Bigg Boss Malayalam Season 7: ‘അങ്കം തുടങ്ങിയ സ്ഥിതിക്ക് പറയാനുള്ളത് നിങ്ങളോടാണ്, ‘വാഴകളെ കണ്ടം വഴി ഓടിക്കണം’! ബി​ഗ് ബോസ് മുന്നിറിയിപ്പുമായി മോഹൻലാൽ

Bigg Boss Malayalam Season 7 Promo: ബി​ഗ് ബോസ് ടീം പുറത്തുവിട്ട പുതിയ പ്രൊമോയാണ് സോഷ്യൽ മീ‍‍ഡിയയിൽ വൈറലാകുന്നത്. പ്രേക്ഷകർ വോട്ടുകൾ കൃത്യമാകും, ബുദ്ധിപൂർവ്വവും വിനിയോ​ഗിക്കണമെന്ന് മോഹൻലാൽ പറയുന്ന വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.

Bigg Boss Malayalam Season 7: അങ്കം തുടങ്ങിയ സ്ഥിതിക്ക് പറയാനുള്ളത് നിങ്ങളോടാണ്, വാഴകളെ കണ്ടം വഴി ഓടിക്കണം! ബി​ഗ് ബോസ് മുന്നിറിയിപ്പുമായി മോഹൻലാൽ

Big Boss Mohanlal

Updated On: 

08 Aug 2025 | 10:02 AM

മലയാളി പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ടെലിവിഷൻ പരിപാടിയാണ് ബി​ഗ് ബോസ് സീസൺ 7. 19 മത്സരാർത്ഥികളുമായി ആ​ഗസ്റ്റ് 3നാണ് ബി​ഗ് ബോസ് 7 ആരംഭിച്ചത്. ആദ്യ ദിവസം മുതൽ സംഭവ ബഹുലമായ ​ടാസ്കും ​​ഗെയിമാണ് മത്സരാർത്ഥികൾക്ക് ബി​ഗ് ബോസ് നൽകിയത്. പലരും പലതരത്തിലുള്ള ​സ്ട്രാറ്റജികളും ​ഗെയിമുകളും ആരംഭിച്ചു കഴിഞ്ഞു. ഇത്തവണത്തെ സീണണിൽ ആദ്യ എവിക്ഷനിൽ ഉള്ളത് എട്ട് മത്സരാർത്ഥികളാണ്.

ശൈത്യ, രഞ്ജിത്ത്, ജിസേൽ, നെവിൻ, രേണു, ആര്യൻ, അനുമോൾ, ശാരിക എന്നിവരാണ്. ഇവരിൽ‌ ആരാണ് പുറത്തുപോകുന്നതെന്ന് മോഹൻലാൽ എത്തുന്ന അടുത്ത എപ്പിസോഡിൽ അറിയും. ഇതിനിടെ എവിക്ഷനുമായി ബന്ധപ്പെട്ട് ബി​ഗ് ബോസ് ടീം പുറത്തുവിട്ട പുതിയ പ്രൊമോയാണ് സോഷ്യൽ മീ‍‍ഡിയയിൽ വൈറലാകുന്നത്. പ്രേക്ഷകർ വോട്ടുകൾ കൃത്യമാകും, ബുദ്ധിപൂർവ്വവും വിനിയോ​ഗിക്കണമെന്ന് മോഹൻലാൽ പറയുന്ന വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.

Also Read:‘സെപ്റ്റിക് ടാങ്ക്’ പ്രയോഗം; സ്ത്രീത്വത്തെ അപമാനിച്ചെന്ന് രേണു സുധി, ക്ഷമ ചോദിക്കാമെന്ന് അക്ബർ

