Mallika Sukumaran: ‘പൂർണിമയുടെ സുഹൃത്താണ് അതിജീവിത, എല്ലാ കാര്യങ്ങളും അറിയാം; ദിലീപല്ല കുറ്റക്കാരനെങ്കിൽ പിന്നെ ആര്?’ മല്ലിക സുകുമാരൻ
Mallika Sukumaran About Actress Attack Case: ഇങ്ങനെയൊരു സംഭവം നടന്നില്ല എന്ന് പറയാൻ തന്നെ കിട്ടില്ല. നടന്നു എന്നത് സത്യമാണ്. അപ്പോൾ ആര് നടത്തി. അനാവശ്യമായി ഇതിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടവർ ഒരുമിച്ച് ശരിയായ ആളെ കണ്ടുപിടിക്കാൻ ഇറങ്ങാത്തത് എന്താണെന്നാണ് നടി ചോദിക്കുന്നു.
മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് നടി മല്ലിക സുകുമാരൻ. തന്റെതായ നിലപാട് എന്നും തുറന്നുപറയുന്നയാളാണ് മല്ലിക. ഇപ്പോഴിതാ നടി ആക്രമിക്കപ്പെട്ട കേസിൽ മല്ലിക സുകുമാരൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ദിലീപല്ല കുറ്റക്കാരനെങ്കിൽ പിന്നെ ആര് എന്ന ചോദ്യം ബാക്കിയാണെന്നാണ് മല്ലിക സുകുമാരൻ പറയുന്നു. ഗാലറി വിഷൻ മീഡിയക്ക് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.
ഇന്നേ വരെ താനോ പൃഥ്വിരാജോ പരസ്യമായി ദിലീപാണ് തെറ്റുകാരൻ ആണെന്ന് പറഞ്ഞിട്ടില്ലെന്നാണ് മല്ലിക പറയുന്നത്. ഇങ്ങനെയൊരു സംഭവം നടന്നത് സത്യമാണ്. പൂർണിമ അതിജീവിതയുടെ സുഹൃത്താണ്. എല്ലാ കാര്യങ്ങളും തങ്ങൾക്ക് അറിയാമെന്നും എന്താണ് ഈ ചെയ്തവർക്ക് ഈ കുട്ടിയോടുള്ള ദേഷ്യമെന്നും മല്ലിക ചോദിക്കുന്നു.
Also Read:‘കുട്ടികളെ എടുക്കാന്‍ എനിക്ക് പൊതുവെ ഭയങ്കര പേടിയാണ്’; നിവിൻ പോളി
ഇങ്ങനെയൊരു സംഭവം നടന്നില്ല എന്ന് പറയാൻ തന്നെ കിട്ടില്ല. നടന്നു എന്നത് സത്യമാണ്. അപ്പോൾ ആര് നടത്തി. അനാവശ്യമായി ഇതിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടവർ ഒരുമിച്ച് ശരിയായ ആളെ കണ്ടുപിടിക്കാൻ ഇറങ്ങാത്തത് എന്താണെന്നാണ് നടി ചോദിക്കുന്നു. അതിന് മാത്രം തനിക്കാരെങ്കിലും ഉത്തരം പറഞ്ഞാൽ മതി. ഇവരൊന്നുമല്ല ചെയ്തതെങ്കിൽ എന്തിനാണ് ഇവരുടെ പേര് വലിച്ചിഴച്ചതെന്നും മല്ലിക ചോദിക്കുന്നു.
തന്നെ ആരെങ്കിലും ഒരു കാര്യവുമില്ലാതെ ആരെങ്കിലും ജയിലിൽ ഇട്ടാൽ ഞാനിറങ്ങിയാൽ ആദ്യം ചെയ്യുക യഥാർത്ഥ കുറ്റവാളിയെ കണ്ടുപിടിക്കാൻ മുന്നിട്ടിറങ്ങുകയാണെന്നും അത് ചെയ്യണമെന്നും മല്ലിക പറയുന്നു. അങ്ങനെയാെരു ചീത്തപ്പേര് ഇത്രയും പ്രഗൽഭരായവർക്ക് വാങ്ങിച്ച് കൊടുക്കാമോ. സത്യം തെളിയാൻ ആരുടെ ഭാഗത്ത് നിന്നും ശ്രമം ഉണ്ടാകാതിരിക്കുമ്പോൾ സാധാരണക്കാരന് സംശയം തോന്നും. എല്ലാം കഴിഞ്ഞ് അവരങ്ങ് പോയി എന്നും , അപ്പോൾ പോലീസ് പിടിച്ചതിലും ജയിലിൽ കിടത്തിയതിലും അവർക്ക് പ്രശ്നമില്ലേ എന്ന് ജനങ്ങൾക്ക് തോന്നുമെന്നും മല്ലിക സുകുമാരൻ പറഞ്ഞു.