Eko Movie: ‘എക്കോയിൽ ആ തെറ്റ് ആരും ശ്രദ്ധിച്ചില്ല, പക്ഷേ അവർ കണ്ടെത്തി’; സജീഷ് താമരശ്ശേരി

‘Eko’ Art Director Sajeesh: ഒരു യൂട്യൂബ് ചാനലാണ് ഈ പിഴവ് കണ്ടുപിടിച്ചതെന്നും ഇതിന് പിന്നിലെ കാരണവും അദ്ദേഹം വിവരിച്ചു. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Eko Movie: എക്കോയിൽ ആ  തെറ്റ് ആരും ശ്രദ്ധിച്ചില്ല, പക്ഷേ അവർ കണ്ടെത്തി; സജീഷ് താമരശ്ശേരി

സന്ദീപ് പ്രദീപ്

Published: 

18 Jan 2026 | 09:27 AM

തിയേറ്ററുകളിൽ വൻ വിജയം നേടിയതിനു ശേഷം ഇപ്പോൾ ഒടിടിയിലും പ്രേക്ഷകപ്രീതി നേടി മുന്നേറുകയാണ് എക്കോ. ബാഹുൽ രമേശ് രചിച്ച് ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത ചിത്രത്തിൽ സന്ദീപ് പ്രദീപ്, വിനീത്, സൗരഭ് സച്ച്‌ദേവ, അശോകൻ, ബിനു പപ്പു, നരെയ്ൻ, ബിയാന മോമി തുടങ്ങിയ മലയാളി താരങ്ങൾ അണിനിരന്നിട്ടുണ്ട്. സജീഷ് താമരശ്ശേരിയായിരുന്നു എക്കോയുടെ ആർട്ട് ഡയറക്ടർ.

ഇപ്പോഴിതാ ചിത്രത്തിൽ സംഭവിച്ച ഒരു അബദ്ധത്തെക്കുറിച്ച് പറയുകയാണ് സജീഷ്. ഏറെയാരും ശ്രദ്ധിക്കാതെപോയ ആ തെറ്റ് അവർ കണ്ടെത്തിയെന്നാണ് സജീഷ് പറയുന്നത്. ഒരു യൂട്യൂബ് ചാനലാണ് ഈ പിഴവ് കണ്ടുപിടിച്ചതെന്നും ഇതിന് പിന്നിലെ കാരണവും അദ്ദേഹം വിവരിച്ചു. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Also Read:‘പൂർണിമയുടെ സുഹൃത്താണ് അതിജീവിത, എല്ലാ കാര്യങ്ങളും അറിയാം; ദിലീപല്ല കുറ്റക്കാരനെങ്കിൽ പിന്നെ ആര്?’ മല്ലിക സുകുമാരൻ

ഇവരൊക്കെയുള്ള കാലത്ത് നമ്മളിതൊക്കെ നോക്കിയില്ലേൽ വലിയ പ്രശ്‌നമാണെന്നാണ് സജീഷ് പറയുന്നത്. മച്ചിന്റെ പുറത്ത് പിയൂസ് കഥ എഴുതിയിട്ട് പായ പൊക്കി ഒരു ബുക്കിന്റെ അകത്തേക്ക് ആ പേപ്പർ വെച്ച് മടക്കി അവിടെ കിടന്നുറങ്ങുന്ന സീനാണ്. ആ ചാനലുകാരൻ ചോദിക്കുകയാണ്, ഈ സീനിൽ പായ പൊക്കി ബുക്കിന്റെ അകത്ത് വെക്കുന്ന സമയത്ത് പോസ് ചെയ്ത് അത് സൂം ചെയ്തു. എന്നിട്ട്, 2025 ഫെബ്രുവരിയിലെ ഇന്ന മാസികയിലെ പ്രിന്റാണിത്, ഇതൊക്കെ ശ്രദ്ധിക്കാമായിരുന്നു എന്നാണ് പറഞ്ഞത്.

