Drishyam 3 Movie Review: തുടരുന്ന ജോർജുകുട്ടിയുടെ മാസ്റ്റർ പ്ലാനുകൾ! ഭയത്തിന്റെ നിഴലിൽ വീണ്ടും ആ വീട്, ദൃശ്യം റിവ്യൂ
Drishyam 3 Movie Review in Malayalam:മോഹൻലാൽ എന്ന മഹാനടന്റെ ഒരു വലിയ ട്രാൻസ്ഫർമേഷനും ദൃശ്യം ഒന്നിൽ നിന്നും മൂന്നിൽ എത്തുമ്പോൾ കാണാം. കഴിഞ്ഞ രണ്ടുതവണത്തെ പോലെയും ആകാംക്ഷകൾക്കും ട്വിസ്റ്റുകൾക്കും യാതൊരു കുറവുകളും മൂന്നിലും വരുത്തിയിട്ടില്ല എന്നാണ് ആദ്യപകുതിയിൽ എത്തുമ്പോൾ തന്നെയുള്ള പ്രേക്ഷകരുടെ പ്രതികരണങ്ങൾ......
കഴിഞ്ഞ കുറെ കാലങ്ങളായി മലയാളി മനസ്സിൽ ഇടം നേടിയ ജോർജുകുട്ടിയുടെയും കുടുംബത്തിന്റെയും കഥ തുടരുകയാണ്. നിയമത്തിന്റെ കണ്ണു വെട്ടിക്കുമ്പോഴും മനസ്സാക്ഷിക്കു മുന്നിൽ നീറുന്ന ജോർജുകുട്ടിയേയും കുടുംബത്തേയുമാണ് ദൃശ്യത്തിന്റെ മൂന്നാം ഭാഗത്ത് എത്തുമ്പോൾ കാണാൻ സാധിക്കുന്നത്. യഥാർത്ഥത്തിൽ ഈ വർഷക്കാലം കൊണ്ട് തന്നെ മാനസികമായി കടുത്ത ശിക്ഷ തന്നെയാണ് ജോർജുകുട്ടിയും കുടുംബവും നേരിട്ടുകൊണ്ടിരിക്കുന്നത്.
ഇത് കേവലം ഒരു തെറ്റിന് മറച്ചുപിടിക്കുക മാത്രമല്ല അതിന് പിന്നാലെയുള്ള ഒരു അതിജീവനം കൂടിയാണ്. മലയാള സിനിമയിലെ അത്യപൂർവ്വമായാണ് ഒരു കുടുംബത്തിലെ കഥാപാത്രങ്ങളുടെ വളർച്ചയ്ക്കൊപ്പം സിനിമയുടെ ഓരോ ഭാഗങ്ങളും എത്തുന്നത്. അതിന് ഏറ്റവും ഇണങ്ങിച്ചേരുന്നത് രണ്ടാമത്തെ മകളുടെ കഥാപാത്രം അവതരിപ്പിച്ച എസ്തർ അനില്‍ തന്നെയാണ്.
കഥാപാത്രങ്ങളുടെ ട്രാൻസ്ഫർമേഷൻ
കൊച്ചുകുട്ടിയായി ദൃശ്യത്തിന്റെ ഒന്നാം ഭാഗത്തിൽ സ്ക്രീനിൽ തിളങ്ങിയ എസ്തർ തന്നെയാണ് മൂന്നാം ഭാഗം എത്തുമ്പോൾ ആ കുടുംബത്തിന്റെ വളർച്ചയെയും മനുഷ്യന്റെ ശാരീരികമായ മാറ്റങ്ങളെയും ഏറ്റവും കൂടുതൽ പ്രകടമാക്കുന്നത്. മാത്രമല്ല മോഹൻലാൽ എന്ന മഹാനടന്റെ ഒരു വലിയ ട്രാൻസ്ഫർമേഷനും ദൃശ്യം ഒന്നിൽ നിന്നും മൂന്നിൽ എത്തുമ്പോൾ കാണാം. കഴിഞ്ഞ രണ്ടുതവണത്തെ പോലെയും ആകാംക്ഷകൾക്കും ട്വിസ്റ്റുകൾക്കും യാതൊരു കുറവുകളും മൂന്നിലും വരുത്തിയിട്ടില്ല എന്നാണ് ആദ്യപകുതിയിൽ എത്തുമ്പോൾ തന്നെയുള്ള പ്രേക്ഷകരുടെ പ്രതികരണങ്ങൾ.
ആധുനിക അന്വേഷണ രീതികൾ
മാത്രമല്ല കഴിഞ്ഞ രണ്ടുഭാഗത്തേതിൽ നിന്നും വ്യത്യസ്തമായ പോലീസ് കഥാപാത്രങ്ങളും മാധ്യമ കഥാപാത്രങ്ങളും ഇത്തവണ സിനിമയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കൂടുതൽ ഡിജിറ്റൽ തെളിവുകളും ആധുനിക അന്വേഷണ രീതികൾ ഉൾക്കൊള്ളിച്ചു കൊണ്ടാണ് സിനിമ മുന്നോട്ട് പോകുന്നത്. മാത്രമല്ല വീണാ നന്ദകുമാർ അവതരിപ്പിക്കുന്ന പുതിയ കഥാപാത്രത്തിന്റെ വരവ് ജോർജുകുട്ടിയുടെ കോട്ടകളിൽ വിള്ളൽ വീഴ്ത്തുന്നതും സിനിമയുടെ ആകാംക്ഷ വർദ്ധിപ്പിക്കുന്നു.
മാത്രമല്ല റാണിയുടെയും അഞ്ജുവിന്റെയും അനുവിന്റെയും മുഖത്ത് കഴിഞ്ഞതവണത്തേതിനേക്കാൾ ഭയം നിഴലിക്കുന്നുണ്ട്. അതുപോലെ തന്നെ ചെയ്തുപോയ കാര്യങ്ങളെക്കുറിച്ച് അവരിൽ ഒരു സംശയവും കുറ്റബോധവും വന്നു പോകുന്നതും പ്രേക്ഷകരിലും ആശങ്ക ഉളവാക്കി. മൂന്നാം ഭാഗത്തിലും ജോർജുകുട്ടിയുടെ മാന്ത്രിക ബുദ്ധിയും ലാലേട്ടന്റെ അഴിഞ്ഞാട്ടത്തിനും യാതൊരു കുറവും ഉണ്ടായിരുന്നില്ല. ക്യാമറ റോൾ ചെയ്യുന്നതിന് തൊട്ടുമുമ്പ് ഞാൻ മോഹൻലാൽ ആണ് ആക്ഷൻ എന്ന് പറഞ്ഞാൽ താൻ അപ്രത്യക്ഷനാകുന്നു എന്ന ലാലേട്ടൻ മുന്നൊരിക്കൽ പറഞ്ഞ വാക്കുകളെ അന്വർത്ഥമാകുന്ന പ്രകടനമാണ് ചിത്രത്തിലേത്.
ENGLISH SUMMARY’
Drishyam 3 Movie Review in malayalam.The story of George Kutty and his family, which has captured the hearts of Malayalis for some time now, continues. When we reach the third part of the scene, we see George Kutty and his family struggling with their conscience even as they are blinded by the law.