Tylor Chase: കീറി പറഞ്ഞ പാന്റും ഷർട്ടും, ഭക്ഷണത്തിനായി ഭിക്ഷയെടുക്കണം; പഴയ ബാലതാരം അവസ്ഥ കണ്ട് ഞെട്ടി ആരാധകർ
Tylor Chase: 36 വയസ്സുകാരനായ ടൈലർ ചേസ് ഇപ്പോൾ തെരുവിൽ ഭിക്ഷയാചിക്കുകയാണ്. റിവർസൈഡിലെ തെരുവിൽ ഒരു യുവതി ചിത്രീകരിച്ച ഈ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Tylor Chase
ഹോളിവുഡിലെ പരമ്പരയായ ‘നെഡ്സ് ഡീക്ലാസിഫൈഡ് സ്കൂൾ സർവൈവൽ ഗൈഡിലൂടെ’ ശ്രദ്ധേയനായ ബാലതാരം ടൈലർ ചേസിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ട് ഞെട്ടിയിരിക്കുകയാണ് സൈബർ ലോകം. 36 വയസ്സുകാരനായ ടൈലർ ചേസ് ഇപ്പോൾ തെരുവിൽ ഭിക്ഷയാചിക്കുകയാണ്. റിവർസൈഡിലെ തെരുവിൽ ഒരു യുവതി ചിത്രീകരിച്ച ഈ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
പരമ്പരയിൽ മാർട്ടിൻ ക്വെർലി എന്ന കഥാപാത്രത്തെയാണ് ടൈലർ ചേസ് അവതരിപ്പിച്ചത്. 2007-ൽ അഭിനയരംഗത്ത് നിന്ന് പിന്മാറിയ ടൈലർ, വർഷങ്ങൾക്ക് ശേഷം ദയനീയാവസ്ഥയിൽ കണ്ട ഞെട്ടലിലാണ് ആരാധകർ. കാലിഫോർണിയയിലെ തെരുവുകളിൽ സഹായം അഭ്യർത്ഥിക്കുകയാണ് ഇദ്ദേഹം. പ്രശസ്തിയുടെ കൊടുമുടിയിൽ നിന്നിരുന്ന ഒരാളുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം എന്താണെന്നാണ് ആരാധകർ ചോദിക്കുന്നത്.
Also Read:മലയാളികളുടെ ഭാവഗായകന്‍ പി ജയചന്ദ്രന്‍ മുതൽ അതുല്യ കലാകാരൻ ശ്രീനിവാസൻ വരെ; 2025-ൽ വിടപറഞ്ഞ പ്രമുഖർ
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ എല്ലും തോലുമായ ചേസിനെയാണ് കാണപ്പെടുന്നത്. കീറിപ്പറിഞ്ഞ ഷർട്ടും പാന്റും രിച്ചും സംസാരിക്കാൻ പ്രയാസപ്പെടുന്ന നിലയിലുമാണ് യുവാവ്. അയഞ്ഞ പാന്റ് അഴിഞ്ഞുപോകാതിരിക്കാൻ കൈകൊണ്ട് പിടിച്ചിരിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.
1989-ൽ അരിസോണയിൽ ജനിച്ച ടൈലർ ചേസ് ചെറുപ്പത്തിൽ തന്നെ അഭിനയരംഗത്തേക്ക് പ്രവേശിക്കുകയായിരുന്നു. പ്രോസ്‌കൗട്ട് എന്ന ടാലന്റ് കണ്ടെത്തൽ പ്ലാറ്റ്‌ഫോം വഴിയാണ് അദ്ദേഹത്തിന് ടെലിവിഷനിൽ അവസരം ലഭിച്ചതെന്ന് പറയപ്പെടുന്നു. 2007-ൽ ജെയിംസ് ഫ്രാങ്കോയുടെ ‘ഗുഡ് ടൈം മാക്സ്’ എന്ന ചിത്രത്തിലൂടെ അദ്ദേഹം സിനിമയിലും അരങ്ങേറ്റം കുറിച്ചു. എന്നാൽ പിന്നീട് ഇതിൽ നിന്ന് എല്ലാം വിട്ടുനിൽക്കുകയായിരുന്നു. അതേസമയം സോഷ്യൽ മീഡിയയിൽ ടൈലറിന്റെ അവസ്ഥയറിഞ്ഞ് സഹായഹസ്തവുമായി മുൻ സഹപ്രവർത്തകർ അടക്കം രംഗത്ത് എത്തിയിട്ടുണ്ട്.
🇺🇸 FORMER NICKELODEON STAR FOUND HOMELESS IN LA – HOLLYWOOD ONCE AGAIN PROVES IT’S GREAT AT MAKING CHILD ACTORS, TERRIBLE AT WHAT COMES NEXT
Tylor Chase spent his teenage years on Ned’s Declassified School Survival Guide teaching kids how to navigate middle school.
Now he’s 36… pic.twitter.com/IanZa3ORBb
— Mario Nawfal (@MarioNawfal) December 22, 2025