AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Elizabeth Udayan: ‘കിടപ്പുമുറിയിലെ വീഡിയോ പുറത്തുവിടും’; അയാള്‍ വേറെയും സ്ത്രീകളെ ചതിച്ചിട്ടുണ്ട്: എലിസബത്ത്‌

Elizabeth Udayan Against Actor Bala: തനിക്ക് സംഭവിച്ചത് പുറത്തുപറയാന്‍ ഭയമായിരുന്നു. ബാല തന്നെ ഭീഷണിപ്പെടുത്തിയിരുന്നു. അതിനാലാണ് ഒന്നും തന്നെ തുറന്ന് പറയാതിരുന്നതെന്നുമാണ് എലിസബത്ത് പറയുന്നത്. ബാല ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കിട്ടുകൊണ്ടായിരുന്നു അവരുടെ പ്രതികരണം.

Elizabeth Udayan: ‘കിടപ്പുമുറിയിലെ വീഡിയോ പുറത്തുവിടും’; അയാള്‍ വേറെയും സ്ത്രീകളെ ചതിച്ചിട്ടുണ്ട്: എലിസബത്ത്‌
എലിസബത്ത് ഉദയന്‍, ബാല Image Credit source: Social Media
shiji-mk
Shiji M K | Updated On: 21 Feb 2025 20:56 PM

നടന്‍ ബാലയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ പങ്കാളി എലിസബത്ത് ഉദയന്‍ രംഗത്ത്. ബാലയ്‌ക്കൊപ്പം ജീവിച്ചതിന്റെ പേരില്‍ മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകള്‍ തനിക്ക് നേരിടേണ്ടതായി വന്നിട്ടുണ്ടെന്ന് എലിസബത്ത് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ പറഞ്ഞു.

തനിക്ക് സംഭവിച്ചത് പുറത്തുപറയാന്‍ ഭയമായിരുന്നു. ബാല തന്നെ ഭീഷണിപ്പെടുത്തിയിരുന്നു. അതിനാലാണ് ഒന്നും തന്നെ തുറന്ന് പറയാതിരുന്നതെന്നുമാണ് എലിസബത്ത് പറയുന്നത്. ബാല ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കിട്ടുകൊണ്ടായിരുന്നു അവരുടെ പ്രതികരണം.

ഇത്രയും നാളായി ഒരുപാട് കാര്യങ്ങള്‍ മാധ്യമങ്ങളുടെ മുമ്പില്‍ നടന്നിട്ടും പോലീസോ അല്ലെങ്കില്‍ മറ്റാരെങ്കിലുമോ പരാതി നല്‍കാന്‍ തയാറായില്ല. പഴയകാലം വെളിപ്പെടുത്തുമെന്നും തങ്ങളുടെ കിടപ്പുമുറിയിലെ വീഡിയോ പുറത്തുവിടുമെന്നും പറഞ്ഞ് ബാല ഭീഷണിപ്പെടുത്തിയിരുന്നു. വിഷാദരോഗത്തിന് ടാബ്ലെറ്റ് കഴിച്ചിട്ടുണ്ടെന്ന് പറഞ്ഞ് ബാല ഭീഷണിപ്പെടുത്തിയിരുന്നു.

തന്നെ അബ്യൂസ് ചെയ്യുകയും റേപ്പ് ചെയ്യുകയുമുണ്ടായി. വേറെയും ഒരുപാട് സ്ത്രീകളെ അയാള്‍ ചതിച്ചിട്ടുണ്ട്. നിസഹായത കാരണം തന്റെ കൈകള്‍ വിറയ്ക്കുകയാണ്. തനിക്ക് വന്ധ്യതയുണ്ടെന്ന് അയാള്‍ പരസ്യമായി പറഞ്ഞു. താന്‍ മരുന്ന് മാറ്റി കൊടുത്തുവെന്ന് പറയാതെ പറഞ്ഞുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നിരവധിയാളുകളാണ് ബാലയ്‌ക്കെതിരെ പ്രതികരിക്കാന്‍ ധൈര്യം കാണിച്ചതിന് എലിസബത്തിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇതുപോലുള്ള ക്രിമിനലുകള്‍ക്കെതിരെ പ്രതികരിക്കാതെ ഇരിക്കുമ്പോഴാണ് അവര്‍ ശക്തരാകുന്നതെന്നാണ് ആളുകള്‍ കുറിക്കുന്നത്.

അതേസമയം, ബാലയുടെ മുന്‍ഭാര്യ അമൃതയും നടനെതിരെ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വിവാഹമോചന കരാറില്‍ ബാല വ്യാജ ഒപ്പിട്ടുവെന്നും അതിലെ അഞ്ചാം പേജ് വ്യാജമായി ഉണ്ടാക്കിതാണെന്നും അമൃത ആരോപിച്ചു. മകളുടെ പേരിലുള്ള ഇന്‍ഷുറന്‍സിലും തിരിമറി കാണിച്ചുവെന്നും അമൃത പറയുന്നുണ്ട്.

Also Read: Amrutha Suresh-Bala: ‘എന്നെയും കുഞ്ഞിനെയും വഞ്ചിച്ചു; വിവാഹമോചന കരാറിൽ വ്യാജ ഒപ്പ് ഇട്ടു’; അമൃതയുടെ പരാതിയിൽ ബാലയ്ക്കെതിരെ വീണ്ടും കേസ്

ഇന്‍ഷുറന്‍സിന്റെ പ്രീമിയം തുക അടയ്ക്കാതെ വഞ്ചിച്ചുച്ചു. ഇന്‍ഷുറന്‍സ് തുക പിന്‍വലിച്ചുവെന്നും അമൃത പറയുന്നു. മകള്‍ക്കായി ബാങ്കില്‍ നിക്ഷേപിച്ച 15 ലക്ഷം പിന്‍വലിച്ചുവെന്ന് തുടങ്ങിയ പരാതികളാണ് അമൃത ബാലയ്ക്കെതിരെ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ നല്‍കിയത്.