അങ്കം തുടങ്ങിയ സ്ഥിതിക്ക് പറയാനുള്ളത് പ്രേക്ഷകരോടാണ് എന്ന മോഹൻലാലിന്റെ മുന്നറിയിപ്പിലൂടെയാണ് വീഡിയോ ആരംഭിക്കുന്നത്. പാടത്ത് പണി വരമ്പത്ത് കൂലി. അതാണ് ഇത്തവണത്തെ ഒരു ലൈൻ. നിങ്ങളുടെ ഓരോ വിലപ്പെട്ട വോട്ടാണ് മത്സരാർത്ഥികളുടെ കൂലിയെന്നാണ് മോഹൻലാൽ പറയുന്നത്. അത് ബുദ്ധിപൂർവ്വം വിനിയോ​ഗിക്കാനും താരം നിർദ്ദേശിക്കുന്നു. ആർമികളുടെയും പിആർ ടീമുകളുടെയും വാക്കുകൾ കേട്ട് ജയ് വിളിക്കരുത്. പച്ചാളം ഭാസികളെയും പിആർ രാജക്കന്മാരെയും തിരിച്ചറിയാതെ പോകരുത്. സേഫ് ​ഗെയിമും കളിച്ച് ബി​ഗ് ബോസ് വീട്ടിൽ വാഴകളായി നിൽക്കാൻ വന്നവരെ കണ്ടം വഴി ഓടിക്കണം.

കണ്ടന്റ് തരുന്നവർ മാത്രം ഷോയിൽ മതിയെന്നും എന്നാൽ മാത്രമേ എൻ​ഗേജിം​ഗും എന്റർടെയ്നിം​ഗ് ആകൂമെന്നാണ് താരം പറയുന്നത്. പ്രതികരിക്കുന്നവരെയും നിലപാടുള്ളവരെയും എവിക്ട് ആക്കി, അലസന്മാരെയും അർഹത ഇല്ലാത്തവരെയും ഷോയിൽ നിർത്തിയാൽ പ്രേക്ഷകർക്കാകും പണി കിട്ടുകയെന്നും. അപ്പോൾ പരാതിയുമായി എത്തരുതെന്നും താരം പറയുന്നു. തങ്ങളുടെ കൂടെ പ്രേക്ഷകരും പണി എടുത്താൽ മാത്രമേ ഏഴിന്റെ പണി ആകൂവെന്നാണ് മോഹൻലാൽ പറയുന്നത്.

Loading...
Unable to load recommendations.
Follow Us
Related Stories
“സലിം കുമാറിന് ആദരാഞ്ജലി അർപ്പിക്കാൻ പോയപ്പോൾ ഒരാൾ കൊച്ചിൻ ഹനീഫയെ അനുകരിക്കാൻ ആവശ്യപ്പെട്ടു”; കോട്ടയം നസീർ
Rashmika Mandanna – Vijay Deverakonda: വിജയ് -രശ്മിക ദമ്പതികൾക്കെതിരായ മോശം പ്രചാരണം; പരാതി നൽകി വിരോഷ് ടീം
‘അത് നടക്കില്ല എന്ന് ദിലീപിനോട് പറഞ്ഞു’; ഈ പുഴയും കടന്ന് എന്ന സിനിമയെ കുറിച്ച് സംവിധായകൻ കമൽ
Priyanka Anoop: മാന്യമായ ഡ്രസ്സ് ഇട്ടില്ലെങ്കിൽ ആണുങ്ങൾ നോക്കും, അതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല! പ്രിയങ്ക അനൂപിന് വിമർശനം
Ahaana Krishna: ദുൽഖർ സൽമാൻ നിങ്ങടെ വീട്ടിലെത്തിയത് മേനോൻ ആയിട്ടോ? മറുപടി നൽകി അഹാന കൃഷ്ണ
Major Ravi : റിട്ടയർ പട്ടാളക്കാർക്ക് പട്ടിയുടെ വിലയുണ്ടോയെന്ന് ശാന്തിവിള ദിനേശ്! പണി വരുന്നുണ്ടെന്ന് മേജർ രവി
ഏത്തക്ക രാവിലെ കഴിക്കുന്നതോ വൈകിട്ട് കഴിക്കുന്നതോ നല്ലത്?
വണ്ണം കുറയ്ക്കാൻ കാർബ്സ് പൂർണ്ണമായും ഒഴിവാക്കണോ?
നവംബറിൽ ഈ രാശികൾക്ക് കഷ്ടപ്പാടും ദുരിതവും!
A അക്ഷരത്തിൽ തുടങ്ങുന്ന പേരുകളാണോ നോക്കുന്നത്?
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്