AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Rage of kaantha : എത്തി ദുല്‍ഖര്‍ സല്‍മാന്‍റെ ‘റേജ് ഓഫ് കാന്ത’

Rage Of Kaantha Lyrical song: ചിത്രത്തിലെ 'പനിമലരേ' 'കണ്മണീ നീ' എന്നീ രണ്ട് ഗാനങ്ങൾ നേരത്തെ തന്നെ പുറത്തു വന്നതാണ്. ഇതിനു മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. കൂടാതെ പാട്ടിന്റെ ടീസർ സോഷ്യൽ മീഡിയയിൽ നേരത്തെ തന്നെ ട്രെൻഡിങ് ആയിരുന്നു.

Rage of kaantha : എത്തി ദുല്‍ഖര്‍ സല്‍മാന്‍റെ ‘റേജ് ഓഫ് കാന്ത’
Dulquer Salmaan's 'rage Of Kaantha ArrivedImage Credit source: social media
Aswathy Balachandran
Aswathy Balachandran | Published: 01 Nov 2025 | 08:31 PM

ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘കാന്ത’യുടെ ടൈറ്റിൽ സോങ് ‘റേജ് ഓഫ് കാന്ത’എത്തിയിരിക്കുകയാണ്. ഒരു തമിഴ് – തെലുങ്ക് റാപ് ആന്തമായാണ് ഇത് ഒരുക്കിയിരിക്കുന്നത് എന്നതാണ് ഏറ്റവും വലിയ സവിശേഷത. ഝാനു ചന്റർ സം​ഗീത സംവിധാനം നിർവ്വഹിച്ച ​ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസും, റാണ ദഗ്ഗുബാട്ടിയുടെ സ്പിരിറ്റ് മീഡിയയും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും സെൽവമണി സെൽവരാജാണ് നിർവ്വഹിച്ചിരിക്കുന്നത്. ‘ദ ഹണ്ട് ഫോർ വീരപ്പൻ’ എന്ന നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധേയനായ സംവിധായകനാണ് സെൽവമണി. ചിത്രം നവംബർ 14-ന് ആഗോള റിലീസായെത്തുമെന്നാണ് വിവരം.

 

ട്രെൻഡിങ്ങായി ​ഗാനങ്ങൾ…

 

ചിത്രത്തിലെ ‘പനിമലരേ’ ‘കണ്മണീ നീ’ എന്നീ രണ്ട് ഗാനങ്ങൾ നേരത്തെ തന്നെ പുറത്തു വന്നതാണ്. ഇതിനു മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. കൂടാതെ പാട്ടിന്റെ ടീസർ സോഷ്യൽ മീഡിയയിൽ നേരത്തെ തന്നെ ട്രെൻഡിങ് ആയിരുന്നു. ദുൽഖർ സൽമാൻ, സമുദ്രക്കനി എന്നിവർ കൂടാതെ, ഭാഗ്യശ്രീ ബോർസെ, റാണ ദഗ്ഗുബാട്ടി എന്നിവരാണ് ചിത്രത്തിലെ നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

 

ALSO READ : Dies Irae: ഉഗ്ര കോപത്തിന്റെ ദിനം, മരണവും പ്രകൃതിയും പോലും അമ്പരന്നുപോകും; എന്താണ് ഡീയെസ് ഈറെ?

 

തമിഴിൽ ഒരുക്കിയ ചിത്രം മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ഛായാഗ്രഹണം: ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം: ഝാനു ചന്റർ, എഡിറ്റർ: ലെവെലിൻ ആന്റണി ഗോൺസാൽവേസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: സായ് കൃഷ്ണ ഗഡ്വാൾ, സുജയ് ജയിംസ്, ലൈൻ പ്രൊഡ്യൂസർ: ശ്രാവൺ പലപർത്തി, കലാസംവിധാനം: രാമലിംഗം, വസ്ത്രാലങ്കാരം: പൂജിത തടികൊണ്ട, അർച്ചന റാവു, ഹർമൻ കൗർ, സൗണ്ട് ഡിസൈൻ: ആൽവിൻ റെഗോ, സഞ്ജയ് മൗര്യ, അഡീഷണൽ തിരക്കഥ: തമിഴ് പ്രഭ, വിഎഫ്എക്‌സ്: ഡെക്കാൺ ഡ്രീംസ്, ഡിഐ കളറിസ്റ്റ്: ഗ്ലെൻ ഡെന്നിസ് കാസ്റ്റിഞൊ, പബ്ലിസിറ്റി ഡിസൈൻ: എയ്‌സ്‌തെറ്റിക്ക് കുഞ്ഞമ്മ, ടൂ സിഡ്, പിആർഒ- ശബരി.

Follow Us