AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Dridam OTT : ഷെയ്ന്‍ നിഗമിൻ്റെ ദൃഢം ഒടിടിയിലേക്ക് ; എപ്പോൾ, എവിടെ?

Dridam Movie OTT Release Date & Platform Update : നവാഗതനായ മാർട്ടിൻ ജോസഫാണ് ദൃഢം സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാസം മെയ് എട്ടിനാണ് ദൃഢം തിയറ്ററിൽ എത്തിയത്. ജിയോ ഹോട്ട്സ്റ്റാറാണ് ദൃഢം സിനിമയുടെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

Dridam OTT : ഷെയ്ന്‍ നിഗമിൻ്റെ ദൃഢം ഒടിടിയിലേക്ക് ; എപ്പോൾ, എവിടെ?
Dridam Movie OTTImage Credit source: Shane Nigam Facebook
Jenish Thomas
Jenish Thomas | Published: 03 Jun 2026 | 11:19 PM

ഷെയ്ന്‍ നിഗം നായകനായി എത്തിയ ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം ദൃഢം ഒടിടി റിലീസിന് ഒരുങ്ങുന്നു. ഈ കഴിഞ്ഞ മാസം മെയ് എട്ടിന് തിയറ്റിൽ എത്തിയ ചിത്രം ശ്രദ്ധ നേടിയെടുത്തെങ്കിലും ബോക്സ്ഓഫീസിൽ വലിയ വിജയം നേടിയെടുക്കാൻ സാധിച്ചിരുന്നില്ല. എന്നിരുന്നാലും നിരവധി പേരാണ് ദൃഢത്തിൻ്റെ ഒടിടി റിലീസിനായി കാത്തിരിക്കുന്നത്. നവാഗത സംവിധായകൻ മാർട്ടിൻ ജോസഫാണ് ചിത്രം ഒരുക്കിയിരിക്കുന്നത്

ദൃഢം ഒടിടി റിലീസ്

ജിയോ ഹോട്ട്സ്റ്റാറാണ് ദൃഢം സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം ജൂൺ 12-ാം തീയതി മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ സംപ്രേഷണം ചെയ്ത് തുടങ്ങും. ത്രില്ലർ സിനിമകളുടെ കുലപതിയായ ജീത്തു ജോസഫിൻ്റെ അസോസിയേറ്റായി ഏറെ നാൾ പ്രവർത്തിച്ച മാർട്ടിൻ ജോസഫ് സ്വതന്ത്രസംവിധായകനാകുന്ന ചിത്രമാണ് ദൃഢം. ഇ4 എൻ്റെർടെയ്മെൻ്റിൻ്റെ ബാനറിൽ മുകേഷ് ആർ മെഹ്ത്തയും സിവി സാരതിയും ചേർന്നാണ് ദൃഢം നിർമിച്ചിരിക്കുന്നത്. ജോമോന്‍ ജോണും ലിന്റോ ദേവസ്യയും ഒരുമിച്ചാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ALSO READ : Actor Jayaram : ആദ്യം ഓണം, പിന്നെ ശബരിമല, ഇപ്പോൾ ദീപാവലി; ട്വൻ്റി20 ക്ലൈമാക്സിന് പിന്നിലുള്ള കഥ ശരിയാകുന്നില്ലല്ലോ ജയറാമേട്ട!

ചിത്രത്തില്‍ വിജയ് രാധാകൃഷ്ണന്‍ എന്ന യുവ സബ് ഇന്‍സ്‌പെക്ടറുടെ വേഷത്തിലാണ് ഷെയ്ന്‍ നിഗം എത്തുന്നത്. പുതിയതായി സര്‍വീസിലെത്തിയ വിജയ് താരതമ്യേന ശാന്തമായ ഒരു ഗ്രാമീണ മേഖലയിലെ സ്റ്റേഷനിലേക്കാണ് നിയമിക്കപ്പെടുന്നത്. അങ്ങനെയിരിക്കെ പെട്ടെന്ന് സാഹചര്യങ്ങള്‍ മാറിമറിയുന്നു. സ്‌റ്റേഷന്‍ പരിധിയില്‍ അപ്രതീക്ഷിതമായി നടക്കുന്ന കൊലപാതങ്ങളും മോഷണവും വിജയ്ക്ക് വെല്ലുവിളിയാകുന്നു. തുടര്‍ന്ന് നടക്കുന്ന സാഹസികമായ അന്വേഷണത്തെ ആസ്പദമാക്കിയാണ് സിനിമ മുന്നേറുന്നത്.

