിലോ എത്തിയേക്കാം എന്നാണ് സൂചന.
ചിത്രം റിലീസായത്
ജനുവരി 23-നാണ് മമ്മൂട്ടി നായകനായെത്തിയ ഡൊമിനിക് ആൻ്റ് ദ ലേഡീസ് പഴ്സ് റിലീസായത്. ഗോുകുൽ സുരേഷും ഒരു പ്രധാന വേഷത്തിലെത്തിയ ചിത്രം സംവിധാനം ചെയ്തത് ഗൗതം വാസുദേവ മേനോനാണ്. അതിനിടയിൽ ചിത്രത്തിന് കാര്യമായ പ്രമോഷൻസ് നൽകാതിരുന്നത് പോരായ്മായെന്ന് ഗൗതം വാസുദേവ മേനോൻ തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
തീയ്യേറ്ററിലും ചിത്രത്തിന് കാര്യമായ പ്രകടനം കാഴ്ചവെക്കാനായില്ലെന്നും . അതേസമയം റിപ്പോർട്ടുകളുണ്ടായിരുന്നു. ചിത്രത്തിൻ്റെ ഒടിടി റിലീസ് പ്രൈം വീഡിയോയുമായി ഡീലെത്തിയെന്നും പിന്നീട് ഇത് പ്രൈം തന്നെ ഉപേക്ഷിക്കുകയായിരുന്നെന്നും ചില സിനിമ പോർട്ടലുകൾ റിപ്പോർട്ട് ചെയ്യുന്നു. ഏതൊയാലും ഡൊമിനിക്കിൻ്റെ ഒടിടി വിൽപ്പനയിൽ ഇതുവരെയും സ്ഥിരീകരണമില്ല.
വേറെയും റിപ്പോർട്ടുകൾ
പ്രമുഖ എൻ്റർടെയിൻമെൻ്റ് പോർട്ടലായ പിങ്ക് വില്ല പങ്കുവെക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടിൽ ആമസോൺ പ്രൈമുമായി തന്നെയാണ് ചിത്രത്തിൻ്റെ ഒടിടി കരാറെന്നും, തുകയിൽ തീരുമാനമാകത്തതാണ് റിലീസ് തീയ്യതി പ്രഖ്യാപിക്കുന്നതിൽ മാത്രമാണ് തടസ്സങ്ങളെന്നും ഫ്രൈഡേ മാറ്റിനി എന്ന പേജിനെ ഉദ്ധരിച്ച് പറയുന്നു.