പറഞ്ഞത് സത്യമാണെന്നും എന്നാൽ ഇത്തരം ചെറിയ ഡീറ്റെയിലുകളിലേക്ക് നമുക്ക് എത്തണമെങ്കിൽ അതിനനുസരിച്ച് സമയം നമുക്ക് വേണം. നമുക്ക് അത്ര സമയം കിട്ടുന്നില്ലല്ലോ. മ്ലാത്തി ചേട്ടത്തിയുടെ വീടാണെങ്കിൽ പോലും അത് സെറ്റ് വർക്കിന് താൻ ഇറങ്ങുന്നത് ഷൂട്ടിങ്ങിന് 19 ദിവസം മുമ്പാണെന്നാണ് സജീഷ് താമരശ്ശേരി പറഞ്ഞു.

Related Stories
AR Rahman: ‘എമർജൻസി’ പ്രോപ്പഗണ്ട ചിത്രമെന്ന് പറഞ്ഞ് എന്നെ കാണാൻ പോലും കൂട്ടാക്കിയില്ല’; എആർ റഹ്മാനെതിരെ കങ്കണ
Mallika Sukumaran: ‘ധ്യാനിനെക്കൊണ്ട് ആ ഡയലോഗ് പറയിപ്പിച്ചു; ആരെങ്കിലും ഒരാൾക്ക് വിവരമുണ്ടായിരുന്നെങ്കിൽ പറയേണ്ട എന്ന് പറഞ്ഞേനെ’: മല്ലിക സുകുമാരൻ
Nivin Pauly: ‘ഞാൻ നിവിൻ പോളി ഫാൻ, അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യണമെന്നുണ്ടായിരുന്നു’; വെളിപ്പെടുത്തി അഭിമന്യു ഷമ്മി തിലകൻ
Pearle Maaney: ‘അഭിമുഖങ്ങളിൽ വ്യൂസ് മാത്രമാണ് ലക്ഷ്യം’; കാരണം തുറന്നുപറഞ്ഞ് പേളി മാണി
Mallika Sukumaran: ‘പൂർണിമയുടെ സുഹൃത്താണ് അതിജീവിത, എല്ലാ കാര്യങ്ങളും അറിയാം; ദിലീപല്ല കുറ്റക്കാരനെങ്കിൽ പിന്നെ ആര്?’ മല്ലിക സുകുമാരൻ
Nivin Pauly: ‘കുട്ടികളെ എടുക്കാന്‍ എനിക്ക് പൊതുവെ ഭയങ്കര പേടിയാണ്’; നിവിൻ പോളി
പച്ച വെളുത്തുള്ളി കഴിച്ചാൽ ഗുണങ്ങൾ പലതുണ്ട്
വിവാദ ചിത്രം ടോക്സിക്കിൽ യഷിൻ്റെ പ്രതിഫലം!
തണ്ണിമത്തന്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാനും ഒരു രീതിയുണ്ട്‌
നാരങ്ങ ആഴ്ചകളോളം കേടുകൂടാതെ സൂക്ഷിക്കാം! ദാ ഇങ്ങനെ
മത്സരിക്കുമോ? ബിജെപിയിലെത്തിയ മുൻ സിപിഎം എംഎൽഎ എസ് രാജേന്ദ്രൻ
കഞ്ചാവ് ഉണക്കാനിട്ട ശേഷം കോഴിക്കോട് ബീച്ചില്‍ കിടന്നുറങ്ങുന്ന യുവാവ്‌
മനുഷ്യത്വം മരിച്ചിട്ടില്ല; വൈദ്യുതാഘാതമേറ്റ കുരങ്ങിനെ സിപിആര്‍ നല്‍കി രക്ഷിക്കുന്ന ലൈന്‍മാന്‍
ഇതാണ് ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം; ബിഹാറിലെ മോത്തിഹാരിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