Dulquer Salmaan : ദുൽഖറിന്റെ നാല് കോടിയുടെ കിടിലൻ വീടൊരുക്കിയത് ഭാര്യ അമാൽ തന്നെ
Dulquer Salmaan's Home Design by Wife Amal Sufiya : വീണ്ടും ശ്രദ്ധയിലേക്ക് വന്നിരിക്കുകയാണ് ദുൽഖറിന്റെ ഭാര്യ അമാൽ. ദുൽഖറിന്റെ വീടും ഡിസൈനും ആണ് അമാലിനെ വീണ്ടും ചർച്ചാ വിഷയമാക്കിയിരിക്കുന്നത്. ദുൽഖർ നേരത്തെ സ്വന്തമായി പണികഴിപ്പിച്ച വീട് ഒരുക്കിയത് മറ്റാരുമല്ല. ഭാര്യ അമാൽ തന്നെയാണ് ഈ വീടിന്റെ ഡിസൈനിങ്ങും ഇന്റീരിയറും എല്ലാം ചെയ്തത്. അമാൽ എങ്ങനെ ഇത് ചെയ്തു എന്നാകും...

Dulquer Salmaan, Amal Sufiya
ഒരാഴ്ച മുൻപായിരുന്നു മലയാളത്തിന്റെ പ്രിയ നടൻ ദുൽഖർ സൽമാന്റെ പത്നി അമാൽ സൂഫിയയുടെ പിറന്നാൾ. പിറന്നാൾ ദിനത്തിൽ ദുൽഖർ തന്റെ ഭാര്യയ്ക്ക് ഏറെ ഹൃദ്യമായ ആശംസകൾ നേർന്നിരുന്നു. ‘സിനിമയുടെ റിലീസും പ്രൊമോഷനുമെക്കെയായി ഓടുമ്പോൾ എന്റെ ഭർത്താവ് എന്റെ ജന്മദിനം ഓർക്കുമോ എന്തോ? അയ്യോ, ഞാൻ അത് മറക്കുമോ? എന്റെ രാജ്ഞിക്ക് ഏറ്റവും സന്തോഷകരമായ ജന്മദിനാശംസകൾ നേരുന്നു. ഇത്രയും കാലമായിട്ടും നിന്നെ ചിരിപ്പിക്കാനും ആ പുഞ്ചിരി പകർത്തിയെടുക്കാനും എനിക്ക് കഴിയുന്നുണ്ട് ‘ – ഇങ്ങനെയാണ് ദുൽഖർ തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് വഴി ഭാര്യക്ക് പിറന്നാൾ ആശംസകൾ നേർന്നത്. ഈ ആശംസ വൈറലായി മാറിയിരുന്നു.
പുതിയ വീടും അമാലും തമ്മിൽ
ഇപ്പോൾ ഇതാ വീണ്ടും ശ്രദ്ധയിലേക്ക് വന്നിരിക്കുകയാണ് ദുൽഖറിന്റെ ഭാര്യ അമാൽ. ദുൽഖറിന്റെ വീടും ഡിസൈനും ആണ് അമാലിനെ വീണ്ടും ചർച്ചാ വിഷയമാക്കിയിരിക്കുന്നത്. ദുൽഖർ നേരത്തെ സ്വന്തമായി പണികഴിപ്പിച്ച വീട് ഒരുക്കിയത് മറ്റാരുമല്ല. ഭാര്യ അമാൽ തന്നെയാണ് ഈ വീടിന്റെ ഡിസൈനിങ്ങും ഇന്റീരിയറും എല്ലാം ചെയ്തത്. അമാൽ എങ്ങനെ ഇത് ചെയ്തു എന്നാകും നിങ്ങൾ ഇപ്പോൾ ചിന്തിക്കുക. ഈ സംശയം സ്വാഭാവികമാണ്. പലർക്കും ദുൽഖറിന്റെ ഭാര്യ എന്നതിലുപരി അമലിനെ കുറിച്ച് കൂടുതൽ അറിയില്ല.
Also Read : Bigg Boss Malayalam Season 8 : വീണ്ടും ലവ് ട്രാക്ക് ! കടൽകൊമ്പനും ഐശ്വര്യയും തമ്മിൽ?
ആരാണ് അമാൽ സൂഫിയ?
ആർക്കിടെക്റ്റും ഇന്റീരിയർ ഡിസൈനറുമാണ് അമാൽ. 1989 സെപ്റ്റംബർ 5-ന് തമിഴ്‌നാട്ടിലെ ചെന്നൈയിലാണ് ഇവർ ജനിച്ചത്. ആർക്കിടെക്ചർ വിഷയത്തിൽ പഠനം പൂർത്തിയാക്കിയ അവർ ഒരു ഡിസൈനിംഗ്സ്ഥാ പനത്തിന്റെ സ്ഥാപക കൂടിയാണ്. അമീറ ഡിസൈൻ സ്റ്റുഡിയോ എന്നാണ് അവരുടെ സ്ഥാപനത്തിന്റെ പേര്. ദുൽഖറിന്റെ ചെന്നൈയിലെ അസൂർ എന്ന വീട് വീട് ഡിസൈൻ ചെയ്തിരിക്കുന്നത് അമാൽ ആണെന്നും ഈ ഡിസൈൻ സ്റ്റുഡിയോയുടെ ആദ്യ സംരംഭം കൂടിയാണ് ഈ വീടെന്നും മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.
വീടിനുള്ളിൽ
അമാൽ ഡിസൈൻ ചെയ്ത അതിമനോഹരമായ ഈ വീട്ടിൽ എൻട്രൻസ് ഗ്യാലറി, ലിവിങ് റൂം, റീഡിങ് റൂം, ലോഞ്ച് ഏരിയ, അടുക്കള, പാട്ടു കേൾക്കാനുള്ള ഇടം, എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ബെഡ്റൂമുകൾ, ബാൽക്കണി, മറ്റ് വിനോദത്തിനുള്ള കോർണറുകൾ, തുടങ്ങി എല്ലാവിധ സൗകര്യങ്ങളും ഉണ്ട്. വീടിന്റെ ഓരോ ഘടകങ്ങളിലും പ്രത്യേക ശ്രദ്ധയാണ് ഡിസൈനിംഗ് പുലർത്തിയിരിക്കുന്നത്. സീരിയലിൽ ഒക്കെ ഒരു പ്രത്യേക ഫീലാണ് കൊണ്ടുവന്നിരിക്കുന്നത്. ചുമരുകളിൽ എല്ലാം ഏറെ വ്യത്യസ്തങ്ങളായ പെയിന്റിംഗ് ക്രമീകരിച്ചിരിക്കുന്നു. അതോടൊപ്പം തന്നെ ഏറെ വ്യത്യസ്തമായ അലങ്കാര വസ്തുക്കളും ഒട്ടും മുഴച്ചു നിൽക്കാത്ത രീതിയിൽ വീടിനോട് ഇഴുകി ചേരുന്ന വിധം ക്രമീകരിച്ചിട്ടുണ്ട്.
English Summary
Dulquer’s wife, Amal, is once again in the spotlight. It is Dulquer’s home and its design that have made her a topic of discussion again; the house, which Dulquer had built for himself, was designed entirely by his wife, Amal, who handled everything from the overall design to the interiors.