ചിത്രത്തില്‍ ജീത്തു ജോസഫ് ടച്ചും

ദൃഢത്തില്‍ തന്റെ ഗുരുവായ ജീത്തു ജോസഫിന്റെ സംഭാവനയുമുണ്ടെന്ന് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ മാര്‍ട്ടിന്‍ ജോസഫ് വെളിപ്പെടുത്തയിരുന്നു. സിനിമയിലെ ഒരു പ്രത്യേക ഡയലോഗ് യഥാര്‍ത്ഥ തിരക്കഥയില്‍ ഇല്ലായിരുന്നു. ജീത്തു ജോസഫുമായി തിരക്കഥയെക്കുറിച്ച് സംസാരിക്കുമ്പോഴാണ് അതിനുള്ള ആശയം ലഭിച്ചത്.

മാര്‍ട്ടിന്റെ വാക്കുകള്‍ ഇങ്ങനെ- ‘ഞാന്‍ തിരക്കഥ വിലയിരുത്താന്‍ ജീത്തു സാറിന് നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് സാറിന്റെ തന്നെ പോപ്പുലര്‍ സിനിമയായ ദൃശ്യത്തിലെ ഒരു പ്രധാന ഡയലോഗ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിത്. ചിത്രത്തിന് ദൃശ്യവുമായി എന്തെങ്കിലും ബന്ധമുണ്ടോ, അതോ റഫറന്‍സ് മാത്രമായി കഥാപാത്രം അത് പറഞ്ഞതാണോ എന്ന ചോദ്യം പ്രേക്ഷകരില്‍ ആകാംക്ഷ ഉയര്‍ത്തുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.’

ജീത്തു ജോസഫ് പഠിപ്പച്ച പാഠങ്ങള്‍

വര്‍ഷങ്ങളായി ജീത്തു ജോസഫിനൊപ്പം പ്രവര്‍ത്തിച്ചതിന്റെ അനുഭവങ്ങളും അതില്‍ നിന്ന് ലഭിച്ച പാഠങ്ങളും മാര്‍ട്ടിന്‍ പങ്കുവെച്ചു. ‘റിയലിസ്റ്റിക്കായി എങ്ങനെ കഥപറയാം എന്ന വിലപ്പെട്ട അറിവ് നേടാന്‍ കഴിഞ്ഞു. ശക്തമായ തിരക്കഥയുടെ ആവശ്യകതയെക്കുറിച്ച് സാര്‍ എപ്പോഴും പറയാറുണ്ട്. കാരണം തിരക്കഥയാണ് സിനിമയുടെ അടിസ്ഥാന ഘടകം. പ്രേക്ഷകരെ കഥയോടും കഥാപാത്രങ്ങളോടും ബന്ധിപ്പിക്കുന്നതും തിരക്കഥയാണ്.’ മാര്‍ട്ടിന്‍ പറഞ്ഞു.

ഷെയ്ന്‍ നിഗത്തിനൊപ്പം സന്യ, ഷോബി തിലകന്‍, കൃഷ്ണ പ്രഭ നായര്‍, നന്ദന്‍ ഉണ്ണി, ദിനേഷ് പ്രഭാകര്‍, കോട്ടയം രമേഷ്, ബിറ്റോ ഡേവിസ് എന്നിവരും ചിത്ത്രതില്‍ പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. പിഎം ഉണ്ണികൃഷ്ണനാണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ. വിനായക് ആണ് എഡിറ്റർ. ശ്രീരാഗ് സജിയാണ് സിനിമയ്ക്ക് സംഗീതം നൽകിട്ടുള്ളത്.

English Summary

Following the theatrical run, Shane Nigam starring Malayalam Movie ‘Dridam’ is set for it’s OTT Release. The investigative crime thriller marks as the directorial debut of Martin Joseph, who was long-time associate of the famous director Jeethu Joseph.

Follow Us