Pearle Maaney: ‘അഭിമുഖങ്ങളിൽ വ്യൂസ് മാത്രമാണ് ലക്ഷ്യം’; കാരണം തുറന്നുപറഞ്ഞ് പേളി മാണി
Pearle Maaney About Interview Structure: സിനിമയെ കുറിച്ച് പരമാവധി പേരിലേക്ക് എത്തിക്കുക എന്നതാണ് സിനിമാ പ്രമോഷൻ അഭിമുഖങ്ങളുടെ ലക്ഷ്യമെന്നും അതിന് വ്യൂസ് ആണ് വേണ്ടതെന്നും പേളി പറയുന്നു. ഗലാട്ട പ്ലസ് നടത്തിയ ആങ്കേഴ്‌സ് റൗണ്ട് ടേബിളിലാണ് പേളി ഇക്കാര്യം പറഞ്ഞത്.
മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ അവതാരകയും ഇൻഫ്‌ളുവൻസറുമാണ് പേളി മാണി. എല്ലാ വിശേഷങ്ങളും പങ്കുവയ്ക്കുന്ന താരം യൂട്യൂബ് ചാനൽ വിപുലീകരിച്ചശേഷം പേളി മാണി ഷോ എന്ന ചാറ്റ് ഷോ സെലിബ്രിറ്റികൾക്കായി ആരംഭിച്ചിരുന്നു. വളരെ സീരിയസായി സംസാരിക്കുന്നവര്‍ പോലും പേളി മാണി ഷോയില്‍ വന്ന് ചിരി നിർത്താൻ പറ്റാത്ത സാഹചര്യത്തില്‍ എത്തിയിട്ടുണ്ട്. പേളിയും അതിഥികളും തമ്മിലുള്ള കൗണ്ടറുകളും രസകരമായ സംഭാഷണങ്ങളും കാണാൻ പ്രേക്ഷകർക്കും ഏറെ താത്പര്യമാണ്. ഭൂരിഭാഗം അഭിമുഖങ്ങളും ഒരൊറ്റ ദിവസത്തിനുള്ളിൽ മില്യണിന് മുകളിൽ വ്യൂ നേടാറുമുണ്ട്. എന്നാൽ ചിലർ താരത്തിന്റെ ചോദ്യങ്ങൾക്ക് നിലവാരം ഇല്ലെന്ന് പറഞ്ഞ് വിമർശിച്ചും എത്താറുണ്ട്. അതിഥികളായി എത്തുന്ന സിനിമാതാരങ്ങളെ കുറിച്ച് കൃത്യമായി പഠിക്കാതെയാണ് പേളി എത്തുന്നതെന്നും ചിലർ പറയാറുണ്ട്.
ഇപ്പോഴിതാ തന്റെ അഭിമുഖങ്ങളെയും ചോദ്യങ്ങളെയും അവയുടെ ഘടനയെയും കുറിച്ച് തുറന്ന് പറയുകയാണ് പേളി. സിനിമയെ കുറിച്ച് പരമാവധി പേരിലേക്ക് എത്തിക്കുക എന്നതാണ് സിനിമാ പ്രമോഷൻ അഭിമുഖങ്ങളുടെ ലക്ഷ്യമെന്നും അതിന് വ്യൂസ് ആണ് വേണ്ടതെന്നും പേളി പറയുന്നു. ഗലാട്ട പ്ലസ് നടത്തിയ ആങ്കേഴ്‌സ് റൗണ്ട് ടേബിളിലാണ് പേളി ഇക്കാര്യം പറഞ്ഞത്.
Also Read:’എക്കോയിൽ ആ തെറ്റ് ആരും ശ്രദ്ധിച്ചില്ല, പക്ഷേ അവർ കണ്ടെത്തി’; സജീഷ് താമരശ്ശേരി
താൻ ഒരു മീഡിയ സ്റ്റുഡന്റായിരുന്നുവെന്നും ഫോട്ടോഗ്രഫിയും മൂവി മേക്കിങ്ങും സൈക്കോളജിയും അഡ്വർട്ടൈസിങ്ങുമെല്ലാം പഠിച്ചിട്ടുണ്ടെന്നും പേളി പറയുന്നു. സിനിമയെ പ്രമോട്ട് ചെയ്യുമോ എന്ന ചോദ്യവുമായി തന്റെ അടുത്തേക്ക് വരുമ്പോൾ പ്രമോട്ട് എന്ന വാക്കാണ് മനസിൽ വരുന്നത്. പ്രമോഷൻ എന്നതുകൊണ്ട് ഒരുപാട് വ്യൂസ് നേടുന്ന അഭിമുഖമാണ് അവർ ആഗ്രഹിക്കുന്നത്. അതിലൂടെ ഇങ്ങനെയൊരു സിനിമ വരുന്നുണ്ടെന്ന കാര്യം കൂടുതൽ ആളുകൾ അറിയണം. അതുകൊണ്ട് അതിനാണ് താൻ പ്രാധാന്യം നൽകുന്നതെന്നും പേളി പറയുന്നു.
തനിക്ക് മികച്ച ചോദ്യങ്ങൾ ചോദിക്കാൻ അറിയാമെന്നും എന്നാൽ വ്യൂസ് ഇല്ലെങ്കിൽ പ്രമോഷനിൽ കാര്യമില്ലതാകുമെന്നും താരം പറയുന്നു. ആ അഭിമുഖത്തിന്റെ ലക്ഷ്യം നടക്കാതെ പോകും. അതുകൊണ്ടാണ് താൻ അഭിമുഖങ്ങൾ ഫൺ മോഡിൽ എന്റർടെയ്‌നിങ്ങായി ചെയ്യുന്നത്. അഭിമുഖങ്ങളിൽ വ്യൂസ് മാത്രമാണ് താൻ ലക്ഷ്യം വെക്കുന്നതെന്നും പേളി മാണി പറയുന്നു.